രാജ്യത്തെ പ്രധാന കൊറിയർ സർവ്വീസ് സെന്ററുകളിലൊന്നായ ഫെഡെക്‌സ് കാനഡയിലെ സ്റ്റോറുകൾ അടച്ച് പൂട്ടുന്നു. ഇതോടെ 214 തൊഴിലാളികൾ തൊഴിൽ നഷ്ടഭീഷണിയിലാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഉണ്ടായിരുന്ന സ്റ്റോറുകളാണ് ഓഗസ്റ്റ് മാസത്തോടെ അടക്കുന്നത്.

എന്നാൽ കമ്പനിയുടെ ഫിപ്പിങ് ബിസിനസ് ഇവിടെ പ്രവർത്തനം തുടരുമെന്നും, ഓഫിസ് പ്രിന്റിങ് ഓഫിസുകൾ അടക്കുവാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ഫെഡെക്‌സ് അറിയിച്ചിട്ടുണ്ട്. രാജ്യത്ത് 32 വർഷമായി നിലകൊള്ളുന്ന കമ്പനികളിലൊന്നാണ് ഫെഡെക്‌സ്.

ഒന്റാരിയോ, ബ്രിട്ടിഷ് കൊളംബിയ നോവാ സ്‌കോട്ടിയ. എന്നിവിടങ്ങളിലായിരുന്നു ഫെഡെക്‌സിന്റെ ഓഫീസുകൾ പ്രവർത്തിച്ചിരുന്നത്.