പട്യാല: ദേശീയ ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക്‌സ് മീറ്റിൽ കേരളത്തിന്റെ പ്രീജ ശ്രീധരന് സ്വർണം. 10,000 മീറ്ററിലാണ് പ്രീജ സ്വർണം നേടിയത്. ഇതോടെ കേരളത്തിന് അഞ്ചു സ്വർണമായി. സമാപന ദിനമായ ഇന്നത്തെ മെഡൽ നേട്ടങ്ങൾ കേരളത്തിന്റെ കുതിപ്പിനു നിർണായകമാണ്.

മൂന്നാംദിനം മേളയെ ശ്രദ്ധേയമാക്കിയത് ഇരട്ട സ്വർണം നേടിയ എം.എ. പ്രജുഷയും ഒരിക്കൽക്കൂടി രാജ്യത്തെ നല്ല നടപ്പുകാരനായ കെ.ടി. ഇർഫാനുമാണ്. ഹൈജംപിൽ വെങ്കലം നേടി ജിതിൻ സി. തോമസ് ശ്രദ്ധേയനായെങ്കിലും ഇതേ ഇനത്തിൽ ശ്രീനിത് മോഹന്റെ വീഴ്ച അപ്രതീക്ഷിതമായി.