- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഴേകാൽ സെന്റ് സ്ഥലത്ത് ഒറ്റനിലയിലുള്ള ആഡംബരം തട്ടാത്ത വീട്; 23 വർഷമായിട്ടും വീട് പുതിയതുപോലെ തന്നെയിരിക്കുന്നത് എന്റെ നിർബന്ധമാണ്; ഒരുപാട് പേർക്ക് വീട് വച്ച് കൊടുത്ത സീമ ജി നായരുടെ വീടിന്റെ സുന്ദര കാഴ്ചകൾ...
സിനിമാ സീരിയൽ നടി എന്നതിനപ്പുറത്തേക്ക് ഒരു മികച്ച ജീവ കാരുണ്യ പ്രവർത്തക കൂടിയായി അറിയപ്പെടുന്ന നടിയാണ് സീമാ ജി നായർ. കാൻസർ ബാധിച്ചു മരിച്ച ശരണ്യയിലൂടെ പുറം ലോകമറഞ്ഞ സീമയുടെ മനസും സ്നേഹവും തേടി ഇന്ന് ആയിരത്തിലധികം കുഞ്ഞുങ്ങളും രോഗബാധിതരുമാണ് ഓരോ ദിവസവും നടിയെ വിളിക്കുന്നത്. അവർക്കെല്ലാം ആശ്വാസവും സാന്ത്വനവും പകർന്നു നൽകുവാൻ ഓടിയെത്തുന്ന സീമ സ്വന്തം വേദനകളും കഷ്ടപ്പാടുകളുമെല്ലാം അതിനിടയിൽ മറന്നു പോകും. കഴിഞ്ഞ ദിവസം നടി ബീനാ കുമ്പളങ്ങിയെ അനാഥാലയത്തിലേക്ക് മാറ്റിയതും സീമയുടെ നേതൃത്വത്തിലായിരുന്നു.
ഇപ്പോഴിതാ, നിരവധി പേർക്ക് വീട് നിർമ്മിച്ചു നൽകിയ സീമയുടെ സ്വന്തം വീടിന്റെ വീഡിയോ പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ. കൊച്ചി വൈറ്റിലയിലാണ് നടിയുടെ സ്വന്തം വീട് സ്ഥിതി ചെയ്യുന്നത്. 2003ലാണ് നടി ഈ വീട് പണികഴിപ്പിച്ചത്. സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ കാശ് സ്വരുക്കൂട്ടി വച്ചാണ് സീമയ്ക്കും മകനും താമസിക്കാനായി ഏഴേ കാൽ സെന്റ് സ്ഥലം വാങ്ങി ഒറ്റനിലയിലുള്ള ഈ വീട് പണിതത്. അന്ന് സെന്റിന് 33000 രൂപ മാത്രമായിരുന്നു വില. മൊത്തം രണ്ടരലക്ഷത്തോളം രൂപയ്ക്കാണ് ഈ സ്ഥലം വാങ്ങിയത്. എന്നാൽ ഇന്ന് സെന്റിന് കോടികൾ വിലയുള്ള ഏരിയയാണിത്. പുറമെ നിന്നു കണ്ടാൽ ാെരു സാധാരണ വീടായി മാത്രമെ തോന്നുകയുള്ളൂ. ആകെയുള്ള ആഡംബരം എന്നു പറയാവുന്നത് മുറ്റത്തു കിടക്കുന്ന ചുവന്ന കാർ മാത്രമാണ്. ബാക്കിയെല്ലാം ഒരു സാധാരണക്കാരന്റെ വീട് പോലെ തന്നെ.
എന്നാൽ വാതിൽ തുറന്ന് അകത്തേക്ക് കയറിയാൽ വീട് പുതുപുത്തൻ ആണെന്നേ പറയൂ. മോഡേൺ രീതിയിൽ റിനോവേറ്റ് ചെയ്തു മാറ്റിയ വീട് കാഴ്ചയിൽ അതിഗംഭീരമാണ്. കയറിച്ചെല്ലുന്ന ഹാളിൽ തന്നെ തനിക്കേറെ പ്രിയപ്പെട്ട പൂജാ മുറിയും അതിൽ കൊട്ടിയൂരപ്പന്റെ ഓടപ്പൂവും കൃഷ്ണ വിഗ്രഹങ്ങളും എല്ലാം വച്ചിട്ടുണ്ട്. ഹാളിലെ ചുമരിൽ മ്യൂറൽ പെയിന്റിംഗും തനിക്കു കിട്ടിയ മനോഹരമായ അവാർഡുകളും നേട്ടങ്ങളും പാട്ടു കേൾക്കുന്ന് കോളാമ്പിയും അടക്കം എല്ലാം മനോഹരമായി വച്ചിട്ടുണ്ട്. ഇനിയൊരു അവാർഡ് കിട്ടിയാൽ വയ്ക്കാൻ സ്ഥലമില്ലാത്ത രീതിയിൽ ഇവിടം നിറഞ്ഞു കഴിഞ്ഞിട്ടുണ്ട്.
