- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യസ്‌നേഹം ചോദ്യം ചെയ്യപ്പെടുമ്പോൾ കരയാൻ തോന്നുന്നു; രാജ്യസ്‌നേഹിയാണെന്ന് തന്നെകൊണ്ട് പറയിപ്പിച്ചതിൽ ദുഃഖിതനാണെന്ന്: മനസു തുറന്ന് ഷാരൂഖ് ഖാൻ
ന്യൂഡൽഹി: രാജ്യസ്‌നേഹത്തിന്റെ പേരിൽ ഏറ്റവും അധികം വിമർശനങ്ങൾ കേൾക്കേണ്ടി വന്ന വ്യക്തിയാണ് ബോളിവുഡ് സൂപ്പർതാരം ഷാരുഖ് ഖാൻ. മുത്തശ്ശൻ സ്വാതന്ത്ര്യ സമര സേനാനി ആയിരുന്നിട്ടു കൂടി ഷാരൂഖിനെ വളഞ്ഞിട്ട് ചിലർ ആക്രമിച്ചു. ചിലർ പാക്കിസ്ഥാനിലേക്ക് വഴികൾ ചൂണ്ടി. ഇങ്ങനെയൊക്കെ വിമർശനം നേരിടേണ്ടി വന്നത് അസഹിഷ്ണുതാ വിവാദത്തിൽ പ്രതികരിച്ചതിന്റെ പേരിലാണ്. എന്നാൽ, വീണ്ടും രാജ്യസ്‌നേഹം ചോദ്യം ചെയ്യപ്പെടുമ്പോൾ തനിക്ക് കരച്ചിൽ വരുന്നു എന്നാണ് ഷാരൂഖ് പറയുന്നത്. രാജ്യസ്‌നേഹിയാണെന്ന് തന്നെകൊണ്ട് പറയിപ്പിച്ചതിൽ താൻ അതീവ ദുഃഖിതനാണെന്ന് ഷാരൂഖ് അഭിപ്രായപ്പെട്ടു. രാജ്യത്ത് വളരുന്ന അസഹിഷ്ണുതയ്‌ക്കെതിരെ പ്രതികരിച്ചതിന് തന്റെ രാജ്യസ്‌നേഹം ചോദ്യം ചെയ്യപ്പെട്ടതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്റെ രാജ്യസ്‌നേഹം തെളിയിക്കേണ്ടിവന്നതിൽ നിരാശ തോന്നിയിട്ടുണ്ടെന്നും ചിലപ്പോഴൊക്കെ കരയുന്ന അവസ്ഥയിൽ വരെ എത്തിയിട്ടുണ്ടെന്നും ഷാരൂഖ് പറഞ്ഞു. ഞാൻ ഈ രാജ്യത്ത് ഉള്ളയാളാണ്, ദേശസ്‌നേഹിയാണ് എന്നെല്ലാം വിളിച്ചുപറയേണ്ട സ്ഥിതി വന്ന
ന്യൂഡൽഹി: രാജ്യസ്‌നേഹത്തിന്റെ പേരിൽ ഏറ്റവും അധികം വിമർശനങ്ങൾ കേൾക്കേണ്ടി വന്ന വ്യക്തിയാണ് ബോളിവുഡ് സൂപ്പർതാരം ഷാരുഖ് ഖാൻ. മുത്തശ്ശൻ സ്വാതന്ത്ര്യ സമര സേനാനി ആയിരുന്നിട്ടു കൂടി ഷാരൂഖിനെ വളഞ്ഞിട്ട് ചിലർ ആക്രമിച്ചു. ചിലർ പാക്കിസ്ഥാനിലേക്ക് വഴികൾ ചൂണ്ടി. ഇങ്ങനെയൊക്കെ വിമർശനം നേരിടേണ്ടി വന്നത് അസഹിഷ്ണുതാ വിവാദത്തിൽ പ്രതികരിച്ചതിന്റെ പേരിലാണ്. എന്നാൽ, വീണ്ടും രാജ്യസ്‌നേഹം ചോദ്യം ചെയ്യപ്പെടുമ്പോൾ തനിക്ക് കരച്ചിൽ വരുന്നു എന്നാണ് ഷാരൂഖ് പറയുന്നത്.
രാജ്യസ്‌നേഹിയാണെന്ന് തന്നെകൊണ്ട് പറയിപ്പിച്ചതിൽ താൻ അതീവ ദുഃഖിതനാണെന്ന് ഷാരൂഖ് അഭിപ്രായപ്പെട്ടു. രാജ്യത്ത് വളരുന്ന അസഹിഷ്ണുതയ്‌ക്കെതിരെ പ്രതികരിച്ചതിന് തന്റെ രാജ്യസ്‌നേഹം ചോദ്യം ചെയ്യപ്പെട്ടതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്റെ രാജ്യസ്‌നേഹം തെളിയിക്കേണ്ടിവന്നതിൽ നിരാശ തോന്നിയിട്ടുണ്ടെന്നും ചിലപ്പോഴൊക്കെ കരയുന്ന അവസ്ഥയിൽ വരെ എത്തിയിട്ടുണ്ടെന്നും ഷാരൂഖ് പറഞ്ഞു.
