- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മറ്റൊരു ആഡംബര വാഹനം കൂടി ഗാരേജിലെത്തിച്ച് ദുൽഖർ സൽമാൻ; 1.7 കോടിയുടെ ബിഎംഡബ്ല്യു സെഡാൻ സ്വന്തമാക്കിയത് തമിഴ്നാട്ടിൽ നിന്നും
മറ്റൊരു ആഡംബര വാഹനം കൂടി സ്വന്തമാക്കി ദുൽഖർ സൽമാൻ. ബിഎംഡബ്ല്യുവിന്റെ അത്യാഡംബര സെഡാൻ 740ഐ എം സ്പോർട് ആണ് താരത്തിന്റെ വീട്ടിലെത്തിയ ഏറ്റവും പുതിയ അതിഥി. ഏകദേശം 1.7 കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില. തമിഴ്നാട് റജിസ്ട്രേഷനിലുള്ള വാഹനത്തിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ബെൻസ്, പോർഷെ, ലാൻഡ് റോവർ, ബിഎംഡബ്ല്യു തുടങ്ങി ഏതൊരു വാഹനപ്രേമിയും കൊതിക്കുന്ന കാറുകളാണ് മമ്മൂട്ടിയുടേയും ദുൽഖർ സൽമാന്റെയും ഗാരിജിലുള്ളത്. ഇതിനു പിന്നാലെയാണ് മറ്റൊരു അത്യാഡംബര കാർ കൂടി താരം സ്വന്തമാക്കിയത്. കുറച്ചുനാളുകൾക്ക് മുമ്പ് ബെൻസ് എംഎംജി എ 45 എസ് 4 മാറ്റിക്കും മമ്മൂട്ടി സ്വന്തമാക്കിയിരുന്നു.
ഈ വർഷം തന്നെ ആസിഫ് അലിയും ഫഹദും നിവിൻ പോളിയും ബിഎംഡബ്ല്യു 7 സീരിസ് വാങ്ങിയിരുന്നു. ജനുവരിയിലാണ് ബിഎംഡബ്ല്യു 7 സീരിസിന്റെ പുതിയ മോഡൽ ഇന്ത്യയിൽ എത്തുന്നത്. മൂന്നു ലീറ്റർ ഇൻലൈൻ 6 സിലിണ്ടർ പെട്രോൾ എൻജിനുള്ള കാറിന് 381 ബിഎച്ച്പി കരുത്തും 520 എൻഎം ടോർക്കുമുണ്ട്. 48ഢ ഇലക്ട്രിക് മോട്ടറും വാഹനത്തിലുണ്ട്. 18 എച്ച്പിയാണ് മോട്ടറിന്റെ കരുത്ത്. എട്ടു സ്പീഡ് ഓട്ടമാറ്റിക്കാണ് ഗിയർബോക്സ്. വേഗം നൂറുകടക്കാൻ വെറും 5.4 സെക്കന്റ് മാത്രം മതി. ഉയർന്ന വേഗം മണിക്കൂറിൽ 250 കിലോമീറ്റർ.