- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോൾസ് റോയിസിന്റെ ആദ്യ സമ്പൂർണ്ണ ഇലക്ട്രിക് കാർ ഇന്ന് മുതൽ; സ്‌പെക്ടർ വിൽപ്പനയ്ക്ക് എത്തുന്നത് അതിസമ്പന്നരായ ഉപഭോക്താക്കള തേടി: സെക്കൻഡുകൾക്കുള്ളിൽ 60 മൈൽ വരെ എത്തുന്ന കാറിന്റെ പരമാവധി വേഗം മണിക്കൂറിൽ 155 കിലോമീറ്റർ
കോടീശ്വരന്മാരായ വാഹന പ്രേമികളെ ലക്ഷ്യമിട്ട് റോൾസ് റോയിസിന്റെ ആദ്യ സമ്പൂർണ്ണ ഇലക്ട്രിക് കാർ ഇന്ന് മുതൽ വിൽപ്പനയ്ക്ക് എത്തുന്നു. മലനീകരണം ഒഴിവാക്കാൻ ആഗ്രഹിക്കുന്ന അതിസമ്പന്നരായ ഉപഭോക്താക്കളെ ലക്ഷ്യം വച്ചാണ് കാർ വിപണിയിലെത്തിയിരിക്കുന്നത്. രാജകീയം തന്നെയാണ് റോൾസ് റോയിസിന്റെ ഇലക്ട്രിക് കാറായ സ്‌പെക്ടറും.
ആയിരക്കണക്കിനു മൈലുകൾ ടെസ്റ്റിന് വിധേയമാക്കിയ ശേഷമാണ് കാർ വിപണിയിലേക്ക് എത്തിച്ചിരിക്കുന്നത്. 577 കുതിരശക്തിയുള്ള രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് കാറിനുള്ളത്. മൂന്ന് ടൺ ആണ് കാറിന്റെ ഭാരം. 4.4 സെക്കൻഡിൽ 60 കിലോമീറ്റർ വൈഗത കൈവരിക്കാൻ കഴിയും.
155 കിലോമീറ്ററാണ് പരമാവധി വേഗം. 320 മൈൽ വരെ ഫുൾ ചാർജിൽ സഞ്ചരിക്കും. അതേസമയം കാറിന്റെ കൃത്യമായ വില ഇനിയും പുറത്ത് വിട്ടിട്ടില്ല. ലോകത്തിലെ ഏറ്റവും ആഡംബരം നിറഞ്ഞ ഇലക്ട്രിക്ക് കാർ ആണ് റോൾസ് റോയില് വിപണിയിലെത്തിക്കുന്നത്.