- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- COMMODITIES
സീസണൽ വിസകൾക്കുള്ള ഫീസ് വർധിപ്പിക്കും; വിസ നീട്ടിക്കിട്ടുന്നതിനും ഫീസ് ആയിരം റിയാലാക്കി, ഹജ്ജ്-ഉംറ സീസണുകളിൽ ജോലിക്കെത്തുന്ന വർക്കർമാരെ വലക്കും
ജിദ്ദ: സീസണൽ വിസകൾക്കുള്ള ഫീസ് വർധിപ്പിക്കാൻ ഷൂറ കൗൺസിലിന്റെ ഹ്യൂമൻ റിസോഴ്‌സ് കമ്മിറ്റി ശുപാർശ ചെയ്തു. സീസണൽ വിസകൾക്കുള്ള ഫീസും വിസ നീട്ടിക്കിട്ടുന്നതിനുള്ള ഫീസും ആയിരം റിയാലാക്കാനാണ് ശുപാർശ. സീസണൽ, ടെമ്പററി വർക്കർമാർക്കുള്ള വിസ സംബന്ധിച്ചുള്ള ഭേദഗതികളിലാണ് ഫീസും വർധിപ്പിച്ചുകൊണ്ട് ശുപാർശ ചെയ്തിരിക്കുന്നത്. അതേസമയം പുതിയ ശു
ജിദ്ദ: സീസണൽ വിസകൾക്കുള്ള ഫീസ് വർധിപ്പിക്കാൻ ഷൂറ കൗൺസിലിന്റെ ഹ്യൂമൻ റിസോഴ്‌സ് കമ്മിറ്റി ശുപാർശ ചെയ്തു. സീസണൽ വിസകൾക്കുള്ള ഫീസും വിസ നീട്ടിക്കിട്ടുന്നതിനുള്ള ഫീസും ആയിരം റിയാലാക്കാനാണ് ശുപാർശ. സീസണൽ, ടെമ്പററി വർക്കർമാർക്കുള്ള വിസ സംബന്ധിച്ചുള്ള ഭേദഗതികളിലാണ് ഫീസും വർധിപ്പിച്ചുകൊണ്ട് ശുപാർശ ചെയ്തിരിക്കുന്നത്.
അതേസമയം പുതിയ ശുപാർശ സീസണൽ വർക്കർമാരെ കൊണ്ടുവരുന്ന കമ്പനികളെ ദോഷകരമായി ബാധിക്കുമെന്നാണ് പറയപ്പെടുന്നത്. ഹജ്ജ്, ഉംറ സീസണുകളിൽ ജോലിക്കെത്തുന്ന അമ്പതിനായിരത്തിലധികം സീസണൽ വർക്കർമാരെ പുതിയ ശുപാർശ ബാധിക്കും. പ്രത്യേകിച്ച് ഡ്രൈവർമാർ, ടെക്‌നീഷ്യന്മാർ, മെക്കാനിക്കുകൾ എന്നിവർക്ക് ഫീസ് വർധന ദോഷകരമാകും.
ഇത്തരം വർക്കർമാരെ കൊണ്ടുവരുന്ന കമ്പനികൾക്ക് അധികബാധ്യത സൃഷ്ടിക്കുന്നതാണിതെന്ന് കൗൺസിൽ ഓഫ് സൗദി ചേംബേഴ്‌സ് നാഷണൽ കമ്മിറ്റി മുൻ ചെയർമാൻ അലി നാക്കൂർ വ്യക്തമാക്കി. സാമ്പത്തിക ബാധ്യത സൃഷ്ടിക്കുക മാത്രമല്ല, ട്രാൻസ്‌പോർട്ടേഷൻ ചെലവുകളും വർധിപ്പിക്കും. ഉംറ, ഹജ്ജ് തീർത്ഥാടന സീസണുകളിൽ എത്തുന്ന വർക്കർക്കുള്ള ഫീസ് വർധിപ്പിക്കുന്നതിൽ നിന്നും ഷൂറ കൗൺസിൽ പിന്മാറണമെന്ന് അലി നാക്കൂർ അഭ്യർത്ഥിച്ചു.
ടെക്‌നോളജി, കമ്യൂണിക്കേഷൻസ്, മെഡിക്കൽ ഫീൽഡുകളിൽ ചെലവുകൾ വർധിപ്പിക്കാനും ഫീസ് വർധന കാരണമാക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഫീസ് വർധന ഒഴിവാക്കി വിസാ ഇഷ്യൂ ചെയ്യുന്നതിൽ മറ്റു സംവിധാനങ്ങൾ കണ്ടെത്താൻ ശ്രമിക്കണമെന്നും സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.