- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
217 മൈലൽ സ്പീഡിൽ നിലംതൊടാതെ പറക്കും 20 കോടിയുടെ അത്ഭുത കാർ വിപണിയിൽ; ലോകത്തെ ഏറ്റവും വിലയേറിയ സൂപ്പർകാറുമായി ഫെരാരി
റോഡിലൂടെ പറക്കുന്ന പുതിയ സൂപ്പർകാറുമായി വരികയാണ് ഫെരാരി. ലാഫെരാരി എന്ന എഫ്എക്‌സ്എക്‌സ് കെ മോഡലിന് പക്ഷേ, വിലയും അതുപോലെ തന്നെയാണ്. ആയിരം ബ്രേക്ക് ഹോഴ്‌സ്പവറുള്ള ഈ സൂപ്പർകാറിന് 20 കോടിയിലേറെയാണ് വില. മണിക്കൂറിൽ 217 മൈൽ വേഗത്തിൽ പറക്കുന്ന കാറാണിത്. റോഡിലൂടെ അനുവദനീയമായ ഏറ്റവും ഉയർന്ന വേഗം ഈ കാറിന് ആർജിക്കാനാവുമെന്ന് നിർമ്മാതാക്കൾ അവ
റോഡിലൂടെ പറക്കുന്ന പുതിയ സൂപ്പർകാറുമായി വരികയാണ് ഫെരാരി. ലാഫെരാരി എന്ന എഫ്എക്‌സ്എക്‌സ് കെ മോഡലിന് പക്ഷേ, വിലയും അതുപോലെ തന്നെയാണ്. ആയിരം ബ്രേക്ക് ഹോഴ്‌സ്പവറുള്ള ഈ സൂപ്പർകാറിന് 20 കോടിയിലേറെയാണ് വില.
മണിക്കൂറിൽ 217 മൈൽ വേഗത്തിൽ പറക്കുന്ന കാറാണിത്. റോഡിലൂടെ അനുവദനീയമായ ഏറ്റവും ഉയർന്ന വേഗം ഈ കാറിന് ആർജിക്കാനാവുമെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു. മൂന്ന് സെക്കൻഡിനുള്ളിൽ 62 മൈൽ വേഗം ആർജിക്കാനും അതിനാകും.
റെയ്‌സ് ട്രാക്കുകളെ മാത്രം ലക്ഷ്യമിട്ടാണ് ഈ കാർ നിർമ്മിച്ചിട്ടുള്ളത്. അത്യപൂർവമായ ഡ്രൈവിങ് അനുഭവം പകരുന്ന വാഹനമെന്നാണ് ഫെരാരി ഇതിനെ വിശേഷിപ്പിക്കുന്നത്. കൈനറ്റിക് എനർജി റിക്കവറി സിസ്റ്റം ട്രാക്കിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കാൻ സൂപ്പർ കാറിനെ പ്രാപ്തമാക്കുന്നു.
കാറിന്റെ പ്രാഥമിക വിവരങ്ങൾ മാത്രമേ ഫെരാരി ഇപ്പോൾ പുറത്തുവിട്ടിട്ടുള്ളൂ. അബുദാബിയിൽ അടുത്തയാഴ്ച നടക്കുന്ന ഓട്ടോഷോയിലാകും എഫ്എക്‌സ്എക്‌സ് കെയുടെ അരങ്ങേറ്റം. റേസിങ്ങിന് അനുയോജ്യമാം വിധമാണ് നിർമ്മിച്ചിട്ടുള്ളതെങ്കിലും, ഇതൊരിക്കലും മത്സരങ്ങൾക്കായി ഉഫയോഗിക്കില്ലെന്ന് ഫെരാരി വ്യക്തമാക്കി.