- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിലെ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സംഘടനകളോടുള്ള എംബസിയുടെ വിവേചന നടപടികൾക്കെതിരെ ഡൽഹിയിൽ പൊതുപരാതി സമർപ്പിച്ചു
കുവൈറ്റിലെ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സംഘടനകളോടുള്ള എംബസിയുടെ വിവേചന നടപടികൾക്കെതിരെ പ്രതിഷേധിക്കാൻ രൂപീകരിച്ച ,ഫെഡറേഷൻ ഓഫ് ഇന്ത്യൻ രെജിസ്‌ട്രേഡ് അസോസിയേഷൻ -FIRA KUWAIT എന്ന് പൊതുവേദിയുടെ നേത്യത്വത്തിൽ ഡൽഹിയിലെ വിദേശകാര്യ വകുപ്പുമന്ത്രി സുഷമ സ്വരാജിന്റെ ഓഫീസിൽ 25 ഓളം സംഘടനകൾ ചേർന്ന് കാരണമി ല്ലാതെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയതിനെതിരെ നേരിട്ട് പരാതി നൽകിയിട്ടുണ്ട്. ഇതോടൊപ്പം വിവിധ സംഘടനകൾ യോജിച്ചുള്ള പരാതിയിൽ എത്രയും വേഗം നടപടി എടുക്കുന്നതിലേക്കായി എൻ കെ പ്രേമചന്ദ്രൻ എം പി യ്ക്കും, ശശി തരൂർ എം പിക്കും കോപ്പികൾ നൽകുകയും എല്ലാ പിന്തുണയും അവർ ഉറപ്പു നൽകിയിട്ടുമുണ്ട് ഫിറ കൺവീനർമാരും ലോക കേരള സഭാംഗങ്ങളുമായ ശ്രീ ബാബു ഫ്രാൻസിസിന്റെയും ശ്രീംലാലിന്റേയും നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടികൾ മുന്നോട്ട് പോകുന്നത്. സംഘടനകളുടെ പൊതു തീരുമാനപ്രകാരം ഫിറ സെക്രട്ടറി ഡാർവിൻ പിറവമാണ് ഡൽഹിയിൽ പരാതികൾ സമർപ്പിച്ചിട്ടുള്ളത് വിപുലമായ സംഘടനാംഗങ്ങളുടെ യോഗം ചേർന്ന് പ്രവാസി സമൂഹത്തിന്റെ വിവിധ പ്രശ്‌നങ്ങളിലും
കുവൈറ്റിലെ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സംഘടനകളോടുള്ള എംബസിയുടെ വിവേചന നടപടികൾക്കെതിരെ പ്രതിഷേധിക്കാൻ രൂപീകരിച്ച ,ഫെഡറേഷൻ ഓഫ് ഇന്ത്യൻ രെജിസ്‌ട്രേഡ് അസോസിയേഷൻ -FIRA KUWAIT എന്ന് പൊതുവേദിയുടെ നേത്യത്വത്തിൽ ഡൽഹിയിലെ വിദേശകാര്യ വകുപ്പുമന്ത്രി സുഷമ സ്വരാജിന്റെ ഓഫീസിൽ 25 ഓളം സംഘടനകൾ ചേർന്ന് കാരണമി ല്ലാതെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയതിനെതിരെ നേരിട്ട് പരാതി നൽകിയിട്ടുണ്ട്. ഇതോടൊപ്പം വിവിധ സംഘടനകൾ യോജിച്ചുള്ള പരാതിയിൽ എത്രയും വേഗം നടപടി എടുക്കുന്നതിലേക്കായി എൻ കെ പ്രേമചന്ദ്രൻ എം പി യ്ക്കും, ശശി തരൂർ എം പിക്കും കോപ്പികൾ നൽകുകയും എല്ലാ പിന്തുണയും അവർ ഉറപ്പു നൽകിയിട്ടുമുണ്ട്
ഫിറ കൺവീനർമാരും ലോക കേരള സഭാംഗങ്ങളുമായ ശ്രീ ബാബു ഫ്രാൻസിസിന്റെയും ശ്രീംലാലിന്റേയും നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടികൾ മുന്നോട്ട് പോകുന്നത്. സംഘടനകളുടെ പൊതു തീരുമാനപ്രകാരം ഫിറ സെക്രട്ടറി ഡാർവിൻ പിറവമാണ് ഡൽഹിയിൽ പരാതികൾ സമർപ്പിച്ചിട്ടുള്ളത്
വിപുലമായ സംഘടനാംഗങ്ങളുടെ യോഗം ചേർന്ന് പ്രവാസി സമൂഹത്തിന്റെ വിവിധ പ്രശ്‌നങ്ങളിലും വിഷയങ്ങളിലും ഇടപെട്ടുകൊണ് പ്രവാസി ക്ഷേമ പരിപാടി കളിൽ സത്യസന്ധമായും സുതാര്യമായും വർഷങ്ങളോളം പ്രവർത്തിച്ച സംഘടനകൾക്ക് വിവേചനമില്ലാതെ,- കുവൈത്തിലെ പ്രവാസി പൗരന്മാർക്ക് തുല്യ നീതിയോടു കൂടി സംഘടനപ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതു വരെ പരിപാടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. എംബസ്സി ലിസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെട്ട എല്ലാ സംഘടനകൾക്കും FIRA KUWAIT എന്ന പൊതുവേദിയുമായി ചേർന്ന് പ്രവർത്തിക്കാവുന്നതാണ് എന്ന് ഭാരവാഹികൾ അറിയിച്ചു
Mobile-97249621,65770822, 55539604,60642533,,66504992