- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി ബാലചന്ദ്രൻ എംഎൽഎ - ഒരു അന്തം കമ്മി ഫാക്ടറിയുടെ ഉൽപ്പന്നം: ജയചന്ദ്രൻ നായർ എഴുതുന്നു...
ഇപ്പോഴത്തെ തൃശൂർ എംഎൽഎ യുടെ' വിവാദമായ ശ്രീരാമന്റെ പോറോട്ട ആക്ഷേപം വായിച്ചപ്പോൾ തൃശൂരുകാരനായ, എനിക്ക് പഴയ ഒരു കാര്യം ഓർമ്മ വന്നു. ഈ എം. എൽ.എ. 1986-91 ൽ പഴയ വിഖ്യാതമായ തൃശൂരെ കലാലയവും, ഇപ്പോഴത്തെ അന്തംകമ്മി ഫാക്ടറിയുമായ കേരള വർമ്മ കോളേജിൽ ഞാൻ പഠിക്കുന്ന സമയത്ത് അവിടെ ഇയാൾ അവതരിച്ചിരുന്നു. ഇയാൾ ഡിഗ്രി ക്കാരനായിരുന്നു. പ്രീഡിഗ്രി ക്ലാസുകളിൽ വന്ന് പ്രസംഗിക്കും, അന്നേ പരമബോറൻ പ്രസംഗം. ചത്തു പോകും മിക്കവാറും വാചകം'. നിക്വാഗ്വരയിലെ അമേരിക്കൻ ഉപരോധവും, ഫിദൽ കാസ്ട്രോയും ഒക്കെയാണ് വിഷയം'. ഇയാളുടെ വാചകം കേട്ട് മനസ് മടുത്ത് ക്ലാസിൽ കേറാൻ തോന്നാത്ത അനുഭവമാണ് 75 കൊല്ലം തികഞ്ഞ, ഇപ്പോഴത്തെ കമ്മി ഫാക്ടറിയായ ശ്രീ കേരള വർമ്മയിലെ എന്റെ ഓർമ്മകൾ'.
അത് പോട്ടെ, പണ്ട് പണ്ട്, ഞങ്ങൾ ബഹുമാനിക്കുന്ന രണ്ട് കമ്മ്യൂണിസ്റ്റ്കാരുണ്ടായിരുന്നു തൃശൂരിൽ. ഒരാൾ സി. അച്യുതമേനോൻ. മുൻ മുഖ്യമന്ത്രി. വിശേഷണം ആവശ്യമില്ല. രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച് 80 കളിൽ തൃശൂരിൽ സ്വന്തം വീട്ടിൽ വിശ്രമജീവിതം നയിച്ച അദ്ദേഹം സി.പി. ഐ യുടെ വാരിക ' ജനയുഗം'ത്തിൽ സ്ഥിരമായി എഴുതിയിരുന്നു. ഒരു പംക്തി തന്നെ സ്വാമി ചിന്മയാനന്ദനെ വിമർശിച്ച് അദ്ദേഹം ഒരു ലക്കത്തിൽ എഴുതി. ആ സമയത്ത് ചിന്മയാനന്ദ സ്വാമികൾ ട്രെയിനിൽ യാത്ര ചെയ്തപ്പോൾ തൊട്ട് അച്യുത മേനോൻ ഇരിപ്പുണ്ടായിരുന്നു. കാവി വസ്ത്രം ധരിച്ച സ്വാമിജിയെ ചിന്മയാനന്ദമിഷനിലെ അംഗങ്ങൾ അദ്ദേഹത്തെ സ്വീകരിച്ച് ഭക്ഷണം കൊടുക്കുന്നതും, മറ്റും കണ്ട് ഒട്ടും മതിപ്പില്ലാതെ തന്റെ പംക്തിയിൽ ചിന്മയാനന്ദ സ്വാമികളെ വിമർശിച്ച് അച്യുത മേനോൻ എഴുതി.
ചിന്മയൻ എന്താണ് ചെയ്യുന്നത്? ഗീതാ വ്യാഖ്യാനം, നൂറ്റാണ്ടുകളായി ശങ്കരാചാര്യർ തൊട്ട് വ്യാഖ്യാനിച്ച ഗ്രന്ഥമാണ്. പുതിയത് ഒന്നും അതിലില്ല! പിന്നെ, ചിന്മയന്റെ ദൗത്യത്തിൽ എന്തുണ്ട്? രാജ്യത്തിന് ശാപമാണ് ചിന്മയനെപ്പോലുള്ളവർ എന്ന് അദ്ദേഹം എഴുതി. വാക്കുകൾ അളന്നു തൂക്കി ഉപയോഗിക്കുന്ന എഴുത്തുകാരനാണ് അദ്ദേഹം. കടുത്ത വിമർശനം. അച്യുതമേനോനും സ്വാമി ചിന്മയാനന്ദനനും പഴയ കൊച്ചി രാജ്യ പ്രജകളാണ്.. രണ്ട് പേരും തൃശൂർ സെന്റ് തോമസ് കോളേജിൽ ഒരു കാലത്ത് പഠിച്ചവർ.
