കൊച്ചി: ഫെഡറൽ ബാങ്ക് ഹോർമിസ് സ്മാരക ഫൗണ്ടേഷൻ സ്‌കോളർഷിപ്പിനായി 2018-19 അധ്യയന വർഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു. കേരളം, തമിഴ്‌നാട് ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ എം ബി ബി എസ്, എഞ്ചിനീയറിങ്, ബിഎസ്സി നഴ്‌സിങ്, ബി എസ് സി അഗ്രിക്കൾച്ചർ, കാർഷിക സർവ്വകലാശാലകൾ നടത്തുന്ന അഗ്രികൾച്ചറൽ സയൻസ് ഉൾപ്പെടെയുള്ള ബി എസ് സി (ഹോണേഴ്‌സ്) കോഓപ്പറേഷൻ ആൻഡ് ബാംങ്കിങ്, എം ബി എ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

അപേക്ഷകർ സർക്കാർ, എയ്ഡഡ്, സ്വാശ്രയ കോളജുകളിൽ മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നേടിയിട്ടുള്ളവരും മൂന്നു ലക്ഷം രൂപയിൽ താഴെ വാർഷിക കുടുംബ വരുമാനം ഉള്ളവരുമായിരിക്കണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാഫോമിനുമായി ഫെഡറൽ ബാങ്ക് വെബ്‌സൈറ്റായ https://www.federalbank.co.in/scholarships സന്ദർശിക്കുക.

പൂരിപ്പിച്ച അപേക്ഷകളും ആവശ്യമായ രേഖകളും സഹിതം 2018 ഡിസംബർ 31 നകം ഏറ്റവും അടുത്തുള്ള ഫെഡറൽ ബാങ്ക് ശാഖയിൽ സമർപ്പിക്കണം.