കോഴിക്കോട്: ദൃശ്യം സിനിമയിലെ ചെറിയ വേഷത്തിൽ തുടങ്ങി ഇന്ന് രാജ്യം അറിയുന്ന നടനാണ് നീരജ് മാധവ്. ബോളിവുഡിൽ അടക്കം ശ്രദ്ധ നേടിയ വേഷങ്ങൾ നീരജ് ചെയ്തു കഴിഞ്ഞു. ഏറ്റവും ഒടുവിൽ ആർഡിഎക്‌സ് എന്ന സിനിമയിലൂടെയും നീരജ് വിജയതാരമായി. ഇപ്പോൾ തന്റെ സ്വപ്ന വാഹനം സ്വന്തമാക്കിയിരിക്കുകയാണ് നീരജ് മാധവ്. ജർമൻ അത്യാഡംബര വാഹന നിർമ്മാതാക്കളായ ബിഎംഡബ്ല്യുവിന്റെ എസ്.യു.വി. ശ്രേണിയിലെ മികച്ച മോഡലായ എക്സ്5 ആണ് താരം സ്വന്തമാക്കിയത്.

താരം തന്നെയാണ് സന്തോഷവാർത്ത പങ്കുവച്ചത്. സ്വപ്നത്തിൽ വിശ്വസിക്കൂ, അത് യാഥാർത്ഥ്യമാക്കൂ.- എന്ന അടിക്കുറിപ്പിലാണ് നീരജ് വിഡിയോ പോസ്റ്റ് ചെയ്തത്. മകൾക്കും ഭാര്യയ്ക്കുമൊപ്പമമെത്തിയാണ് താരം കാർ വാങ്ങിയത്. രമ്പരാഗത നിറങ്ങളിൽ നിന്ന് വ്യത്യസ്തമായി യെല്ലോ നിറത്തിൽ ഒരുങ്ങിയിട്ടുള്ള വാഹനമാണ് നീരജിന്റേത്.

കേരളത്തിലെ മുൻനിര ബി.എം.ഡബ്ല്യു. വിതരണക്കാരായ ഇ.വി എം.ഓട്ടോക്രാഫ്റ്റിൽ നിന്നാണ് അദ്ദേഹം പുതിയ ബി.എം.ഡബ്ല്യു സ്വന്തമാക്കിയത്. 1.06 കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വിലയെന്നാണ് റിപ്പോർട്ട്. മഞ്ഞ നിരത്തിനൊപ്പം കറുപ്പും ചേർന്നാണ് ഈ വാഹനം അലങ്കരിച്ചിരിക്കുന്നത്. ഗ്ലോസി ബ്ലാക്ക് ഫിനീഷിങ്ങിലുള്ള കിഡ്നി ഗ്രില്ല്, എൽ.ഇ.ഡി. ഹെഡ്ലാമ്പ്, ബമ്പറിന്റെ വശങ്ങളിൽ നൽകിയിട്ടുള്ള എൽ ഷേപ്പ് എയർ ഇൻടേക്ക് എന്നിവയെല്ലാം ഈ വാഹനത്തെ സ്‌റ്റൈലിഷാക്കുന്നു.

 
 
 
View this post on Instagram

A post shared by Neeraj Madhav / NJ (@neeraj_madhav)

പെട്രോൾ എൻജിനാണ് ബി.എം.ഡബ്ല്യു എക്സ്ഡ്രൈവ് 40ഐ മോഡലുകൾക്ക് കരുത്തേകുന്നത്. 3.0 ലിറ്റർ ആറ് സിലിണ്ടർ പെട്രോൾ എൻജിനാണ് ഇതിൽ നൽകിയിട്ടുള്ളത്. ഇത് 381 എച്ച്.പി. പവറും 520 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് സ്റ്റെപ്പ്ട്രോണിക് സ്പോർട്ട് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ഇതിലെ ഗിയർബോക്സ്. ഇന്റലിജെന്റ് ഫോർ വീൽഡ്രൈവ് സംവിധാനവും ഇതിലുണ്ട്. കേവലം 5.4 സെക്കന്റിൽ 100 കിലോമീറ്റർ വേഗതയും ഈ വാഹനം കൈവരിക്കും.