- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുഞ്ചാക്കോ ബോബന്റെ യാത്രകൾക്ക് കുട്ടായ് ഇനി ലാൻഡ് റോവർ ഡിഫൻഡർ; ഒന്നരക്കോടി വില വരുന്ന വാഹനത്തിൽ ഇനി ചാക്കോച്ചൻ പറ പറക്കും: അമ്മയ്ക്കും ഭാര്യയ്ക്കും മകനും ഒപ്പമെത്തി വാഹനം സ്വന്തമാക്കി താരം
കുഞ്ചാക്കോ ബോബന്റെ യാത്രകൾക്ക് ഇനി ലാൻഡ് റോവർ ഡിഫൻഡറിന്റെ കരുത്ത്. ഒന്നരക്കോടി മുടക്കി ലാൻഡ് റോവറിന്റെ പുതിയ വാഹനം സ്വന്തമാക്കിയിരിക്കുകയാണ് താരം. അൾട്ടിമേറ്റ് എസ്‌യുവി ഡിഫൻഡറിന്റെ ഉയർന്ന വകഭേദമാണ് ചാക്കോച്ചൻ വാങ്ങിയത്. അമ്മയ്ക്കും ഭാര്യയ്ക്കും മകനും ഒപ്പമെത്തി സ്വപ്‌ന വാഹനം സ്വന്തമാക്കിയിരിക്കുകയാണ് താരം.
കൊച്ചിയിലെ ജഗ്വാർ ലാൻഡ് റോവർ വിതരണക്കാരായ മുത്തൂറ്റ് ജെഎൽആറിൽ നിന്നാണ് ഡിഫൻഡർ എച്ച്എസ്ഇ മോഡൽ അദ്ദേഹം വാങ്ങിയത്. ഏകദേശം 1.35 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. എസ്‌യുവികളിലെ ഐതിഹാസിക മോഡലാണ് ഡിഫൻഡർ. എച്ച്എസ്ഇ മോഡലിന് കരുത്ത് പകരുന്നത് മൂന്നു ലീറ്റർ ഡീസൽ എൻജിനാണ്. 221 കിലോവാട്ട് കരുത്തുള്ള എസ്‌യുവി 100 കിലോമീറ്റർ വേഗം 7 സെക്കൻഡിലെത്തും. 191 കിലോമീറ്ററാണ് ഉയർന്ന വേഗം.
നീണ്ട 67 വർഷത്തെ സേവനം അവസാനിപ്പിച്ച് 2016ൽ വിടവാങ്ങിയ ഡിഫൻഡറിന്റെ പുതിയ പതിപ്പ് 2019 ലാണ് രാജ്യാന്തര വിപണിയിൽ എത്തിയത്. പഴയ ഡിഫൻഡറിന്റെ സവിശേഷതകൾ നഷ്ടപ്പെടാതെയും ആധുനിക സൗകര്യങ്ങൾ കൂട്ടിയിണക്കിയുമെത്തിയ പുതിയ ഡിഫൻഡർ ഏറെ ആരാധകരെ സൃഷ്ടിച്ചു.കുറഞ്ഞ ഫ്രണ്ട്, റിയർ ഓവർഹാങ് ആണു പുതിയ ഡിഫൻഡറിനും. ഇവ മികച്ച അപ്രോച്ച്, ഡിപ്പാർച്ചർ ആംഗിളുകൾ ലഭ്യമാക്കുകയും വാഹനത്തെ ഓഫ്‌റോഡിങ് സാഹചര്യങ്ങൾക്ക് തികച്ചും അനുയോജ്യമാക്കുകയും ചെയ്യുന്നു.
291 മി.മീ. ഗ്രൗണ്ട് ക്ലിയറൻസുണ്ട്. 900 മി.മീ. വരെ വെള്ളത്തിലൂടെ പോകാനുമാകും. 3 ലീറ്റർ ഡീസൽ എൻജിൻ മോഡൽ കൂടാതെ മൂന്നു ലീറ്റർ പെട്രോൾ എൻജിൻ മോഡലും വാഹനത്തിനുണ്ട്. 400 ബിഎച്ച്പി കരുത്ത് നൽകും ഈ എൻജിൻ. എട്ടു സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്‌സാണ്.