- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പീഡനപരമ്പരകളും ബലാത്സംഗങ്ങളും നിത്യ സംഭവം ആവുന്നത് ഹൃദയഭേദകം; ഇവിടെയും വരണം രാസഷണ്ഡീകരണനിയമം: ശ്രീനേഷിന്റെ നിർഭയ തീം മ്യൂസിക് വീണ്ടും ചർച്ചയാവുന്നു...
പീഡനപരമ്പരകളും ബലാത്സംഗങ്ങളും നിത്യ സംഭവം ആവുന്നത്,ഹൃദയഭേദകം, ഇവിടെയും വരണം രാസഷണ്ഡീകരണനിയമം... ശ്രീനേഷിന്റെ "നിർഭയ" തീം മ്യൂസിക്ക് പീഡന കുറ്റവാളികൾക്ക് അതികഠിന ശിക്ഷ നൽകുവാൻ ആഹ്വാനം ചെയ്തിരുന്നു.
ഇനി "നിർഭയ" മാർ ഉണ്ടാവരുത് എന്നും അതിന് അതികഠിന ശിക്ഷ സർക്കാർ കൊണ്ട് വരണം എന്ന് പറഞ്ഞു കൊണ്ട് ആലപ്പുഴ സ്വദേശി ശ്രീനേഷ് എൽ പ്രഭു രണ്ടു വർഷം മുൻപ് ചെയ്ത "നിർഭയ" തീമിന്റെ പ്രസക്തി ഏറുന്നു.
അതിനെ പറ്റി ശ്രീനേഷ് പറഞ്ഞകാര്യങ്ങൾ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.
പീഡന-ബലാൽസംഘ വാർത്തകൾ പതിവ് കാഴ്ച ആവുന്നു എന്നത്
മനുഷ്യത്വത്തിന്റെ മൂല്യച്യുതി ആണ്. ഈ വാർത്തകൾ സമൂഹത്തിന്റെ പ്രതിബിംബമാണ്. അത് സമൂഹജീവികളായ നമ്മുക്ക് എന്ത് സന്ദേശം ആണ് നല്കുന്നത്?
ഈ വാർത്തകൾ സാമൂഹിക മൂല്യച്യുതിയുടെ സൂചിക അല്ലെ? ഏത് വാർത്തയും ആവർത്തിച്ചു വന്നു കഴിയുമ്പോൾ അപ്രധാനം ആവും. ഏത് കൊടുംകൊലയും, ക്രൂര പീഡനവും
ആദ്യം കേൾക്കുമ്പോൾ നമ്മുക്ക് ഞെട്ടൽ തോന്നും,പിന്നീട് പതിയേ പതിയേ ഒരു സിനിമാകഥ പോലെ അതിന്റെ തുടർവാർത്തയുടെ കാര്യങ്ങളിൽ നേരമ്പോക്ക് പോലെ നാം ചർച്ച നടത്തും.അങ്ങനെ കുറ്റവാളി കുറ്റകൃത്യം ചെയ്തത് എങ്ങനെ ആവും എന്നൊക്കെ കണ്ടുപിടിക്കാൻ അതിന്റെ പല വഴികൾ നമ്മുടെ മനസ്സ് കണ്ടുപിടിക്കാൻ ശ്രമിക്കും... ഇത് ചിന്തിക്കുന്നവരുടെ കൂട്ടത്തിൽ കുറ്റവാസനയുള്ള മനസ്സിന്റെ ഉടമകൾ,കുറ്റവാളി പിടക്കപ്പെടാൻ ഉണ്ടായ കാര്യം കണ്ടുപിടിച്ചു കൊണ്ട് സ്വന്തം കുറ്റ കൃത്യവാസനാ പാടവത്തിന്റെ നിലവാരം ഉയർത്തും.ഇവരും ഭാവിയിൽ കുറ്റവാളികൾ ആവാൻ ഉള്ള സാധ്യത ഏറെയാണ്.
ഈ വിഷയങ്ങളിൽ ചാനലുകളിൽ നടക്കുന്ന അന്തിചർച്ചയും,വിശകലനങ്ങളും അതാത് ചാനലിന്റെ റേറ്റിങ് കൂട്ടാനും,ഇതിലൂടെ ഒരുത്തിരിഞ്ഞു വരുന്ന നിയമവശങ്ങൾ പ്രതികൾക്കും കുറ്റവാസന ഉള്ളവർക്കും ഒരുപോലെ ഉപകാരപ്രദമായി മാറുകയും ചെയ്യും.ഈ ചർച്ചകളും ബഹളവും സമൂഹത്തിനോ,ഇര ആയവർക്കോ ഒരു ഗുണവും ഉണ്ടാക്കില്ല. ഇത് കണ്ടു വളരുന്ന കുട്ടികൾക്ക് ഇതാണ് ലോകം എന്നും ഇതൊക്കെ സാധാരണ കാര്യങ്ങൾ ആണെന്നും ഒരു വിചാരവും വികല ധാരണയും ഉണ്ടാക്കും.
