- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വകാര്യസ്കൂളുകളിലെ ഫീസ് വർധന മൂന്നു ശതമാനം; ഉത്തരവ് ഉടൻ പുറത്തിറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
കുവൈറ്റ് സിറ്റി: സ്വകാര്യ സ്‌കൂളുകളിലെ ഫീസ് വർധന വർഷം മൂന്നു ശതമാനം മാത്രമായിരിക്കണമെന്ന് മിനിസ്റ്റർ ഓഫ് എഡ്യൂക്കേഷൻ ആൻഡ് ഹയർ എഡ്യൂക്കേഷൻ ഡോ. ബാദർ അൽഈസ വെളിപ്പെടുത്തി. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറക്കുമെന്നും ഡോ. ബാദർ അൽഈസ വ്യക്തമാക്കിയിട്ടുണ്ട്. സ്‌കൂളുകളിൽ ട്യൂഷൻ ഫീസ് ഇനത്തിൽ വർഷം മൂന്നും ശതമാനം മാത്രം വർധനയാണ് മന്ത്രാലയം അനുവദിക്കുന്നത്. എല്ലാ വർഷവും വിദ്യാർത്ഥികളുടെ ട്യൂഷൻ ഫീസിൽ മൂന്നു ശതമാനം മാത്രം വർധന വരുത്താനാണ് സ്വകാര്യ സ്‌കൂളുകൾക്ക് മന്ത്രാലയം അനുമതി നൽകിയിട്ടുള്ളത്. എന്നാൽ, അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിലെ അധികചെലവും അദ്ധ്യാപകരുടെ ശമ്പളമുൾപ്പെടെ വിവിധ കാരണങ്ങളും ചൂണ്ടിക്കാട്ടി ഇതിൽ കൂടുതൽ ഫീസ് വർധിപ്പിക്കാൻ അനുമതി നൽകണമെന്നായിരുന്നു മാനേജ്‌മെന്റുകളുടെ ആവശ്യം. സർക്കാറിന്റെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക തീരുമാനങ്ങളില്ലാതെ തന്നെ ചില സ്വകാര്യ സ്‌കൂളുകൾ വിദ്യാർത്ഥികളിൽനിന്ന് അമിത ഫീസ് ഈടാക്കിയത് വിവാദമായിരുന്നു. ഇതുസംബന്ധിച്ച് രക്ഷിതാക്കളിൽനിന്ന് പരാതികൾ ഉയർന്നപ്പോൾ സ്വകാര്യ സ്
കുവൈറ്റ് സിറ്റി: സ്വകാര്യ സ്‌കൂളുകളിലെ ഫീസ് വർധന വർഷം മൂന്നു ശതമാനം മാത്രമായിരിക്കണമെന്ന് മിനിസ്റ്റർ ഓഫ് എഡ്യൂക്കേഷൻ ആൻഡ് ഹയർ എഡ്യൂക്കേഷൻ ഡോ. ബാദർ അൽഈസ വെളിപ്പെടുത്തി. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറക്കുമെന്നും ഡോ. ബാദർ അൽഈസ വ്യക്തമാക്കിയിട്ടുണ്ട്.
സ്‌കൂളുകളിൽ ട്യൂഷൻ ഫീസ് ഇനത്തിൽ വർഷം മൂന്നും ശതമാനം മാത്രം വർധനയാണ് മന്ത്രാലയം അനുവദിക്കുന്നത്. എല്ലാ വർഷവും വിദ്യാർത്ഥികളുടെ ട്യൂഷൻ ഫീസിൽ മൂന്നു ശതമാനം മാത്രം വർധന വരുത്താനാണ് സ്വകാര്യ സ്‌കൂളുകൾക്ക് മന്ത്രാലയം അനുമതി നൽകിയിട്ടുള്ളത്.
എന്നാൽ, അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിലെ അധികചെലവും അദ്ധ്യാപകരുടെ ശമ്പളമുൾപ്പെടെ വിവിധ കാരണങ്ങളും ചൂണ്ടിക്കാട്ടി ഇതിൽ കൂടുതൽ ഫീസ് വർധിപ്പിക്കാൻ അനുമതി നൽകണമെന്നായിരുന്നു മാനേജ്‌മെന്റുകളുടെ ആവശ്യം.
സർക്കാറിന്റെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക തീരുമാനങ്ങളില്ലാതെ തന്നെ ചില സ്വകാര്യ സ്‌കൂളുകൾ വിദ്യാർത്ഥികളിൽനിന്ന് അമിത ഫീസ് ഈടാക്കിയത് വിവാദമായിരുന്നു. ഇതുസംബന്ധിച്ച് രക്ഷിതാക്കളിൽനിന്ന് പരാതികൾ ഉയർന്നപ്പോൾ സ്വകാര്യ സ്‌കൂളുകളിൽ ഫീസ് വർധിപ്പിക്കാനുള്ള അനുമതി പാടേ നിർത്തിവച്ചതായി മന്ത്രാലയം വ്യക്തമാക്കുകയായിരുന്നു.