മൂന്ന് ബെഡ്‌റൂം വീടാണ് ഇത്. മകനായി ഒരു മുറിയും സീമയ്ക്കായി ഒരു മുറിയും അതിഥികളാരെങ്കിലും വന്നാൽ അവർക്കായുമാണ് ഇപ്പോൾ മുറികളുള്ളത്. മകൻ അപ്പു ഇപ്പോൾ വിദേശത്തായതിനാൽ തന്നെ ആ മുറി ഒഴിഞ്ഞു കിടക്കുകയാണ്. അടുക്കളയോട് ചേർന്നാണ് സീമയുടെ മുറിയുള്ളത്. വലിയ ബാത്ത്‌റൂം ഇതിനോട് ചേർന്ന് സെറ്റ് ചെയ്തിട്ടുണ്ട്. അടുക്കളയും ഡൈനിങ് ഹാളും വർക്ക് ഏരിയയും എല്ലാം അടക്കം വിശാലമായ പുറം ഭാഗവും നടിയുടെ വീടിന് ഉണ്ട്. ഒപ്പം അമേരിക്കയിലെ ഒരു സുഹൃത്ത് സമ്മാനിച്ച ഒരു വളർത്തു നായയും ഇപ്പോൾ സീമയ്‌ക്കൊപ്പം ഉണ്ട്.
ഒറ്റ നില വീടാണ് തനിക്കിഷ്ടമെന്നും നാല്പത് വയസൊക്കെ കഴിയുമ്പോൾ പെണ്ണുങ്ങൾക്ക് മുട്ട് വേദന, നടുവ് വേദന ഒക്കെ പറഞ്ഞ് ആരും മുകളിലെ നിലയിലേക്ക് കയറില്ലെന്നും നടി പറയുന്നു.ഒരു നില വീടാണെങ്കിൽ ഹാളിൽ നിന്ന് നോക്കിയാലും അടുക്കളെ വരെ കാണാം. അതുകൊണ്ട് തന്നെ എല്ലായിടവും എപ്പോഴും വൃത്തിയായിരിക്കും. അതുകൊണ്ടാണ് ഇങ്ങനെയൊരു വീട് വെച്ചതെന്നും നടി പങ്ക് വച്ചു.
പലയിടത്തും പൂജാ മുറി ഒഴിവായിക്കിടക്കുന്ന ഒരു മൂലയിൽ അല്ലെങ്കിൽ കൂടുതൽ വീടുകളിലും സ്റ്റെയർകേസിന്റെ അടിയിലായിരിക്കും പൂജാമുറി വെയ്ക്കുന്നത്. അങ്ങനെയാവുമ്പോൾ ഈ ദേവന്മാരുടെ തലയിൽ ചവിട്ടിവേണം നമ്മൾ മുകളിലേയ്ക്ക് കയറി പോകാൻ. ആവശ്യമില്ലാത്ത സാധനങ്ങളൊക്കെ കൊണ്ടിടേണ്ട സ്ഥലത്താണ് പലപ്പോഴും പൂജാമുറി വരുന്നത്. അല്ലെങ്കിൽ വലിയ വീടായിരിക്കും. അതിന്റെ ഒരു വശത്ത് ഒരു ഭിത്തിയിൽ കൊണ്ടൊരു വിളക്ക് കത്തിക്കൽ. ഞാൻ ഈശ്വരവിശ്വാസി ആയതുകൊണ്ടു ആദ്യം വീട് വയ്ക്കുമ്പോൾ തന്നെ ആഗ്രഹിച്ചിരുന്നതാണ് ഒരു പൂജാമുറിയെന്നും നടി പങ്ക് വച്ചു.20-23 വർഷമായിട്ടും വീട് പുതിയതുപോലെ തന്നെയിരിക്കുന്നത് എന്റെ നിർബന്ധമാണ്. എപ്പോഴും വീട് വൃത്തിയായിരിക്കണമെന്നും നടി പറഞ്ഞു.
്
അന്തരിച്ച നടി ശരണ്യയ്ക്കും മണി എന്ന നടനും സീരിയൽ നടിയായ മായാ കൃഷ്ണനും അടക്കം നിരവധി പേർക്ക് വീട് പണിതു കൊടുത്തിട്ടുള്ള സീമ ഒരുപാടു പേർക്ക് ചികിത്സാ സഹായവും ചെയ്തു നൽകുന്നുണ്ട്. നിരവധി പേരുടെ സഹായങ്ങളോടെയാണ് സീമ ഈ ദൗത്യങ്ങളെല്ലാം പൂർത്തീകരിക്കുന്നത്. കഴിഞ്ഞ 35 വർഷങ്ങളായി നമ്മുടെ സ്വീകരണ മുറിയിലും, ബിഗ് സ്‌ക്രീനിലുമായി നിറയുന്ന സീമാ ജി നായർ താരജാഡകളില്ലാത്ത ഒരു നടി കൂടിയാണ്. ഒരു താരം എന്നതിനപ്പുറം അനവധി പേർക്ക് സഹായങ്ങളും കാരുണ്യവും ചൊരിയുന്ന ഒരു നന്മ മനസിന്റെ ഉടമ കൂടിയാണ്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് നടി ശരണ്യയ്ക്കു വേണ്ടി സീമ ചെയ്ത ചെയ്തുകൊടുത്ത കാര്യങ്ങൾ.
