വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ ചില കാര്യങ്ങളുണ്ട്. അവയിൽ ചിലത് നിയമങ്ങളാണെങ്കിൽ, മറ്റ് ചിലത് വെറും വിശ്വാസങ്ങൾ മാത്രമാണ്. വിമാനയാത്രയെ സംബന്ധിച്ച ചില മിത്തുകൾ പൊളിച്ചടുക്കുകയാണ് തന്റെ ടിക്ടോക് വീഡിയോയിലൂടെ എയർഹോസ്റ്റസ് ആയ ബ്രോഡീ കാപ്രൺ. സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞതിനെ പലരും അവരെ അഭിനന്ദിക്കുമ്പോൾ മറ്റു ചിലർ അറിയാത്ത കാര്യങ്ങൾ പറഞ്ഞു കൊടുത്തതിന് വീഡിയോയുടെ താഴെ കമന്റുകളും ഇടുന്നുണ്ട്.

അവർ ആദ്യമായി തകർക്കുന്ന അന്ധവിശ്വാസം വിമാനത്തിനകത്ത് കുപ്പിവെള്ളം മാത്രമെ കുടിക്കാവൂ എന്നതാണ്. ടോയ്ലറ്റിലെ ടാപ്പിനകത്ത് വരുന്നതും ഫിൽറ്റർ ചെയ്ത വെള്ളമാണെന്നും കുടിക്കാൻ തീർത്തും സുരക്ഷിതമാണെന്നും അവർ പറയുന്നു. അത് തികച്ചും ശുദ്ധജലമാണെന്ന് വെർജിൻ ആസ്ട്രേലിയയിലെ എയർഹോസ്റ്റസ് പറയുന്നു. അതുപോലെ വിമാനം പറന്നുയരുമ്പോഴും ഇറങ്ങുമ്പോഴും വിൻഡോ ഷട്ടറുകൾ തുറന്നിടുന്നത് എന്തിനാണെന്നും അവർ വിശദീകരിക്കുന്നു.

ഷട്ടർ തുറന്നിടുക വഴി യാത്രക്കാർക്ക് വിമാനത്തിന്റെ എഞ്ചിൻ ദൃശ്യമാകും എന്ന് അവർ വിശദീകരിക്കുന്നു. അതേസമയം അത് ജീവനക്കാർക്ക് ദൃശ്യമാകില്ല. അതുകോണ്ടു തന്നെ എന്തെങ്കിലും സംഭവിച്ചാൽ യാത്രക്കാർക്ക് ഉടനടി ആ വിവരം ജീവനക്കാരെ അറിയിക്കാൻ സാധിക്കും. എന്ന് അവർ വിശദീകരിക്കുന്നു. അതുപോലെ തന്നെ യാത്രക്കാരുടെ വിസർജ്ജ്യങ്ങൾ ആകാശത്തു തന്നെ കളയുകയാണ് എന്ന വിശ്വാസവും അവർ പൊളിക്കുന്നു. ടാങ്കിൽ ശേഖരിക്കുന്ന മാലിന്യങ്ങൾ ലാൻഡിംഗിന് ശേഷം നീക്കം ചെയ്യും എന്ന് അവർ വീഡിയോയിൽ പറയുന്നു.

അതുപോലെ അടിയന്തര ഘട്ടങ്ങളിൽ മറ്റുള്ളവരെ സഹായിക്കാതെ ആദ്യം സ്വയം ഓക്സിജൻ മാസ്‌ക് ധരിക്കണമെന്ന് ആവശ്യപ്പെടുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം പലരും ഉയർത്താറുണ്ട്. തീർച്ചയായും ഇതൊരു സ്വാർത്ഥതയല്ലെന്നും മറിച്ച്, നിങ്ങൾക്ക് ഓക്സിജൻ ലഭിച്ചില്ലെങ്കിൽ മറ്റുള്ളവർക്കായി ഒന്നും ചെയ്യാൻ ആകില്ലെന്ന യാഥാർത്ഥ്യമാണ് ഇതിനു പുറകിലെന്നും കാപ്രോൺ പറയുന്നു.

അതുപോലെ പല യാത്രക്കാരും ചോദിക്കാറുണ്ട് ആകാശ മധ്യത്തിൽ വിമാനത്തിന്റെ വാതിലുകൾ തുറക്കാൻ പാടുമോ എന്ന ചോദ്യംഎന്ന് അവർ പറയുന്നു. അത് ഒരിക്കലും പാടില്ല എന്നാണ് ഉത്തരമെന്നും അവർ പറഞ്ഞു. അതുപോലെ ഉയരങ്ങളിൽ ഓക്സിജന്റെ ശതമാനം വളരെ കുറവായതിനാലാണ്? വിമാനത്തിനകത്ത് മദ്യപിക്കുമ്പോൾ അതിവേഗം പൂസ്സാകുന്നതെന്നും അവർ പറയുന്നു.