- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ ബാങ്കിംഗിൽ ആദ്യമായി മിസ്ഡ് കോളിലൂടെ പണം കൈമാറുന്ന സേവനവുമായി ഫെഡറൽ ബാങ്ക്
കൊച്ചി: ഏതു സമയത്തും മിസ്ഡ് കോൾ ഉപയോഗിച്ച് പണം കൈമാറാനാകുന്ന ലളിതവും സൗകര്യപ്രദവും വേഗമേറിയതുമായ സേവനവുമായി ഫെഡറൽ ബാങ്ക് ഇന്ത്യൻ ബാങ്കിങ് രംഗത്ത് മറ്റൊരു സാങ്കേതിക വിപ്ലവംകൂടി പ്രഖ്യാപിച്ചിരിക്കുന്നു. ഈ സേവനം ഉപയോഗിക്കാൻ ഫെഡറൽ ബാങ്ക് ഉപഭോക്താവിന് ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തങ്ങളുടെ മൊബൈൽ നമ്പറിൽ നിന്ന് ബാങ്കിന്റെ 9895088888 എ
കൊച്ചി: ഏതു സമയത്തും മിസ്ഡ് കോൾ ഉപയോഗിച്ച് പണം കൈമാറാനാകുന്ന ലളിതവും സൗകര്യപ്രദവും വേഗമേറിയതുമായ സേവനവുമായി ഫെഡറൽ ബാങ്ക് ഇന്ത്യൻ ബാങ്കിങ് രംഗത്ത് മറ്റൊരു സാങ്കേതിക വിപ്ലവംകൂടി പ്രഖ്യാപിച്ചിരിക്കുന്നു.
ഈ സേവനം ഉപയോഗിക്കാൻ ഫെഡറൽ ബാങ്ക് ഉപഭോക്താവിന് ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തങ്ങളുടെ മൊബൈൽ നമ്പറിൽ നിന്ന് ബാങ്കിന്റെ 9895088888 എന്ന നമ്പറിലേക്ക് ACTMFT<space>Beneficiary mobile number<space>Beneficiary account number<space> IFSC<space>amount<space>Last 3 digits of debit a/c number<space>beneficiary name എന്ന ഫോർമാറ്റിൽ എസ്എംഎസ് അയച്ച് ആദ്യം രജിസ്റ്റർ ചെയ്യണം. ഇടപാടുകാർക്ക് ഒരുസമയം അഞ്ച് ഗുണഭോക്താക്കളെവരെ രജിസ്റ്റർ ചെയ്യാൻ സാധിക്കും. ഫെഡറൽ ബാങ്കിലോ മറ്റേതെങ്കിലും ബാങ്കിലോ അക്കൗണ്ട് ഉള്ളവരെയായിരിക്കണം ഇതിനായി രജിസ്റ്റർ ചെയ്യേണ്ടത്. ഇത്തരത്തിൽ രജിസ്റ്റർ ചെയ്തതിനുശേഷം പിന്നീട് എപ്പോൾ വേണമെങ്കിലും സേവനത്തിനായി 7812900900 എന്ന നമ്പറിലേക്ക് പണം സ്വീകരിക്കുന്ന ആൾ മിസ്ഡ് കോൾ നൽകിയാൽ അപ്പോൾതന്നെ പണം അക്കൗണ്ടിലേക്ക് മാറ്റുകയും ഇടപാടുകാരന്റെ ഫെഡറൽ ബാങ്ക് അക്കൗണ്ടിൽ നിന്ന് തുക കുറവുചെയ്യുകയും ചെയ്യും. ഒരു ദിവസം ഇത്തരത്തിൽ കൈമാറാവുന്ന പരമാവധി തുക 5000 രൂപ ആയും മാസം 25000 രൂപയായും നിജപ്പെടുത്തിയിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള ചാർജ് ഈടാക്കാതെതന്നെ എല്ലാ ദിവസവും മുഴുവൻ സമയവും ഈ സൗകര്യം ബാങ്ക് ലഭ്യമാക്കുന്നു. ഈ സേവനത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ 1800 425 1199 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചാൽ ലഭ്യമാകും.
സമീപകാലത്ത് ഫെഡറൽ ബാങ്ക് ആവിഷ്‌കരിച്ച അനവധി ഡിജിറ്റൽ സൗകര്യങ്ങളുടെ പരമ്പരയിൽ ഏറ്റവും പുതിയതാണ് മിസ്ഡ് കോളിലൂടെയുള്ള പണം കൈമാറ്റം. ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനായി ഇന്ത്യയിൽ ആദ്യമായി രൂപംകൊടുത്ത മൊബൈൽ ആപ്ലിക്കേഷനായ ഫെഡ്ബുക് സെൽഫി, മൊബൈൽ പാസ്ബുക്കുകളുടെ മുൻനിരക്കാരനായ ഫെഡ്ബുക്ക്, ക്യു ആർ കോഡ് അധിഷ്ഠിത പണം അടയ്ക്കൽ മാർഗമായ സ്‌കാൻ ആൻഡ് പേ, മിസ്ഡ് കോളിലൂടെയുള്ള മൊബൈൽ റീചാർജ്, രാജ്യാന്തര നിലവാരത്തിലുള്ള ആദ്യത്തെ ഡിജിറ്റൽ ബാങ്കിങ് എക്‌സ്പീരിയൻസ് സെന്റർ തുടങ്ങിയവയാണ് ഫെഡറൽ ബാങ്കിന്റെ ഡിജിറ്റൽ മുന്നേറ്റങ്ങളിൽ ചിലത്.
ഡിജിറ്റൽ ഇടത്തിൽ ഇനിയും നൂതന പദ്ധതികളാവിഷ്‌കരിക്കുമെന്ന് ബാങ്കിന്റെ ഡിജിറ്റൽ ബാങ്കിങ് മേധാവി കെ.എ.ബാബു പറഞ്ഞു. മിസ്ഡ് കോളിലൂടെ പണം കൈമാറ്റം ചെയ്യാനുള്ള സംവിധാനം ഇന്ത്യയിൽതന്നെ ബാങ്കിങ് രംഗത്ത് ആദ്യത്തേതാണ്. ബാങ്കിന്റെ എല്ലാ ഇടപാടുകാർക്കും ഈ സൗകര്യം ലഭ്യമാണെന്നതാണ് ഏറ്റവും വലിയ നേട്ടം. സ്മാർട്ട് ഫോണോ അതുപോലുള്ള മറ്റേതെങ്കിലും ഉപകരണമോ ഇതിനാവശ്യമില്ല. സാധാരണ മൊബൈൽ ഹാൻഡ്‌സെറ്റിലൂടെയും ഇത് സാധിക്കും. ബാങ്കിന്റെ ഇന്റർനെറ്റ് സേവനമായ ഫെഡ്‌നെറ്റ് വഴി ഇടപാടുകാർക്ക് പണം നൽകേണ്ട ആളുകളെ രജിസ്റ്റർചെയ്യാനും ഉയർന്ന കൈമാറ്റപരിധി നിശ്ചയിക്കാനും സൗകര്യമേർപ്പെടുത്തുമെന്നും ഇത് ഒരാഴ്ചക്കുള്ളിൽ നിലവിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.