മസ്‌കത്ത്: ഒമാനിൽ വിസ പുതുക്കുമ്പോഴുള്ള റസിഡന്റ് കാർഡിന്റെ ഫീസ് ഇനി ശമ്പളത്തിന്റെ അടിസ്ഥാനത്തിലായേക്കും. രണ്ടു വർഷത്തെ റെസിഡന്റ് കാർഡ് ഫീസ് നിരക്ക് മാസ ശമ്പളത്തിന്റെ മൂന്നു ശതമാനമായി നിജപ്പെടുത്താനാണ് മജ്‌ലിസു ശൂറ അംഗം നിർദ്ദേശിച്ചി രിക്കുന്നത്.

നിലവിൽ ഒമാനിൽ റെസിഡന്റ് കാർഡ് പുതുക്കുന്നതിന് രണ്ടുവർഷത്തേക്ക് 200 റിയാലാണ് വിദേശികളിൽനിന്ന് ഈടാക്കുന്നത്. എല്ലാ വിഭാഗമാളുകളിൽനിന്നും ഈ നിരക്കാണ് ഈടാക്കുക. ഇത് ശമ്പളത്തിന് ആനുപാതികമായി ഒരു മാസത്തേക്ക് മൂന്നു ശതമാനം എന്ന നിരക്കിൽ രണ്ട
ുവർഷത്തേക്ക് ഈടാക്കാനാണ് ശിപാർശ. ഇത് പ്രാവർത്തികമാകുന്ന പക്ഷം കുറഞ്ഞ ശമ്പളക്കാർ കുറഞ്ഞ നിരക്കും കൂടിയ ശമ്പളക്കാർ കൂടിയനിരക്കും നൽകേണ്ടിവരും.

ശിപാർശയനുസരിച്ച് 1000 റിയാൽ ശമ്പളം വാങ്ങുന്ന ജീവനക്കാരൻ മാസം 30 റിയാൽ എന്ന നിരക്കിൽ 24 മാസത്തേക്ക് 720 റിയാൽ വിസ പുതുക്കുമ്പോൾ നൽകേണ്ടിവരും. മാസം 100 റിയാൽ ശമ്പളം വാങ്ങുന്നയാൾ മാസം മൂന്നു റിയാൽ എന്ന നിരക്കിൽ രണ്ടു വർഷത്തേക്ക് 72 റിയാൽ നൽകിയാൽ മതി.

എന്നാൽ, വിസ പുതുക്കൽ നിരക്ക് വർധിക്കുമ്പോൾ തുക ആര് അടക്കുമെന്നതടക്കമുള്ള നിരവധി ആശയക്കുഴപ്പങ്ങൾ ഉയർന്നുവരുന്നുണ്ട്. നിലവിൽ കമ്പനികളാണ് വിസ പുതുക്കൽ നിരക്കായ 200
റിയാൽ അടക്കുന്നത്. വിസ നിരക്ക് ഭീമമായ സംഖ്യയായി ഉയരുമ്പോൾ കമ്പനികൾ ഇത് അടക്കാൻ തയാറാവില്‌ളെന്നും അത് ജീവനക്കാരന്റെ ചുമലിലേക്ക് പതിക്കുമെന്നും വിലയിരുത്തപ്പെടുന്നു.