- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദളിതവഗണനയെന്ന ആരോപണത്തിന്റെ മുനയൊടിക്കാൻ ദളിതർക്കും വികലാംഗർക്കും വമ്പൻ ഫീസ് ഇളവ് പ്രഖ്യാപിച്ച് സ്മൃതി ഇറാനി; രാജ്യത്തെ ഐഐടികളിൽ ഇനി പിന്നോക്കക്കാർക്ക് പഠനം സൗജന്യം; ദരിദ്രർക്ക് ഫീസ് ഇളവും
ന്യൂഡൽഹി: ദളിതരെയും പിന്നോക്ക വിഭാഗക്കാരെയും കേന്ദ്ര സർക്കാർ അവഗണിക്കുന്നു എന്ന് ഇനിയാർക്കും ആരോപിക്കാനാവില്ല. രാജ്യത്തെ ഐഐടികളിൽ പട്ടിക ജാതി-പട്ടിക വർഗത്തിൽപ്പെട്ടവർക്കും ദളിത് വിഭാഗത്തിൽപ്പെട്ടവർക്കും ശാരീരിക വൈകല്യമുള്ളവർക്കും സമ്പൂർണ ഫീസ് ഇളവ് നൽകുമെന്ന് കേന്ദ്ര മനുഷ്യ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. പിന്നോക്കക്കാർക്ക് ഫീസ് ഇളവ് നൽകുന്നതിന് പുറമെ, അഞ്ചു ലക്ഷം രൂപയിൽത്താഴെ വാർഷിക വരുമാനം ഉള്ളവർക്ക് 66 ശതമാനം ഫീസിളവും മന്ത്രി പ്രഖ്യാപിച്ചു. രാജ്യത്തെ 60471 ഐഐടി വിദ്യാർത്ഥികളിൽ 50 ശതമാനത്തോളം പേർ ഈ ഇളവുകളുടെ പരിധിയിൽ വരുമെന്നും സ്മൃതി പറഞ്ഞു. ഐഐടി വാർഷിക ഫീസ് അടുത്ത അധ്യയന വർഷം മുതൽ 90,000 രൂപയിൽനിന്ന് മൂന്നുലക്ഷം രൂപയായി വർധിപ്പിക്കാൻ ഏകദേശ ധാരണയായിട്ടുണ്ട്. ആ സാഹചര്യത്തിലാണ് കേന്ദ്രം ഇളവുകളുമായി രംഗത്ത് എത്തിയിട്ടുള്ളത്. ഫീസ് വർധനയെക്കുറിച്ച് പ്രതികരിക്കാൻ മന്ത്രി തയ്യാറായില്ല. ഫീസ് ഇതുവരെ വർധിപ്പിച്ചിട്ടില്ല എന്നാണ് ഇതേക്കു
ന്യൂഡൽഹി: ദളിതരെയും പിന്നോക്ക വിഭാഗക്കാരെയും കേന്ദ്ര സർക്കാർ അവഗണിക്കുന്നു എന്ന് ഇനിയാർക്കും ആരോപിക്കാനാവില്ല. രാജ്യത്തെ ഐഐടികളിൽ പട്ടിക ജാതി-പട്ടിക വർഗത്തിൽപ്പെട്ടവർക്കും ദളിത് വിഭാഗത്തിൽപ്പെട്ടവർക്കും ശാരീരിക വൈകല്യമുള്ളവർക്കും സമ്പൂർണ ഫീസ് ഇളവ് നൽകുമെന്ന് കേന്ദ്ര മനുഷ്യ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.
പിന്നോക്കക്കാർക്ക് ഫീസ് ഇളവ് നൽകുന്നതിന് പുറമെ, അഞ്ചു ലക്ഷം രൂപയിൽത്താഴെ വാർഷിക വരുമാനം ഉള്ളവർക്ക് 66 ശതമാനം ഫീസിളവും മന്ത്രി പ്രഖ്യാപിച്ചു. രാജ്യത്തെ 60471 ഐഐടി വിദ്യാർത്ഥികളിൽ 50 ശതമാനത്തോളം പേർ ഈ ഇളവുകളുടെ പരിധിയിൽ വരുമെന്നും സ്മൃതി പറഞ്ഞു.
ഐഐടി വാർഷിക ഫീസ് അടുത്ത അധ്യയന വർഷം മുതൽ 90,000 രൂപയിൽനിന്ന് മൂന്നുലക്ഷം രൂപയായി വർധിപ്പിക്കാൻ ഏകദേശ ധാരണയായിട്ടുണ്ട്. ആ സാഹചര്യത്തിലാണ് കേന്ദ്രം ഇളവുകളുമായി രംഗത്ത് എത്തിയിട്ടുള്ളത്. ഫീസ് വർധനയെക്കുറിച്ച് പ്രതികരിക്കാൻ മന്ത്രി തയ്യാറായില്ല. ഫീസ് ഇതുവരെ വർധിപ്പിച്ചിട്ടില്ല എന്നാണ് ഇതേക്കുറിച്ച് മന്ത്രിയുടെ പ്രതികരണം.
ഐഐടികളിൽ പട്ടിക ജാതിയിൽപ്പെട്ടവർക്ക് 15 ശതമാനവും പട്ടിക വർഗക്കാർക്ക് ഏഴര ശതമാനവും മറ്റ് പിന്നോക്ക വിഭാഗക്കാർക്ക് 27 ശതമാനവുമാണ് സംവരണം. വരുമാനം കുറഞ്ഞവർക്ക് 66 ശതമാനം ഫീസിളവ് വരുന്നതോടെ വലിയൊരു വിഭാഗത്തിന് ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.