പൂതാമ്പിള്ളി ബാലകൃഷ്ണ മേനോൻ എന്നാണ് ചിന്മയാനന്ദ സ്വാമികളുടെ പൂർവ്വാശ്രമത്തിലെ പേര്. ഇതൊക്കെ നന്നായി അറിയാവുന്ന അച്യുതമേനോൻ തന്റെ ലേഖനത്തിൽ വ്യക്തിപരമായ ഒരു കാര്യവും ചിന്മയാനന്ദനെ കുറിച്ച് എഴുതിയില്ല. അദ്ദേഹം എതിർത്തത് ചിന്മയാനന്ദന്റെ മറ്റ് ചില കാര്യങ്ങളാണ്. അത് മാന്യത. എഴുത്തിലെ മാന്യത, എപ്പോഴും എഴുത്തിൽ സത്യസന്ധത പുലർത്തിയ വ്യക്തിയായിരുന്നു അച്യുതമേനോൻ.
നാൽപ്പത്താറ് വർഷം മുൻപ് 1978 ൽ 'ബാല്യകാലസ്മരണ'കൾക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ എഴുത്തുകാരനാണ് തൃശൂർ എം എൽ എ ക്ക് അറിയുമോ ആവോ?. അച്യുതമേനോന്റെ സമ്പൂർണ കൃതികൾ പ്രഭാത് ബുക്സ് പുറത്തിറക്കിയിട്ടുണ്ട്.
അത് തൃശൂർ എംഎൽഎ തീർച്ചയായും വായിക്കണം. തൃശൂരെ കീരൻ സ്മാരക മന്ദിരത്തിൽ കാണും. അല്ലെങ്കിൽ തിരുവനന്തപുരത്ത് സി.പി. ഐ, വത്തിക്കാൻ, എം. എൻ. സ്മാരകത്തിൽ കാണും.. (തൂക്കി വിറ്റിട്ടില്ലെങ്കിൽ! )അത് വായിക്കുക.
അതിൽ മറ്റൊരു ലേഖനവും ഉണ്ട്. 'പൊതു പ്രവർത്തകർ പാലിക്കേണ്ട ചില കാര്യങ്ങൾ' എന്നോ മറ്റോ തലക്കെട്ടുള്ള ലേഖനം. അത് വായിച്ചാൽ ചില അവബോധം കിട്ടും. മനസ് ശുദ്ധമാകും പിന്നെ നേരത്തെ പറഞ്ഞ പോലെ പോഴത്തരം പറയില്ല. മാപ്പുപറയേണ്ടി വരില്ല.
രണ്ടാമത്തെയാൾ പവനൻ. തൃശൂരിലെ മറ്റൊരു സിപിഐ ക്കാരൻ, പത്രപ്രവർത്തകൻ, യുക്തിവാദി, എഴുത്തുകാരൻ അടിമുടി സി. പി. ഐ ക്കാരൻ. തൃശൂരിലെ 'സാംസ്കാരിക രംഗത്ത് സജീവ. കുറെക്കാലം കേരളസാഹിത്യ അക്കാഡമി സെക്രട്ടറിയായിരുന്നു. അദ്ദേഹം ഒരിക്കൽ പങ്കെടുത്ത ഒരു കല്യാണ ചടങ്ങിൽ ഞാനും ഉണ്ടായിരുന്നു. 90 കളിൽ തൃശൂരെ എലൈറ്റ് ഇന്റർ നാഷനലിലെ മുകളിലെ ഹോളിൽ. ഒരു ക്രിസ്ത്യൻ വിവാഹം. ചില്ലറ ചടങ്ങ് മാത്രം. ഒരു ക്രിസ്ത്യൻ പുരോഹിതൻ മാലയെടുത്തുകൊടുക്കുന്നു. അത്ര മാത്രം.
ഈ ചടങ്ങിന് മുൻപ് പുരോഹിതൻ മൈക്രോഫോണിലൂടെ പറഞ്ഞു ഇനി ഒരു മിനിറ്റ് എല്ലാവരും എഴുന്നേറ്റ് നിൽക്കുക. മൗന പ്രാർത്ഥനയാണ്.
