ദുബായ്: മലയാളികൾ ഉൾപ്പെടെയുള്ളവർ പെട്രേൾ അടിയും മറ്റ് ഷോപ്പിങ് ചെലവ്ക്കായും ഉപയോഗിക്കുന്നതാണ് ക്രെഡിറ്റ് കാർഡുകൾ. എന്നാൽ ഈ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് സാധനം വാങ്ങുമ്പോൾ ഫീസ് ഈടാക്കുന്നത് പ്രതിഷേധം ഉള്ള കാര്യം തന്നെയാണ്. എന്നാൽ ഇനി മുതൽ യുഎഇയിൽ

ഇന്ധനം വാങ്ങാൻ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ ഇനി ഫീസ് നൽകേണ്ടിവരില്ല. എല്ലാ പെട്രോൾ സ്‌റ്റേഷനുകളും ക്രെഡിറ്റ് കാർഡ് പർച്ചേസ് ഫീസ് നിർത്തലാക്കണമെന്ന് കൺസ്യൂമർ പ്രോട്ടക്ഷൻ ഡിപ്പാർട്ട്‌മെന്റിന്റെ ഉത്തരവ്. മിക്ക സ്റ്റേഷനുകളും ട്രാൻസാക്ഷന് 2 ദിർഹമാണ് ഫീസ് ഈടാക്കിയിരുന്നത്. രാജ്യത്തെ എല്ലാ പെട്രോൾ സ്‌റ്റേഷനുകളിലും ഇത്തരം ഫീസ് നിർത്തലാക്കിയതായി മന്ത്രാലയം അറിയിച്ചു.

എണ്ണവില വികേന്ദ്രീകരണം നടപ്പാക്കിയതിന് ശേഷവും ഇത്തരത്തിൽ അധികതുക ഈടാക്കുന്നതിലെ അന്യായം ചൂണ്ടിക്കാട്ടിയാണ് സമിതിയുടെ നടപടി. ഫീസ് ആവശ്യപ്പെടുന്ന സ്റ്റേഷനുകൾക്കെതിരെ ഉപഭോക്താക്കൾക്ക് വകുപ്പിന്റെ കോൾ സെന്ററിൽ വിളിച്ച് പരാതി നൽകാവുന്നതാണ്.