- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഹാ.. എന്തൊരു അന്തസ്; ലോകത്തിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ ബിഎംഡബ്ല്യുവിന് ഒരു നൂറ്റാണ്ടിലേറെ പാരമ്പര്യം: ബിഎംഡബ്ല്യുവിന്റെ ഫുൾ ഫോം എന്തെന്ന് അറിയാമോ?
ലോകത്തിന്റെ എല്ലാ കോണുകളിലും ആരാധകരുള്ള കാറാണ് ബിഎംഡബ്ല്യു. ബിഎംഡബ്ല്യു റോഡിലൂടെ പായുമ്പോൾ നോക്കിനിൽക്കാൻ തന്നെ ഒരു ചന്തമാണ്. കൊച്ചുകുട്ടികൾക്ക് പോലും ഈ പേരിനോട് ഒരു ഹരമാണ്. എന്നാൽ ബിഎംഡബ്ല്യു എന്ന കാറിന്റെ ചരിത്രം എത്രപേർക്ക് അറിയാം. ബിഎംഡബ്ല്യു എന്ന ചുരുക്കെഴുത്തിന്റെ ഫുൾ ഫോം പോലും അറിയുന്നവർ കുറവായിരിക്കും.
നൂറിലേറെ വർഷങ്ങൾക്ക് മുമ്പ് കൃത്യമായി പറഞ്ഞാൽ 1916ൽ തുടങ്ങിയ ജർമൻ ബ്രാൻഡാണ് ബിഎംഡബ്ല്യു. ജർമനിയിലെ മ്യൂണിക്കിൽ തുടങ്ങിയ ഈ ഓട്ടോ മൊബൈൽ കമ്പനി കാലക്രമേണ ലോകത്തിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായി മാറി. ബിഎംഡബ്ല്യുവിന്റെ കാറുകളും ബൈക്കുകളും ഇന്ന് ചിരപ്രസിദ്ധമാണ്. ആ പേരിനു പോലുമുണ്ടൊരു അന്തസ്.
ബിഎംഡബ്ല്യുവിന്റെ ഫുൾഫോം എന്തെന്ന് അറിയാമോ 'Bayerische Motoren Werke' അതായത് 'Bavarian Motor Works' അല്ലെങ്കിൽ 'Bavarian Engine Works Company' എന്നാണ് ഇതർത്ഥമാക്കുന്നത്. ജർമനിയിലെ മ്യൂണിക്കിലെ ബാവറിയയാണ് ബിഎംഡബ്ല്യുവിന്റെ ജന്മദേശം. ആദ്യകാലത്ത് Bayerische Flugzeugwerke AG എന്നായിരുന്നു പേര്. പിന്നീട് ഇത് Bayerische Motoren Werke എന്ന് പരിഷ്ക്കരിച്ചു. പിന്നീട് 1922 ബിഎംഡബ്ല്യു ആയി മാറി.
ആദ്യകാലത്ത് എയർക്രാഫ്റ്റ് എഞ്ചിനുകളും മറ്റ് മെഷീനുകളുമാണ് നിർമ്മിച്ചിരുന്നത്. ആദ്യം നിർമ്മിച്ചത് BMW IIIa എന്ന എയർക്രാഫ്റ്റ് എഞ്ചിനാണ്. മാക്സ് ഫ്രിസ് എന്ന എഞ്ചിനീയറാണ് ഇത് നിർമ്മിച്ചത്. ജർമൻ എയർഫോഴ്സിനു വേണ്ടിയാണ് ആദ്യ കാലങ്ങളിൽ എയർക്രാഫ്റ്റുകൾ നിർമ്മിച്ചിരുന്നത്. 1928 വരെ ബിഎംഡബ്ല്യു മോട്ടോർ വാഹന നിർമ്മാതാക്കളായിരുന്നില്ല. അതിനു ശേഷം ഉടമസ്ഥത മാറിയതോടെയാണ് കാർ നിർമ്മാണത്തിലേക്ക് കടന്നത്.
ആദ്യം വിപണിയിലെത്തിച്ചത് BMW 3/15 എന്ന കാറാണ്. 1930ലായിരുന്നു ഇത്. പിന്നീട് സ്പോർട്സ് കാറുകളിലേക്കും മറ്റ് ആഡംബര വാഹനങ്ങൾ നിർമ്മിക്കുന്നതിലേക്കും തിരിഞ്ഞു. 1917ലാണ് ബിഎംഡബ്ല്യു ലോഗോ അവതരിപ്പിക്കുന്നത്. വൃത്താകൃതിയിലുള്ള ആ ലോഗോ ഇന്നും തുടരുന്നു.