അവിടെയുള്ള ആബാലവൃദ്ധജനങ്ങളും ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് നിന്നു. കൂട്ടത്തിൽ തൃശൂരിലെ യുക്തിവാദികളുടെ മാർപ്പാപ്പ പവനനും. അദ്ദേഹം വിശ്വാസിയല്ല പക്ഷേ, പ്രതിപക്ഷ ബഹുമാനം പുലർത്തുന്ന യുക്തിവാദിയാണ്. ആ നിമിഷം അദ്ദേഹത്തോട് എനിക്ക് ബഹുമാനം തോന്നി. പണ്ട് ഗുരുവായൂർ ക്ഷേത്രത്തിൽ കൊടിമരത്തിന് സ്വർണം പൂശുന്നതിനെതിരെ അതിനെ എതിർത്ത് ജാഥ നയിച്ചു. നല്ല തല്ല് വാങ്ങിയ യുക്തിവാദിയാണ് പവനൻ'. പക്ഷേ, ഗുരുവായൂരപ്പൻ തട്ടിപ്പാണെന് പവനൻ ഒരിക്കലും ആരോപിച്ചിട്ടില്ല. അതിന്റെ പേരിൽ നടത്തുന്ന ദുർവ്യവയത്തെയാണ് പവനനും യുക്തിവാദികളും ചോദ്യം ചെയ്തത്. അതാണ് യഥാർത്ഥ യുക്തിവാദി'.
തൃശൂരെ എംഎൽഎ യുടെ സ്വന്തം ജന്മസ്ഥലമായ അന്തിക്കാടിൽ നിന്ന് വലിയ ദൂരമൊന്നുമില്ല ഗുരുവായൂർക്ക് - ഇമ്മാരി പൊറോട്ട പുരാണം എഴുതുന്നതിന് പകരം , അന്തിക്കാട്ടെയോ ഗുരുവായുരേയോ, പഴയ തലമുറയിൽ ഉള്ള ആരോടെങ്കിലും ചോദിച്ചാൽ ഇതൊക്കെ തൃശൂർ എംഎൽഎ ക്ക് അറിയാൻ പറ്റും.
എം. എസ്. ദേവദാസ്, സി. അച്യുതമേനോൻ, കെ.കെ. വാര്യർ, പവനൻ ഇവരൊക്കെ തൃശൂരിലെ സി. പി. ഐ ക്കാരായിരുന്നു. ഇത്തരത്തിലുള്ള പൊറാട്ട ബീഫ് പേര് ദോഷം ഒരിക്കലും കേൾപ്പിക്കാത്തവർ. അവരൊക്കെ സമൂഹത്തെ ബഹുമാനിച്ചിരുന്നു. മതവിശ്വാസത്തെയും. അവരൊന്നും ദൈവങ്ങളേയോ 'ഏതെങ്കിലും മതത്തേയോ ഒരിക്കലും നിന്ദിച്ചിട്ടില്ല. വിയോജിപ്പുകൾ അവർ സഭ്യമായി എഴുതി. ഒരിക്കലും പേരു ദോഷം കേൾപ്പിച്ചില്ല.
സി. പി.ഐയിലെ മാന്യന്മാരായ അവരെയൊക്കെ ഓർത്ത് ഇമ്മാരി മണ്ടത്തരം മൊഴിയാതിരിക്കുക. പറഞ്ഞ് ഒടുവിൽ മാപ്പ് പറയേണ്ട അവസ്ഥയിൽ ആവല്ലെ? എത്രയോ കാലഹരണപ്പെട്ട വിഷയങ്ങൾ പറയാനുണ്ട്? ഫിദൽ കാസ്ട്രോ / ചെഗ്വര, ബൊളീവിയൻ ഡയറി.
റഷ്യ, വിപ്ലവം ലരേ. ഒരു കാലത്ത് ഞങ്ങളായിരുന്നു കേമന്മാർ! ഹംഗറി, റുമേനിയ, പോളണ്ട്, ചെക്കോസ്ലോവാക്യ, ലരേ ഒക്കെ ഞങ്ങടെ യായിരുന്നു. ജനങ്ങൾക്ക് വിവരം വെച്ചപ്പോൾ ഞങ്ങളെ ജനങ്ങൾ അടിച്ചോടിച്ചു. അതൊക്കെ പറയാം.! ഒരു എതിർപ്പുമില്ല.
ഇതിനെ കുറിച്ചൊക്കെ താങ്കൾ തൃശൂരുകാരോട് പറഞ്ഞോളൂ. അന്തം കമ്മി ഫാക്ടറി കേരള വർമ്മ കോളേജിൽ പറഞ്ഞാൽ തീർച്ചയായാം കൈയടി വാങ്ങാം! ആർക്കും എതിർപ്പില്ല! അതൊക്കെ ഒരു തമാശയായേ എടുക്കുള്ളൂ തൃശൂർക്കാർ! തീർച്ച!