- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പകർച്ചപ്പനിമോണിറ്ററിങ് സെൽ: ദിശ 1056 ന് രണ്ടു ദിവസമായി ലഭിച്ചത് 509 കോളുകൾ
സംസ്ഥാനത്ത് പകർച്ചപ്പനി ചികിത്സയുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് പരാതി അറിയിക്കുന്നതിനും പകർച്ചപ്പനി നിവാരണ പ്രവർത്തനങ്ങൾ ഏകോപിപി കന്നതിനും 24 മണിക്കൂറും പ്രവർത്തിക്കുന്ന മോണിറ്ററിങ് സെൽ ആരംഭിച്ചു. ആരോഗ്യ വകുപ്പു മന്ത്രി കെ.കെ ശൈലജ ടീച്ചറിന്റെ നിർദ്ദേശ പ്രകാരം ദേശീയ ആരോഗ്യ ദൗത്യം സ്റ്റേറ്റ് മാനേജിങ് ഡയറക്ടർ കേശവേന്ദ്രകമാറിന്റെ നേതൃത്വത്തിൽ ദേശീയ ആരോഗ്യ ദൗത്യ ത്തിന്റെ നിലവിലുള്ള കോൾ സെന്ററായ ദിശ 1056 ലാണ് മോണിറ്ററിങ് സെൽ ആരംഭിച്ചത്. ബുധനാഴ്ച വൈകിട്ട് 5 വരെ എല്ലാ ജില്ലകളിൽ നിന്നും 509 കോളുകൾ ലഭിച്ചതിൽ 395 കോളുകൾക്ക് മറുപടി നൽകാൻ സാധി ച്ചു. പകർച്ച പ്പനി പ്രതിരോധ സംശയങ്ങൾ, ആശുപത്രി യിലെ മരുന്നു ലഭ്യത, ആശുപത്രികളിലെ ശുചിത്വ നിലവാരം മാലിന്യ സംസ്‌കരണം ,രോഗി പരിചരണം എന്നിവ സംബസിച്ച പരാതികളും സംശയങ്ങളുമായിരുന്നു ലഭിച്ച കോളുകളിൽ മിക്കതും . ചൊവ്വാഴ്ച ആരംഭിച്ച മോണിറ്ററിങ് സെല്ലിന് പകർച്ചപ്പനിയുമായി ബന്ധപ്പെട്ട് എല്ലാ ജില്ലകളിൽ നിന്നും ദിശയ്ക്ക് നിരന്തരമായ കോളുകൾ ലഭിച്ചു. ലഭിച്ച പരാതികൾ ഓരോ പഞ്ചായത്തിലു
സംസ്ഥാനത്ത് പകർച്ചപ്പനി ചികിത്സയുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് പരാതി അറിയിക്കുന്നതിനും പകർച്ചപ്പനി നിവാരണ പ്രവർത്തനങ്ങൾ ഏകോപിപി കന്നതിനും 24 മണിക്കൂറും പ്രവർത്തിക്കുന്ന മോണിറ്ററിങ് സെൽ ആരംഭിച്ചു. ആരോഗ്യ വകുപ്പു മന്ത്രി കെ.കെ ശൈലജ ടീച്ചറിന്റെ നിർദ്ദേശ പ്രകാരം ദേശീയ ആരോഗ്യ ദൗത്യം സ്റ്റേറ്റ് മാനേജിങ് ഡയറക്ടർ കേശവേന്ദ്രകമാറിന്റെ നേതൃത്വത്തിൽ ദേശീയ ആരോഗ്യ ദൗത്യ ത്തിന്റെ നിലവിലുള്ള കോൾ സെന്ററായ ദിശ 1056 ലാണ് മോണിറ്ററിങ് സെൽ ആരംഭിച്ചത്.
ബുധനാഴ്ച വൈകിട്ട് 5 വരെ എല്ലാ ജില്ലകളിൽ നിന്നും 509 കോളുകൾ ലഭിച്ചതിൽ 395 കോളുകൾക്ക് മറുപടി നൽകാൻ സാധി ച്ചു. പകർച്ച പ്പനി പ്രതിരോധ സംശയങ്ങൾ, ആശുപത്രി യിലെ മരുന്നു ലഭ്യത, ആശുപത്രികളിലെ ശുചിത്വ നിലവാരം മാലിന്യ സംസ്‌കരണം ,രോഗി പരിചരണം എന്നിവ സംബസിച്ച പരാതികളും സംശയങ്ങളുമായിരുന്നു ലഭിച്ച കോളുകളിൽ മിക്കതും . ചൊവ്വാഴ്ച ആരംഭിച്ച മോണിറ്ററിങ് സെല്ലിന് പകർച്ചപ്പനിയുമായി ബന്ധപ്പെട്ട് എല്ലാ ജില്ലകളിൽ നിന്നും ദിശയ്ക്ക് നിരന്തരമായ കോളുകൾ ലഭിച്ചു.
ലഭിച്ച പരാതികൾ ഓരോ പഞ്ചായത്തിലും പ്രത്യേകം ചുമതല പ്പെടുത്തിയ നോഡൽ ഓഫീസറെ അറിയിക്കും. കൂടാതെ തിരുവനന്തപുരം ജില്ലാ ആരോഗ്യകേരളം ഓഫീസിൽ പ്രത്യേക കൺട്രോൾ റൂമിന്റെ പ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്. എടുത്ത നടപടികൾ സംബന്ധിച്ച വിവരം ജില്ലാ സംസ്ഥാന ഉദ്യോഗസ്ഥർക്കു റിപ്പോർട്ടു ചെയ്യുമെന്ന് ദിശയുടെ നോഡൽ ഓഫീസറും ജില്ലാ പ്രോ ഗ്രാം മാനേജരുമയ ഡോ.ജെ. സ്വപ്നകുമാരി അറിയിച്ചു. മോണിറ്ററിങ് സെൽ നമ്പർ: 1056, 0471- 2552 056