ടുത്തവർഷം മുതൽ പോളിടെക്‌നിക്ക്,ഐടിഇ വിദ്യാർത്ഥികൾക്കുള്ള ഫീസ് നിരക്ക് കുത്തനെ ഉയരും. ഇപ്പോൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഫീസ് വർദ്ധനവ് ബാധകമാവില്ലെന്നും അടുത്ത അധ്യായന വർഷം ചേരുന്ന വിദ്യാർത്ഥികൾക്കായി പുതുക്കിയ ഫീസ് നടപ്പിലാകുകയെന്നും അധികൃതർ അറിയിച്ചു.

സിംഗപ്പൂർ സ്വദേശികളായി വിദ്യാർത്ഥികൾക്കുള്ള ഫീസ് നിരക്കിൽ മുതൽ 2800 ഡോളർ വരെ ഉയരുമ്പോൾ പിആർ ഉള്ള വിദേശികൾക്ക് 5600 ഡോളർ വരെ ഫീസ് ഉയരും. വിദേശ വിദ്യാർത്ഥികൾക്കാവട്ടെ 10000 ഡോളറായി ഫീസ് നിരക്ക് ഉയരുന്നു. രാജ്യത്ത് അഞ്ച് പോളിടെക്‌നിക് സ്‌കൂളുകളാണ് ഉള്ളത്. ഇവിടെയെല്ലാം ഫീസ് വർദ്ദനവ് നടപ്പിലാകും.ഐടിഐ വിദ്യാർത്ഥികൾക്കുള്ള ഫീസ് നിരക്ക് സിംഗപ്പൂർ സ്വദേശികൾക്ക് 4,950 ഡോളറിലേക്കും പിആർ ഉള്ള വിദേശികളുടെ ഫീസ് 13.350 ഡോളറായും ഉയരും.