- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- INVESTMENTS
ഒന്നരക്കോടി രൂപ ചെലവാക്കാനുണ്ടോ? എങ്കിൽ എമിരേറ്റ്സിന്റെ സ്യുട്ടിൽ ആകാശത്ത്കൂടി 17 ദിവസം കറങ്ങി നടക്കാം; ആഫ്രിക്ക ആസ്വദിച്ചു മടങ്ങാം; ലോകത്തെ ഏറ്റവും ചെലവേറിയ പാക്കേജ് ടൂറുമായി എമിരേറ്റ്സ്
1,25,000 ഡോളറിന് ആഫ്രിക്കൻ സഫാരി ടൂർ പാക്കേജ് പ്രഖ്യാപിച്ചിരുന്ന ട്രാവൽ കമ്പനിയായ റോർ ആഫ്രിക്ക ഇപ്പോൾ 17 രാത്രികളിലെ സഫാരി വാഗ്ദാനം നൽകുകയാണ്. ഒരു വ്യക്തിക്ക് 1,65,300 ഡോളറാണ് ഇതിനായി അവർ ഈടാക്കുന്നത്.
ദുബായ്, നമീബിയ, ദക്ഷിണാഫ്രിക്ക, മഡഗസ്സ്‌കർ എന്നിവിടങ്ങളിലെ അഡംബര ഹോട്ടലുകളിലെ താമസം ഉൾപ്പടെയാണ് ഈ തുക. മാത്രമല്ല, യാത്രമുഴുവൻ എമിരേറ്റ്സിന്റെ ആഡംബര വിമാനമായ എ 319 എക്സിക്യുട്ടീവ് പ്രൈവറ്റ് ജറ്റിലും ആയിരിക്കും.
ഫസ്റ്റ് ക്ലാസിനും അപ്പുറമുള്ള സുഖ സൗകര്യം തേടുന്നവർക്കായി പ്രത്യേകം നിർമ്മിച്ചതാണ് ഈ സ്വകാര്യ ജറ്റ് എന്ന് റോർ ആഫ്രിക്ക പറയുന്നു. വിമാനയാത്ര എന്നത് സമൂഹത്തിന്റെ ഉന്നത ശൃംഗങ്ങളിൽ ഉണ്ടായിരുന്നവർക്ക് മാത്രം അനുഭവിക്കാൻ കഴിയുമായിരുന്ന ഒരു കാലഘട്ടത്തിന്റെ ഗ്ലാമർ ആണ് ഈ ജറ്റ് തിരികെ കൊണ്ടു വരുന്നതെന്ന് കമ്പനി പറയുന്നു.
മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഇതൊരു പറക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലാണ്. സ്വകാര്യ മുറികൾ സ്യുട്ട് മുറികൾ, ഷവർ സ്പാ, പൗഡർ റൂം ലോഞ്ച് , ഡൈനിങ് ഏരിയ തുടങ്ങിയ സൗകര്യങ്ങൾ ഒക്കെയും ഇതിലുണ്ട്. ഈ സഫാരിക്കായി ബുക്ക് ചെയ്തവർ ദുബായിൽ നിന്നായിരിക്കും ഈ വിമാനത്തിൽ കയറുക. അതിനു മുൻപായി അവർ നഗരത്തിലെ ജുമൈറ ബേയിൽ ഒരു ദിവസം ചെലവഴിക്കും.
പറന്നുയരുന്ന ആഡംബര യാനത്തിന്റെ ആദ്യ സ്റ്റോപ്പ് നമിബിയയിൽ ആയിരിക്കും. അവിടെ നിന്നും ആഫ്രിക്കയിലെ ഏറ്റവും വലിയ സംരക്ഷിത മേഖലയായ സൊസ്സുവീയിലേക്ക്കണക്ടിങ് വിമാനം ഉണ്ടാകും. മൂന്ന് രാത്രികളാണ് അവിടെ ചെലവഴിക്കുക. പിന്നീടാണ് ദക്ഷിണാഫ്രിക്ക, മഡഗസ്സ്‌കർ തുടങ്ങിയ ഇടങ്ങളിലേക്കുള്ള യാത്രകൾ.
ആഫ്രിക്കൻ വനങ്ങളുടെയും മരുഭൂമികളുടെയും സന്ദര്യം മുഴുവൻ ആസ്വദിക്കാൻ ഉതകും വിധത്തിലാണ് ടൂർ സംഘടിപ്പിച്ചിരിക്കുന്നത്. ഭൂമിയിലെ തന്നെ ഏറ്റവും പഴക്കമുള്ള ദ്വീപായ മഡഗസ്സ്‌കറിലായിരിക്കും യാത്ര അവസാനിക്കുക.
മറുനാടന് മലയാളി ബ്യൂറോ