കുവൈറ്റിലെ ഇന്ത്യൻ എഞ്ചിനീയർമാരുടെ പ്രശ്‌ന പരിഹാരത്തിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിളിച്ചുചേർത്ത യോഗത്തിൽ സംഘർഷം.കുവൈറ്റ് എംബസിയിൽ വിളിച്ചു ചേർത്ത യോഗത്തിൽ ആണ് സംഘർഷം ഉണ്ടായത്.വിദേശകാര്യ മന്ത്രിയുടെ ഇന്ത്യാ സന്ദർശനത്തിൽ ഒപ്പമുണ്ടായിരുന്ന വിദേശകാര്യ മന്ത്രാലയം ഗൾഫ് ഡിവിഷൻ മേധാവി ഡോ. നാഗേന്ദ്ര പ്രസാദ് പങ്കെടുത്ത യോഗത്തിൽ , നിരവധി എൻജിനീയേഴ്‌സ് ഇന്ത്യൻ എംബസിയുടേ|യും ഗവൺമെന്റിന്റേയും ഇടപെടലുകളിലെ പോരായ്മകളും മെല്ലെപ്പോക്കും ചൂണ്ടിക്കാട്ടിയപ്പോൾ പ്രകോപിതനാവുകയായിരുന്നു.

യോഗത്തിന്റെ ആരംഭം മുതൽ ഏകാധിപതിയെ ഷോലെ പെരുമാറിയ അംബാസഡർ സംസാരിക്കുന്നവരെ പുറത്താക്കാൻ ആവശ്യപ്പെട്ടുവെന്നും അല്ലാത്തപക്ഷം യോഗം അവസാനിപ്പിക്കാൻ നിർദ്ദേശം നൽകിയെന്നും പരാതി ഉയരുന്നു. യോഗത്തിൽ പങ്കെടുത്ത വിദേശ കാര്യ മന്ത്രാലയ ഉദ്യോഗസ്ഥൻ പ്രതികരണമില്ലാതെ നിസ്സ ഹായനായിനോക്കി നിൽക്കുകയാണുണ്ടായത്.

പ്രസംഗിച്ച എഞ്ചിനീയറെ പുറത്താക്കി യോഗം പുനരാരംഭിച്ചപ്പോൾനിലവിലെ സാഹചര്യത്തിൽ പ്രശ്‌ന പരിഹാരത്തെക്കുറിച്ച് വിദേശകാര്യ മന്ത്രി വരെ ഇടപെട്ടിട്ടും വ്യക്തമായി ഒന്നും പറയാൻ കഴിയില്ലെന്നും എഞ്ചിനീ യേഴ്‌സ് ഇന്ത്യയിലേക്ക് മടങ്ങുകയോ ,താഴ്ന്ന തസ്തികയിലേക്ക് മാറുകയോ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യോഗം അവസാനിപ്പിക്കാനുമാണ് തീരുമാനിച്ചത്.

പുതിയ നിയമം മൂലം പ്രയാസപ്പെടുന്ന നൂറു കണക്കിന് എഞ്ചിനീയേഴ്‌സ്
ഉടൻ ശക്തമായ പ്രതിഷേധം തുടരുകയും, ഇന്ത്യൻ സമൂഹത്തിന്റെ പ്രശ്‌നങ്ങൾ കേൾക്കാൻ തയ്യാറില്ലാത്ത അംബാസിഡറെ ഇന്ത്യൻ സമൂഹവും ബഹിഷ്‌കരിക്കുന്നു, എന്ന് പ്രഖ്യാപിച്ച് 'അംബാസിഡർ ഗോ ബാക്ക് വിളിച്ചു കൊണ്ട്' എംബസിക്ക് പുറത്തു തടിച്ചുകൂടുകയും ചെയ്തു .യോഗത്തിൽ പുറത്താക്കിയ എഞ്ചിനീയേഴ്‌സ് പുറത്ത് പ്രതിഷേധം തുടർന്നു. ഈ വിഷയത്തിൽ ബഹു വിദേശ കാര്യ കേന്ദ്ര മന്ത്രി നേരിട്ടു കുവൈറ്റിൽ വന്ന് ചർച്ച നടത്തിയിട്ടും കേന്ദ്ര സർക്കാരിനും ഇന്ത്യൻ എംബസിക്കും കാര്യമായി ഒന്നും ചെയ്യാൻ സാധിക്കാത്തതിനെതിരെയും, പ്രവാസി സമൂഹത്തിന് അംബാസിഡറിലുള്ള വിശ്വാസം നഷ്ടപ്പെട്ട സാഹചര്യത്തിൽ അംബാസിഡറെ ഇന്ത്യയിലേക്ക് തിരിച്ചുവിളിക്കാൻ നടപടി എടുക്കാത്തതിനെതിരെയും ,എല്ലാ തലങ്ങളിലും പ്രവാസി വിരുദ്ധ നടപടികൾക്കെതിരെ പോരാട്ടം തുടരുമെന്ന് മാസങ്ങളായി ഈ വിഷയത്തിൽ ഇടപെട്ടുകൊണ്ടിരിക്കുന്ന പൊതു പ്രവർത്തകരും ലോക കേരള സഭാംഗങ്ങളും ഫെഡറേഷൻ ഓഫ് ഇന്ത്യൻ രജിസ്‌ട്രേഡ് അസോസിയേഷൻസ് കൺവീനർമാരുമായ ബാബു ഫ്രാൻസീസും ശ്രീം ലാലും അറിയിച്ചു