കുവൈറ്റിൽ തൊഴിൽ പെർമിറ്റ് ഇഷ്യു ചെയ്യൽ പുതുക്കൽ, വിസ ട്രാൻസ്ഫർ എന്നിവക്കുള്ള ഫീസിനത്തിൽ, ജിസിസിയിലെ ഇതര അംഗരാജ്യങ്ങളിലേതിനു സമാനമായി വർദ്ധന നടപ്പിച്ചേക്കും. ജൂൺ ആദ്യവാരത്തോടെ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുംമെന്നാണ് റിപ്പോർട്ട്.

അഞ്ചു രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്ക് വർക്ക്‌പെർമിറ്റ് ലഭിക്കാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി നിർബന്ധമാക്കിയതായും മാൻ പവർ അഥോറിറ്റി അറിയിച്ചു. തൊഴിൽ പെർമിറ്റ് ഇഷ്യു ചെയ്യൽ പുതുക്കൽ, വിസ ട്രാൻസ്ഫർ എന്നിവക്കുള്ള ഫീസിനത്തിൽ, ജിസിസിയിലെ ഇതര അംഗരാജ്യങ്ങളിലേതിനു സമാനമായി വർദ്ധന നടപ്പാക്കാനാണ് നീക്കം.

വിദേശികൾക്ക് ആദ്യ തവണ വർക്ക് പെർമിറ്റ് ലഭിക്കാൻ നിലവിൽ 2 ദിനാർ ആണ് തൊഴിൽ മന്ത്രാലയത്തിന് കീഴിലെ മാൻ പവർ പബ്ലിക് അഥോറിറ്റി ഈടാക്കുന്നത്. ഇത് 50 ദിനാർ ആയി വർദ്ധിക്കുമെന്നു നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു കമ്പനി മാറുന്നതിന്റെ ഭാഗമായി തൊഴിൽ പെർമിറ്റ് മാറ്റുന്നതിനും 50 ദിനാർ ഫീസ് നൽകേണ്ടിവരും. വർക്ക് പെർമിറ്റ് പുതുക്കുന്നതിനും നിലവിൽ 2 ദിനാർ ആണ് ഓരോ തൊഴിലാളിയും മാൻ പവർ അഥോറിറ്റിയിൽ അടക്കേണ്ടത്. ഇത് 10 ദിനാറായാണ് വർദ്ധിക്കുക.

ഏകീകൃത തൊഴിൽ കരാർ നടപ്പാക്കുന്നതിന്റെ ഭാഗമായി ഏപ്രിൽ മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുമെന്ന് അഥോറിറ്റി മാസങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇത് വരെ നിരക്കു വർധന നടപ്പിലായിട്ടില്ല. ആദ്യ തവണ തൊഴിൽ പെർമിറ്റ് ലഭിക്കാൻ സ്‌പോൻസർ 250 ദിനാർ ബാങ്ക് ഗ്യാരണ്ടി നല്കണമെന്ന നിബന്ധന തൊഴിലുടമകളുടെ പരാതിയെ തുടർന്ന് എടുത്തുമാറ്റിയിരുന്നു. അതിനിടെ അഞ്ചു വിദേശരാജ്യങ്ങളിലെ പൗരന്മാർക്ക് തൊഴിൽ പെർമിറ്റ് ലഭിക്കാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി നിർബന്ധമാക്കിയതായി മാൻ പവർ അഥോറിറ്റി അറിയിച്ചു. പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാൻ, ഇറാഖ്, ഇറാൻ, യെമൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്കാണ് നിയന്ത്രണം.