ഈ മാസം ഒരു പത്ത് പേരെ സഹായിക്കാം എന്ന് വിചാരിച്ചാൽ നൂറ് പേരാണ് പ്രതീക്ഷയോട് കൂടി വന്ന് നിൽക്കുന്നത്. പലരിലേയ്ക്കും സഹായം എത്തിക്കാൻ പറ്റാത്ത സാഹചര്യം ഉണ്ട്. അതൊക്കെ തന്നെ മാനിസികമായി വലിയ വിഷമങ്ങൾ ഉണ്ടാക്കാറുണ്ട്. ദൈവങ്ങളോട് പോലും പ്രാർത്ഥിച്ചുകഴിഞ്ഞാൽ എല്ലാം നടക്കണമെന്നില്ല. അതുകൊണ്ട് നമ്മളെക്കൊണ്ട് പറ്റുന്നത് പോലെ സഹായങ്ങൾ ചെയ്യുന്നു. ഒരുപാട് വേദനകൾ തോന്നിയിട്ടുള്ള, ഒന്നും ചെയ്യാൻ പറ്റിയില്ലല്ലോ എന്ന് വിഷമിച്ച ഒരുപാട് നിമിഷങ്ങൾ ഉണ്ടായിട്ടുണ്ടെന്നും നടി പറഞ്ഞു.
ജീവിതത്തിൽ അമ്മയെ ഏറ്റവും കൂടുതൽ നമുക്ക് ആവശ്യമുള്ള സമയത്താണ് അമ്മ കാൻസർ വന്ന് എന്നെ വിട്ടുപോകുന്നത്. വിഷമമില്ലാത്ത ഒരു ദിവസം പോലുമില്ല. നമുക്ക് വേണ്ടിയും നമ്മൾ വിഷമിക്കും മറ്റുള്ളവർക്ക് വേണ്ടിയും നമ്മൾ വിഷമിക്കും.
ഒന്നുരണ്ട് പേര് എന്നെക്കുറിച്ച് ഒരുപാട് മോശം പറയുന്നുണ്ട്. ഞാൻ അതിന് പ്രതികരിക്കാറില്ല. അതൊന്നും ഞാൻ മുഖവിലയ്ക്ക് എടുക്കുന്നില്ല. എന്റെ ജീവിതത്തിൽ ഞാൻ ഇങ്ങനെയൊക്കെ മറ്റുള്ളവരെ സഹായിക്കണം എന്നൊരു തലവര ദൈവം തന്നിട്ടുണ്ട്. ഇല്ലെങ്കിൽ എനിക്ക് ഒരിക്കലു ഇത് ചെയ്യാൻ പറ്റില്ല. ഞാൻ ചെയ്യുന്നിതിന്റെ നൂറിൽ ഒരംശം പോലും പുറത്തുവന്നിട്ടില്ല. എല്ലാ മാസവും ഞാൻ ചെയ്തിട്ടുണ്ട്. എനിക്ക് കിട്ടുന്നതിൽ നിന്നും വലിയ വലിയ മനസുകൾ സഹായിച്ചിട്ടും ഞാൻ മറ്റുള്ളവരെ സഹായിക്കുന്നുണ്ട്. അതിൽ ഞാൻ ദൈവത്തെപ്പോലെ കാണുന്ന രണ്ട് പേരാണ് ജോർജ് ഉമ്മൻ സറും, വൈഫും. അവരുടെ കാലൊക്കെ കഴുകി എത്ര വെള്ളം കുടിച്ചാലും മതിയാവില്ല. അത്രയ്ക്ക് പുണ്യാത്മാക്കളാണ് അവരൊക്കെ. അതേപോലെ അമേരിക്കിയൽ ഒരു വർഷാന്റിയുണ്ട്. ഒരു നടാഷയുണ്ട്. അതേപോലെ ഒരു ബിന്ദു, ഒരു സിന്ധി, കുവൈറ്റിലൊരു മധു, ലണ്ടനിലെ ലത, ദുബായിൽ നീനാമാമും അജിത് സറും. ഇവരെല്ലാം എന്നിലൂടെ ഒരുപാട് പേരെ സഹായിക്കുന്നുണ്ടെന്നും നടി പങ്ക് വച്ചു.