ഞാൻ ഈ രാജ്യത്ത് ഉള്ളയാളാണ്, ദേശസ്‌നേഹിയാണ് എന്നെല്ലാം വിളിച്ചുപറയേണ്ട സ്ഥിതി വന്നതിൽ പലപ്പോഴും ദുഃഖം തോന്നിയിട്ടുണ്ട്. ഞാൻ ഒരു ദേശസ്‌നേഹിയാണ്. നമ്മളെല്ലാവരും അങ്ങനെ തന്നെ. ഞങ്ങൾ രാജ്യ സ്‌നേഹികളാണെന്ന് പറയുന്നതിൽ മറ്റുള്ളവരോട് മത്സരിക്കേണ്ടതില്ല. ഇന്ത്യാ ടിവിയിൽ രജത് ശർമയുടെ ഷോവായ ആപ് കി അദാലത്തിൽ ഷാരൂഖ് പറഞ്ഞു. താൻ എത്രത്തോളം നല്ല രാജ്യസ്‌നേഹിയാണെന്ന് ഓരോ സമയത്തും വിശദീകരിക്കേണ്ടിവന്നതിൽ അതീവ ദുഃഖിതനാണെന്ന് അദ്ദേഹം ആവർത്തിച്ചു.
എല്ലായിടത്തും സുഹൃത്തുക്കളുണ്ട് എന്നുവച്ച് തനിക്ക് രാഷ്ട്രീയമില്ലെന്നും കോൺഗ്രസിന് വേണ്ടി പ്രധാനമന്ത്രിയെ ലക്ഷ്യമിട്ടോ എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു. അസഹിഷ്ണുതാ വിവാദത്തിനിടെ താൻ നടത്തിയ പ്രതികരണം വളച്ചൊടിച്ചുവെന്ന് ഷാരൂഖ് ആവർത്തിച്ചു. മതം, ജാതി, നിറം, പ്രദേശം എന്നിവയുടെ പേരിൽ അസഹിഷ്ണുത അരുതെന്ന് യുവതലമുറയെ ഉപദേശിക്കുക മാത്രമാണ് ചെയ്തത്. എന്റെ അച്ഛൻ ഒരു സ്വാതന്ത്ര്യ സമരഭടനാണ്. എന്റെ കുടുംബം തന്നെ ഒരു മിനി ഇന്ത്യയാണ്. എന്റെ ഭാര്യ ഹിന്ദുവാണ്. ഞാനാകട്ടെ ജന്മം കൊണ്ട് മുസ്ലിമാണ്. മൂന്ന് കുട്ടികൾക്കും മൂന്ന് വ്യത്യസ്ത മതമാണുള്ളത്. പിന്നെ എങ്ങനെയാണ് എനിക്ക് ഇന്ത്യ ജീവിക്കാൻ അനുയോജ്യമല്ലാത്ത ഇടമാകുക. ഷാരൂഖ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒതുക്കാൻ ആഗ്രഹിക്കുന്ന കോൺഗ്രസിലെ തന്റെ സുഹൃത്തുക്കളോടു ബന്ധപ്പെട്ടാണു ഷാറൂഖ് പ്രവർത്തിക്കുന്നതെന്ന ധാരണയെക്കുറിച്ച് എന്തു പറയുന്നു എന്ന ചോദ്യത്തിന് 'എനിക്കെങ്ങനെ ആരെയെങ്കിലും ഒതുക്കാൻ കഴിയും?. നിങ്ങൾക്കെന്നെ അറിയാമല്ലോ. എനിക്കെല്ലായിടത്തും സുഹൃത്തുക്കളുണ്ട്.' എന്നായിരുന്നു ഷാറൂഖിന്റെ മറുപടി.
സിനിമയിലെ അഭിനയത്തിന് താൻ പണം വാങ്ങാറില്ല. ഇവന്റുകൾക്കും ലൈവ് ഷോകൾക്കും മാത്രമാണ് താൻ ഫീസ് ഈടാക്കാറുള്ളത്. സിനിമ ബോക്‌സോഫീസിൽ നന്നായി പോകുന്നുവെങ്കിൽ ഇഷ്ടപെടുന്ന തുക തന്നാൽ മതിയെന്ന് നിർമ്മാതാക്കളോട് പറയും. സിനിമയിൽ അഭിനയിക്കൽ ഒരു ബിസിനസായി കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.