- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിവൈഡിയുടെ ഇലക്ട്രിക് എംപിവി സ്വന്തമാക്കി സമ ആസിഫ് അലി; സമ പുതിയ വാഹനം സ്വന്തമാക്കിയത് ആസിഫ് ഡിഫൻഡർ വാങ്ങിയതിന് പിന്നാലെ
ബിവൈഡിയുടെ ഇലക്ട്രിക് എംപിവി ഇ 6 സ്വന്തമാക്കി സമ ആസിഫ് അലി. കഴിഞ്ഞ ദിവസം ആസിഫ് അലി ലാൻഡ് റോവർ ഡിഫൻഡർ വാങ്ങിയതിനു പിന്നാലെയാണ് സമ ഇ 6 സ്വന്തമാക്കിയത്. സമയുടെ പേരിൽ തന്നെയാണ് വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്.
രാജ്യത്തെ ആദ്യ ഇലക്ട്രിക് എംപിവിയായ ബിവൈഡി ഇ 6 സ്വകാര്യ ഉപഭോക്താക്കൾക്ക് ലഭ്യമാക്കി തുടങ്ങിയത് കഴിഞ്ഞ മാസമാണ്. ബിവൈഡിയുടെ ഇലക്ട്രിക് പ്ലാറ്റ്‌ഫോമിലാണ് വാഹനം നിർമ്മിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം വിപണിയിലെത്തിയ ബിവൈഡി ഇ 6 തുടക്കത്തിൽ വാണിജ്യ ആവശ്യത്തിന് മാത്രമാണ് നൽകിയിരുന്നത്. ജിഎൽ, ജിഎൽഎക്‌സ് എന്നീ രണ്ടു വകഭേദങ്ങളിലായി എത്തിയ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില 29.15 ലക്ഷം രൂപ മുതലാണ്.
ഉയർന്ന വകഭേദമായ ജിഎൽഎക്‌സ് പതിപ്പിനൊപ്പം എസി ഫാസ്റ്റ് ചാർജിങ് ഓപ്ഷനും ലഭ്യമാണ്. ഭിത്തിയിൽ ഉറപ്പിക്കാവുന്ന ചാർജർ ഉപയോഗിച്ച് രണ്ടു മണിക്കൂറിൽ വാഹനം പൂർണമായും ചാർജ് ചെയ്യാൻ സാധിക്കും. 71.7 കിലോവാട്ടിന്റെ ലിഥിയം അയൺ ഫോസ്‌ഫേറ്റ് ബാറ്ററിയാണ് വാഹനത്തിൽ. ഒറ്റ ചാർജിൽ 415 കിലോമീറ്റർ മുതൽ 520 കിലോമീറ്റർ വരെ റേഞ്ച് നൽകും ഈ ബാറ്ററി. 93 എച്ച്പി കരുത്തും 180 എൻഎം ടോർക്കും നൽകുന്ന ഇലക്ട്രിക് മോട്ടറാണ് വാഹനത്തിൽ. ഉയർന്ന വേഗം 130 കിലോമീറ്റർ. 45000 രൂപ അധികം നൽകിയാൽ 7 കിലോവാട്ടിന്റെ ചാർജറും നൽകും.
ഡിസി ചാർജർ ഉപയോഗിച്ചാൽ 35 മിനിറ്റിൽ 80 ശതമാനം ചാർജു ചെയ്യാൻ സാധിക്കുമെന്നും കമ്പനി അറിയിക്കുന്നു. എൽഇഡി ഡേടൈം റണ്ണിങ് ലാംപ്, എൽഇഡി ഹെഡ്, ടെയിൽ ലാംപ്, ആറു തരത്തിൽ അഡ്ജസ്റ്റ് ചെയ്യാവുന്ന മുൻ സീറ്റുകൾ, 10.1 ഇഞ്ച് ടച്ച് സ്‌ക്രീൻ ഇൻഫോടെയിന്മെന്റ് സിസ്റ്റം എന്നിവ വാഹനത്തിലുണ്ട്. 4.69 മീറ്റർ നീളമുള്ള എംപിവിക്ക് 580 ലീറ്റർ ബൂട്ട് സ്‌പെയ്‌സുമുണ്ട്.