ലോബി ബാങ്കിങ് സൗകര്യവുമായി ഫെഡറൽ ബാങ്കിന്റെ പനമ്പിള്ളി നഗറിലെ ബ്രാഞ്ച് ഓഫീസിന് തുടക്കമായി. അബ്രഹാം മാസ്റ്റർ റോഡിന് സമീപം മെയിൻ അവന്യൂവിലാണ് ഈ ബ്രാഞ്ച്. എറണാകുളം കലക്ടർ എം ജി രാജമാണിക്കം ഐഎഎസ് ബ്രാഞ്ച് കെട്ടിടം ഉദ്ഘാടനം ചെയ്തു. ബ്രാഞ്ചിലെ പ്രയോറിറ്റി ലോഞ്ച് സൗകര്യം പൊലീസ് കമ്മീഷണർ ആർ നിശാന്തിനി ഐപിഎസ് ആണ് ഉദ്ഘാടനം ചെയ്തത്. ഡിഎംആർസി ഫിനാൻസ് ജിഎം രാധ ഉദയ് ആണ് എടിഎം ഉദ്ഘാടനം ചെയ്തത്. ദീപാ വർഗ്ഗീസിന് ആദ്യ ലോക്കർ സമ്മാനിച്ച് സേഫ് ഡെപ്പോസിറ്റ് ലോക്കർ സൗകര്യം സിനിമാതാരം ശ്വേതാ മേനോൻ ഉദ്ഘാടനം ചെയ്തു.

ഫെഡറൽ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എറണാകുളം സോണൽ ഹെഡ് എൻ വി സണ്ണി, റീജിയണൽ ഹെഡ് പി ഗോവിന്ദൻകുട്ടി, ബ്രാഞ്ച് ഹെഡ് പി അമ്മിണി എന്നിവർ ചടങ്ങിൽ സംസാരിച്ചു. കുട്ടികൾക്കായുള്ള യംഗ് ചാമ്പ് അക്കൗണ്ടിനെക്കുറിച്ച് സദസ്സിന് പരിചയപ്പെടുത്തുകയും യംഗ് ചാമ്പ് അക്കൗണ്ട് തുടങ്ങിയ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.