കുഞ്ഞുങ്ങൾക്കു വേണ്ടി നമ്മുക്ക് കൊടുക്കുവാൻ സാധിക്കുന്ന ഒറ്റമൂലിയാണ്,
സ്നേഹാധിഷ്ഠിതമായ ബോധവത്കരണം. അതിൽ പ്രധാനം,നമ്മുടെ കുഞ്ഞുങ്ങൾക്ക് "ഗുഡ് ടച്ച്" " ബാഡ് ടച്ച്" ഇവ മനസ്സിലാക്കി കൊടുക്കണം.സാധ്യം എങ്കിൽ ചെറിയ പ്രായത്തിൽ തന്നെ ഏതെങ്കിലും ആയോധനകല അഭ്യാസിപ്പിക്കുവാൻ അവരെ വിടുകയും വേണം. സ്ത്രീകൾ ഉപഭോഗവസ്തു അല്ല എന്നും,മജ്ജയും മാംസവും വികാരവിചാരങ്ങളും ഉള്ള ജൈവ സൃഷ്ടി ആണെന്നും ആണ്മക്കൾക്ക് മനസ്സിലാക്കി കൊടുക്കണം.
രാജ്യവ്യാപകമായി ഉയർന്ന് വരുന്ന അതിക്രമങ്ങൾ നിയന്ത്രിക്കാൻ നിയമം ശക്തമാക്കുക അനിവാര്യമാണ്.മെഴുകുതിരി ജാഥകൾ നടത്തിയും, സാമൂഹികമാധ്യമങ്ങളിൽ സ്റ്റാറ്റസുകൾ ഇട്ടതുകൊണ്ടും,ഈ പ്രശ്നങ്ങൾക്ക് പരിഹാരം വരില്ല.അതികഠിനമായി കുറ്റവാളികളെ ശിക്ഷിക്കാൻ ജനകീയമായ രീതിയിൽ ഭരണകർത്താക്കളോട് നാം ആവശ്യം ഉന്നയിക്കണം. ബാലികാപീഡനങ്ങൾ,എന്തിന് പിഞ്ചു കുഞ്ഞിനെ പോലും വെറുതെ വിടാത്ത അധർമ്മികൾ ഏറി വരുന്ന ഈ കാലത്ത്, രാസഷണ്ഡീകരണനിയമം പോലുള്ള നിയമങ്ങൾ എന്തുകൊണ്ട് ഇവിടെ വരുന്നില്ല? കുറച്ചു പേർക്ക് ഈ ശിക്ഷ നൽകി പൊതുജന മധ്യത്തിൽ പൊതുദർശനത്തിന് നിർത്തി,ആ വാർത്ത മാധ്യമങ്ങൾ തത്സമയം കാണിക്കുമ്പോൾ,അതാണ് നിയമത്തിന്റെ വിജയം. പീഡനം നടത്തിയ ശേഷം കുറ്റവാളിയെ
ഏതെങ്കിലും പ്രമുഖ വക്കീൽ ജാമ്യത്തിൽ ഇറക്കി,അതിജീവിതമാരുടെ മുൻപിലൂടെ അവർ കൊലമാസ്സ് ആയി നടക്കുമ്പോൾ സമൂഹത്തിൽ സജീവം ആകുമ്പോൾ ജയിക്കുന്നത് തിന്മയാണ്
ജനാധിപത്യത്തിന്റെ ദീർഘായുസ്സിന് വേണ്ടി നിയമം ജയിക്കേണ്ടതുണ്ട്,നിയമം ജയിക്കണം എങ്കിൽ നമ്മുടെ നിയമ നിർമ്മാണ സംവിധാനം കണ്ണ് കെട്ടിയ നിയമ ദേവതയെ പോലെ ഏവരെയും തുല്യരായി കണ്ട് ഒരു തീരുമാനം എടുത്താൽ മതി. അത് സംഭവിക്കാൻ നമ്മുക്ക് പ്രാർത്ഥിക്കാം,പ്രത്യാശിക്കാം.