- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- INVESTMENTS
ഫ്ലൈറ്റിൽ അധികമാർക്കും അറിയാത്തഒരു രഹസ്യ ബട്ടൺ ഉണ്ടെന്ന് അറിയാമോ? വിമാനയാത്ര കൂടുതൽ സുഖകരമാക്കുവാൻ സീറ്റിൽ ഒളിഞ്ഞിരിക്കുന്ന ഈ സംഗതി അറിഞ്ഞിരിക്കുക; ഒരു ഫ്ലൈറ്റ് അറ്റൻഡിന്റെ വീഡിയോ വൈറലാകുമ്പോൾ
ലണ്ടൻ: ''എത്രകാലമായി വിമാനത്തിൽ യാത്ര ചെയ്യുന്നു.. എന്നിട്ടും ഈ സംഗതി ഇതുവരെ അറിഞ്ഞില്ലല്ലോ'' എന്നു നിരാശയോടെ നിരവധി യാത്രക്കാർ കമന്റുകൾ രേഖപ്പെടുത്തുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. വിമാനയാത്ര കുറച്ചു കൂടി സുഖകരമാക്കുന്നതിന്, അധികമാർക്കും അറിയാത്ത ഒരു സൂത്രപ്പണിയാണ് ഒരു ഫ്ളൈറ്റ് അറ്റൻഡന്റ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. വിമാനങ്ങളിൽ യാത്രക്കാർക്ക് സുഖമായി ഇരിക്കുന്നതിനും കൈകൾ റിലാക്സ്ഡായി വെക്കുന്നതിനും സീറ്റുകളിൽ ഉള്ളതാണ് ആംറെസ്റ്റുകൾ. എന്നാൽ പലപ്പോഴും സീറ്റുകളിലേക്ക് കയറാനും ഇരിക്കാനും എല്ലാം വലിയ അസൗകര്യവും ഇതുണ്ടാക്കുന്നു.
ഇത് ഉയർത്താനും താഴ്‌ത്താനും കഴിയുമെങ്കിലും അതിനിടയിലുള്ള ഒരു സ്വിച്ച് അധികമാരും ശ്രദ്ധിച്ചു കാണില്ല. വിർജിൻ ഓസ്‌ട്രേലിയ ഫ്ലൈറ്റ് അറ്റൻഡന്റ് എയർലൈനിന്റെ ഔദ്യോഗിക ഠശസഠീസ അക്കൗണ്ടിലേക്ക് പങ്കിട്ട വൈറൽ വീഡിയോയാണ് ഈ രഹസ്യം പങ്കുവച്ചിരിക്കുന്നത്. 118,000ലധികം പേർ കണ്ട വീഡിയോയിൽ, ക്യാബിൻ ക്രൂ അംഗം ആംറെസ്റ്റിന്റെ ഹിംഗിനോട് ചേർന്ന് ഒരു 'പ്രത്യേക ബട്ടൺ' അമർത്തുകയും വേഗത്തിൽ ആംറെസ്റ്റ് നിവരുകയും ചെയ്യുന്നതു കാണാം.
'നിങ്ങൾ എപ്പോഴെങ്കിലും വിമാനത്തിലെ നടവഴിയോട് ചേർന്നുള്ള സീറ്റിലെ ആംറെസ്റ്റുമായി പോരാടിയിട്ടുണ്ടോ? എങ്കിൽ ഇനി അതു വേണ്ടാ..!' എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ പങ്കിട്ടിരിക്കുന്നത്. 'ഈ പ്രത്യേക ബട്ടൺ അമർത്തി ആംറെസ്റ്റ് ഉയർത്തുക. നിങ്ങളുടെ അടുത്ത വിമാനത്തിൽ ഇത് പരീക്ഷിച്ചുനോക്കൂ.' എന്നാണ് വീഡിയോയിൽ പറയുന്നത്. പലർക്കും അത്ര പരിചിതമല്ലാത്ത ഈ ട്രിക്കിന് ധാരാളം ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്. കൂടാതെ ധാരാളം കമന്റുകളും. നിരവധി ഉപഭോക്താക്കളാണ് ഇതിനു നന്ദി പറഞ്ഞിരിക്കുന്നത്. കൂടുതൽ ആളുകളിലേക്ക് ഈ വീഡിയോ എത്തിക്കണമെന്നും കമന്റുകളുണ്ട്.
അതേസമയം, ഈ ട്രിക്ക് ഉപയോഗിക്കുമ്പോഴും എയർലൈൻ സുരക്ഷ പരിഗണിക്കേണ്ടത് പ്രധാനമാണ്. വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോഴും ലാൻഡിങ് ചെയ്യുമ്പോഴും ആംറെസ്റ്റുകൾ താഴ്‌ത്തിവയ്ക്കണമെന്ന് ഒരു പ്രധാന എയർലൈനിന്റെ സേഫ്റ്റി ആൻഡ് എമർജൻസി പ്രൊസീജേഴ്സ് ഇൻസ്ട്രക്ടറായ സെബാസ്റ്റ്യൻ ബൗവിയർ പറഞ്ഞു. അല്ലാത്ത പക്ഷം, സീറ്റിൽ നിന്നും തെറിച്ചു വീണ് യാത്രക്കാർക്ക് പരിക്കേൽക്കുവാൻ വരെ സാധ്യതയുണ്ട്. മാത്രമല്ല, വിമാനത്തിൽ പെട്ടെന്നുള്ള എന്തെങ്കിലും ബ്രേക്കിംഗുകൾ വന്നാൽ യാത്രക്കാർ വശം ഇടിച്ചു വീഴാനും സാധ്യതയുണ്ട്.
കൂടാതെ, ടേക്ക് ഓഫിനും ലാൻഡിംഗിനും മുമ്പ് ആംറെസ്റ്റുകൾ സീറ്റുകളുടെ നിരയ്ക്കും എമർജൻസി എക്സിറ്റിനും ഇടയിലുള്ള പാതയെ തടസ്സപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്നും നിർദ്ദേശിക്കുന്നു. അടിയന്തിര സാഹചര്യങ്ങളിൽ നിവർന്നു നിൽക്കുന്നതോ ഭാഗികമായി താഴ്ന്നിരിക്കുന്നതോ ആയ ആംറെസ്റ്റുകൾ അപകട സാധ്യത കൂടുതലുണ്ടാക്കുന്നതാണ്. ഇത്തരം ചലിക്കാവുന്ന ആംറെസ്റ്റുകൾ പ്രധാനമായും വൈകല്യമുള്ളവരെ സഹായിക്കാനാണ് നൽകുന്നത്.
മറുനാടന് ഡെസ്ക്