- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെഴ്സിഡീസ് ബെൻസിന്റെ ഒഴുകുന്ന കൊട്ടാരം സ്വന്തമാക്കി ദുൽഖർ സൽമാൻ; പൂർണമായും ഇറക്കുമതി ചെയ്ത മെയ്ബ സ്വന്തമാക്കിയത് മൂന്ന് കോടി മുടക്കി: നമ്പറിനു മാത്രം നൽകിയത് 1.85 ലക്ഷം
മലയാള സിനിമയിലെ ഏറ്റവും വലിയ വാഹന പ്രേമികൾ മമ്മൂട്ടിയും ദുൽഖർ സൽമാനും ആയിരിക്കും. അത്യാഡംബരങ്ങൾ നിറഞ്ഞ കാറുകളുടെ നീണ്ട നിര തന്നെയുണ്ട് ഇവരുടെ ഗാരിജിൽ. ഇതിലേക്ക് പുതിയ ഒരു അതിഥിയെ കൂടി എത്തിച്ചിരിക്കുകയാണ് ദുൽഖർ. മെഴ്സിഡീസ് ബെൻസിന്റെ ഒഴുകുന്ന കൊട്ടാരം മെയ്ബ ജിഎൽഎസ് 600 ആണ് ദുൽഖർ സൽമാൻ പുതുതായി സ്വന്തമാക്കിയിരിക്കുന്നത്.
പൂർണ്ണമായും ഇറക്കുമതി ചെയ്ത ഈ വാഹനം മൂന്ന് കോടി മുടക്കിയാണ് ദുൽഖർ നാട്ടിലെത്തിച്ചത്. ഏകദേശം 2.9 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.
വാഹനത്തിന്റെ നമ്പറിനായി ഏകദേശം 1.85 ലക്ഷം രൂപയും ഇവർ മുടക്കി. മമ്മൂട്ടിയുടെ പേരിൽ കോട്ടയം രജിസ്ട്രേഷനിലാണ് ഈ വാഹനം ഉള്ളത്. കഴിഞ്ഞ വർഷം ബെൻസ് ജി 63 എഎംജിയും ലാൻഡ് റോവർ ഡിഫൻഡറും ദുൽഖർ വാങ്ങിയിരുന്നു. അതിന് പിന്നാലെയാണ് മെയ്ബയുടെ അത്യാഡംബര എസ്യുവി ദുൽഖർ സ്വന്തമാക്കിയത്.
പൂർണമായും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനമാണ് മെയ്ബ ജിഎൽഎസ് 600. കഴിഞ്ഞ ജൂണിലാണ് മെയ്ബയുടെ ആദ്യ എസ്യുവി ഇന്ത്യൻ വിപണിയിലെത്തിയത്. ജിഎൽഎസിൽ നിരവധി ആഡംബര ഫീച്ചറുകൾ കൂട്ടിച്ചേർത്ത വാഹനമാണ് മെയ്ബ ജിഎൽഎസ് 600. എസ് ക്ലാസിന് ശേഷം ഇന്ത്യൻ വിപണിയിലെത്തുന്ന രണ്ടാമത്തെ മെയ്ബ വാഹനമാണ് ജിഎൽഎസ്.
നാലു ലീറ്റർ ട്വീൻ ടർബോ വി 8 എൻജിനും 48 വാട്ട് മൈൽഡ് ഹൈബ്രിഡ് സിസ്റ്റവുമാണ് വാഹനത്തിന് കരുത്തേകുന്നത്. എൻജിനിൽനിന്ന് 557 എച്ച്പി കരുത്തും 730 എൻഎം ടോർക്കും ലഭിക്കുമ്പോൾ ഹൈബ്രിഡ് സിസ്റ്റത്തിന്റെ കരുത്ത് 22 എച്ച്പി, ടോർക്ക് 250 എൻഎം എന്നിങ്ങനെയാണ്. വാഹനത്തിൽ 9 സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സാണുള്ളത്.