ലയാളികൾ ഉൾപ്പെടെയുള്ള വിദേശികളെ വെട്ടിലാക്കുന്ന തീരുമാനവുമായി ഒമാൻ. ഒമാനിലെ വിദേശി വനിതാ ജീവനക്കാരുടെ ആനൂകൂല്യങ്ങൾ വെട്ടിക്കുറക്കാനുള്ള തീരുമാനം ആണ് നിരവധി മലയാളികൾക്കും തിരച്ചടിയാവുക. ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായാണ് നടപടി. ഇതോടെ വനിതാ വിദേശ ജീവനക്കാരുടെ മക്കൾക്ക് ഇനി ആരോഗ്യ മന്ത്രാലയത്തിന്റെ വിസ ലഭിക്കില്ല.

സർക്കുലർ ലഭിച്ച് മൂന്ന് മാസത്തിനുള്ളിൽ കുട്ടികളുടെ വിസ സർക്കാർ/ സ്വകാര്യ മേഖലകളിലുള്ള ഭർത്താവിന്റെ തൊഴിലുടമക്ക് കീഴിലേക്ക് മാറ്റണമെന്നാണ് നിർദ്ദേശം. ഇനി മുതൽ മന്ത്രാലയത്തിന്റെ വിസയിലുള്ള കുട്ടികൾക്ക് ടിക്കറ്റുകൾ, ടിക്കറ്റിനുള്ള നഷ്ട പരിഹാരം, സൗജന്യ പരിശോധന തുടങ്ങിയ ആനുകൂല്ല്യങ്ങൾ ലഭിക്കില്ലെന്നും സർക്കുലറിൽ പറയുന്നു. ആരോഗ്യ മന്ത്രാലയത്തിൽ ഫാമിലി സ്റ്റാറ്റസിൽ ജോലി ചെയ്തിരുന്ന ദമ്പതിമാരിൽ ഭർത്താക്കന്മാർക്ക് അടുത്തിടെ നടന്ന ടെർമിനേഷനുകളിൽ ജോലി നഷ്ടപ്പെട്ടിരുന്നു. ഇവരുടെയെല്ലാം കുട്ടികൾ നിലവിൽ സ്ത്രീകളുടെ വിസയിൽ തന്നെയാണ് ഉള്ളത്. പുതിയ തീരുമാനപ്രകാരം ഇവരുടെ വിസ മാറ്റേണ്ടിവരും.