- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
പബ്ലിക് ആശുപത്രികൾക്കുള്ള ഫണ്ട് വെട്ടിച്ചുരുക്കി: ന്യൂ സൗത്ത് വേൽസ് ആശുപത്രികൾ പ്രതിസന്ധിയിൽ; സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരും വെട്ടിലായി
മെൽബൺ: പബ്ലിക് ആശുപത്രികൾക്കുള്ള ഫെഡറൽ സർക്കാരിന്റെ സാമ്പത്തിക സഹായം വെട്ടിച്ചുരുക്കിയത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരേയും ഉൾമേഖലകളിൽ താമസിക്കുന്നവരേയുമാണെന്ന് ഒരു റിപ്പോർട്ട് വെളിപ്പെടുത്തി. സർക്കാർ ധനസഹായം കുറച്ചതോടെ ആശുപത്രികളിൽ വെയിറ്റിങ് ലിസ്റ്റ് വർധിച്ചുവെന്നും റൂറൽ മേഖലകളിൽ താമസിക്കുന്നവർക്കുള്ള സേവനങ
മെൽബൺ: പബ്ലിക് ആശുപത്രികൾക്കുള്ള ഫെഡറൽ സർക്കാരിന്റെ സാമ്പത്തിക സഹായം വെട്ടിച്ചുരുക്കിയത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരേയും ഉൾമേഖലകളിൽ താമസിക്കുന്നവരേയുമാണെന്ന് ഒരു റിപ്പോർട്ട് വെളിപ്പെടുത്തി. സർക്കാർ ധനസഹായം കുറച്ചതോടെ ആശുപത്രികളിൽ വെയിറ്റിങ് ലിസ്റ്റ് വർധിച്ചുവെന്നും റൂറൽ മേഖലകളിൽ താമസിക്കുന്നവർക്കുള്ള സേവനങ്ങളിൽ കുറവു നേരിട്ടെന്നുമാണ് റിപ്പോർട്ട് വ്യക്തമാകുന്നത്.
കഴിഞ്ഞ മാർച്ചിൽ അവതരിപ്പിച്ച ബജറ്റിലാണ് സംസ്ഥാന ഹെൽത്ത് സർവീസുകൾക്കുള്ള സാമ്പത്തിക സഹായം വെട്ടിച്ചുരുക്കിയത്. ഫെഡറൽ സർക്കാരിൽ നിന്നുള്ള ധനസഹായം കുറഞ്ഞതോടെ ആശുപത്രികളിൽ സർജറി നടത്താനുള്ളവരുടെ ലിസ്റ്റുകൾ വർധിച്ചുവെന്നും കുറഞ്ഞ തുകയിൽ സർക്കാർ ഏറെ കാര്യങ്ങൾ ചെയ്യാൻ ഡോക്ടർമാരെ നിർബന്ധിക്കുകയുമാണെന്നാണ് ആശുപത്രികളിലെ സീനിയർ ഡോക്ടർമാർ പറയുന്നത്.
ആശുപത്രികളിലെ സർജറികളുടെ എണ്ണം അനുസരിച്ച് ഫണ്ടിങ് നടത്താതെ നാണ്യപ്പെരുപ്പത്തിനനുസരിച്ച് ആശുപത്രികളിലേക്ക് ധനസഹായം നടത്തുന്ന രീതി ശരിയല്ലെന്നും ഡോക്ടർമാർ ആരോപിക്കുന്നു. രാജ്യത്തെ ജനസംഖ്യാനുപാതത്തിനും നാണ്യപ്പെരുപ്പത്തിനും അനുസരിച്ചേ ഇനി ആശുപത്രികൾക്കുള്ള ധനസഹായം വർധിപ്പിക്കുകയുള്ളൂവെനനാണ് ഫെഡറൽ സർക്കാർ ഉത്തരവിട്ടിരിക്കുന്നത്.
ന്യൂസൗത്ത് വേൽസിലെ ആശുപത്രികൾക്കുള്ള 2017-18 കാലഘട്ടത്തിലേക്കുള്ള കോമൺവെൽത്ത് ധനസഹായം 300 മില്യൺ ഡോളറായി വെട്ടിച്ചുരുക്കിയിരുന്നു. 2024-25 ആകുമ്പോഴേയ്ക്കും 4.7 ബില്യൺ ഡോളറിന്റെ ധനസഹായം വെട്ടിച്ചുരുക്കാനാണ് സാധ്യതയെന്ന് ഓസ്‌ട്രേലിയൻ മെഡിക്കൽ അസോസിയേഷൻ അഭിപ്രായപ്പെടുന്നു. കോമൽവെൽത്തിൽ നിന്നുള്ള ധനസഹായം നാലു ശതമാനമായി കുറഞ്ഞുവെന്നും അതേസമയം മറ്റു ചെലവുകൾ ആറു ശതമാനം എന്ന രീതിയിൽ വർധിക്കുകയാണ് ചെയ്തതെന്നും പറയപ്പെടുന്നു.
അതേസമയം ആശുപത്രികൾക്കുള്ള ധനസഹായം വെട്ടിക്കുറച്ചതോടെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രോഗികളെ അതു സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തുന്നത്. സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാൻ കഴിവില്ലാത്ത രോഗികൾക്ക് പബ്ലിക് ആശുപത്രികളിൽ ലഭ്യമാകുന്ന സേവനങ്ങളെയാണ് ഇത്തരം സാമ്പത്തിക വെട്ടിക്കുറയ്ക്കലുകൾ ബാധിക്കുന്നത്. ജീവിത ശൈലീ രോഗങ്ങളും മറ്റും വ്യാപകമായ ഈ സാഹചര്യത്തിൽ ആശുപത്രികളിലെ സേവനങ്ങളിൽ കുറവു വരുത്തുന്നത് സാധാരണക്കാരുടെ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്നാണ് പറയപ്പെടുന്നത്.