കുവൈറ്റ് സിറ്റി: സ്വകാര്യ സ്‌കൂളുകൾ മൂന്നു ശതമാനത്തിൽ കൂടുതൽ ഫീസ് വർധിപ്പിക്കാൻ പാടില്ലെന്ന് മിനിസ്റ്റർ ഓഫ് എഡ്യുക്കേഷൻ ആൻഡ് ഹയർ എഡ്യുക്കേഷൻ ഡോ. മുഹമ്മദ് അൽ ഫരസ് വ്യക്തമാക്കി. 2017-18 അധ്യയന വർഷത്തിൽ പ്രാബല്യത്തിൽ വരുത്തുന്ന ഫീസ് വർധന മൂന്നു ശതമാനത്തിൽ കൂടരുതെന്നും മറ്റു തരത്തിലുള്ള ഫീസ് വർധനകളൊന്നും പാടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

സ്വകാര്യ സ്‌കൂളുകൾ മൂന്നു ശതമാനത്തിൽ കൂടുതൽ ഫീസ് വർധിപ്പിക്കുന്നുണ്ടോ എന്നു പരിശോധിക്കുന്നതിന് പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുമുണ്ട്. വർധിപ്പിച്ച മൂന്നു ശതമാനത്തിൽ കൂടുതൽ ഫീസ് അടയ്ക്കാൻ ഏതെങ്കിലും സ്‌കൂളുകൾ നിർബന്ധിക്കുകയാണെങ്കിൽ മാതാപിതാക്കൾക്ക് പ്രൈവറ്റ് എഡ്യൂക്കേഷൻ ഡിപ്പാർട്ട്‌മെന്റിനെ നേരിട്ടു സമീപിക്കാവുന്നതാണെന്നും മന്ത്രി വെളിപ്പെടുത്തിയിട്ടുണ്ട്.