റിയോ ഡെ ജനീറോ: ഒളിമ്പിക്‌സിൽ ഇതിഹാസമായി അമേരിക്കയുടെ മൈക്കിൾ ഫെൽപ്‌സ്. റിയോയിലെ നീന്തൽക്കുളത്തിൽ നിന്ന് ഒരു സ്വർണം കൂടി ഫെൽപ്‌സ് മുങ്ങിയെടുത്തു. പുരുഷ വിഭാഗം 200 മീറ്റർ വ്യക്തിഗത മെഡ്‌ലെ ഫൈനലിലാണ് എതിരാളികളെ ബഹുദൂരം പിന്നിലാക്കി ഫെൽപ്‌സ് സ്വർണത്തിൽ മുത്തമിട്ടത്.

റിയോ ഒളിമ്പിക്‌സില് ഫെൽപ്‌സിന്റെ നാലാം സ്വർണമാണിത്. ഇതോടെ ഫെൽപ്‌സിന്റെ ആകെ മെഡലുകളുടെ എണ്ണം 26 ആയി. 200 മീറ്റർ മെഡ്‌ലിയിൽ തുടർച്ചയായ നാലാം ഒളിമ്പിക്‌സിലാണ് ഫെൽപ്‌സ് സ്വർണം നേടുന്നത്.

ഫെൽപ്‌സിന്റെ 22 ാം ഒളിമ്പിക് സ്വർണ മെഡൽ നേട്ടമാണിത്. ഈ ഇനത്തിൽ ജപ്പാൻ താരം വെള്ളിയും ചൈനീസ് താരം വെങ്കലവും സ്വന്തമാക്കി. റിയോ ഒളിമ്പിക്‌സിൽ 4ഃ100 മീറ്റർ 4ഃ200 മീറ്റർ റിലേകളിലും 4ഃ 100 ഫ്രീ സറ്റൈലിലും ഫെൽപ്‌സ് സ്വർണം നേടിരുന്നു.