- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- INVESTMENTS
നിങ്ങൾ കുട്ടികളുമായി വിമാനത്തിൽ യാത്ര ചെയ്യുകയും അവർ കരയുകയും ചെയ്താൽ എന്തു ചെയ്യണം? യാത്രക്കാരുടെ അസ്വസ്ഥത പരിഹരിക്കാൻ എന്താണ് മാർഗം? കരയുന്ന കുട്ടികളോടൊപ്പം വിമാനത്തിൽ യാത്ര ചെയ്യുന്ന മാതാപിതാക്കൾ അറിയേണ്ട കാര്യങ്ങൾ
ചെറിയ കുട്ടികളുമായി വിമാനത്തിൽ യാത്ര ചെയ്യുന്നവരാണോ? വിമാനയാത്രയ്ക്കിടെ അവർ കരയുമോ എന്ന ആശങ്ക നിങ്ങൾക്കുണ്ടോ? അങ്ങനെ സംഭവിച്ചാൽ എന്താണ് ചെയ്യേണ്ടതെന്ന് ഓർത്ത് ആശങ്കപ്പെടുന്ന മാതാപിതാക്കൾക്ക് ഉപദേശം നൽകുകയാണ് ഫ്ളൈറ്റ് അറ്റന്റായ ഒരു വ്യക്തി. കരയുന്ന കുട്ടികളോടൊപ്പം വിമാനത്തിൽ യാത്ര ചെയ്യുന്ന മാതാപിതാക്കൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
ആദ്യമായി മാതാപിതാക്കൾ ചെയ്യേണ്ട കാര്യം കുട്ടികൾ ഉറപ്പായും കരയുക തന്നെ ചെയ്യും എന്ന യാഥാർത്ഥ്യം അംഗീകരിക്കുകയാണ് വേണ്ടതെന്നാണ് ടിക്ടോക്കറും ഫ്ളൈറ്റ് അറ്റന്റുമായി @ichbinvin പറയുന്നത്. മറ്റുള്ള യാത്രക്കാർക്ക് കുട്ടികളുടെ കരച്ചിൽ ഒരു ബുദ്ധിമുട്ടാകുമോ അവർ എങ്ങനെ പ്രതികരിക്കും തുടങ്ങിയവയാണ് മാതാപിതാക്കൾ കുട്ടികളുടെ കരച്ചിലിനെ കുറിച്ചോർത്ത് ആശങ്കപ്പെടാനുള്ള പ്രധാന കാരണം.
നിങ്ങൾ മനസിലാക്കേണ്ട പ്രധാന കാര്യം ഒരു കുട്ടി വിമാനത്തിൽ കരയുന്നതിനേക്കാൾ അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണ് അതേക്കുറിച്ച് ഒരാൾ നിരന്തരം പരാതി ഉന്നയിക്കുകയെന്നത്. സാധാരണയായി നിരന്തരം വിമാനത്തിൽ യാത്ര ചെയ്യുന്നവർക്ക് കുഞ്ഞ് യാത്രക്കാരുടെ ഈ കരച്ചിൽ സ്വാഭാവികമായ ഒരു കാര്യവും അവർക്ക് ശീലമുള്ളതുമാണ്. അതുകൊണ്ട് തന്നെ കുട്ടികളുടെ കരച്ചിലിനെ കുറിച്ച് ആരും പരാതി പറയില്ല.
വിമാനത്തിൽ പ്രവേശിക്കുന്നതിനുമുമ്പ്, തങ്ങളെയും കുഞ്ഞിനെയും സുഖപ്പെടുത്താൻ മാതാപിതാക്കൾക്ക് സ്വീകരിക്കാവുന്ന ചില അധിക മാർഗങ്ങൾ ഫ്ളൈറ്റ് അറ്റൻഡന്റ് നിർദ്ദേശിക്കുന്നു.മാതാപിതാക്കൾ അധിക ലഘുഭക്ഷണങ്ങളും വെള്ളവും കുട്ടികൾക്കായി കൊണ്ടുവരണം. ഫ്ളൈറ്റ് അറ്റൻഡന്റ് പറയുന്നതനുസരിച്ച്, സ്റ്റാഫ് അംഗങ്ങൾ നിങ്ങളുടെ സ്ട്രോളറുകൾക്ക് ടാഗുകൾ നൽകുമെന്നതിനാൽ മാതാപിതാക്കളും പതിവിലും നേരത്തെ ഗേറ്റിലെത്താൻ ശ്രമിക്കണം.
മാതാപിതാക്കൾക്ക് അദ്ദേഹം നൽകിയ അവസാന ഉപദേശം, യാത്രയക്ക് ഇറങ്ങുമ്പോൾ അവരുടെ കുട്ടികൾക്ക് ഭക്ഷണം നൽകണം എന്നതായിരുന്നു. മിക്ക കുട്ടികളും ചെവി വേദന കാരണമാണ് കരയുന്നത്. എന്നാൽ ഭക്ഷണം കഴിച്ച ശേഷം യാത്ര ചെയ്യുകയാണെങ്കിൽ ചെവി വേദനയുണ്ടാകാനുള്ള സാധ്യത കുറവായിരിക്കും. അതുകൊണ്ട് തന്നെ കരയുവാനുള്ള സാധ്യതയും കുറയും.
മറുനാടന് ഡെസ്ക്