- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹോട്ടലിൽ വച്ച് ഗർഭധാരണം നടത്തിയാൽ സൗജന്യ സ്‌റ്റേ; ഫെർട്ടിലിറ്റി റൂം കാമ്പയിനിൽ പങ്കെടുത്ത് ഇറ്റലിയിലെ പത്തോളം ഹോട്ടലുകൾ
റോം: ഗസ്റ്റുകളെ ആകർഷിക്കാൻ അത്യപൂർവ ഓഫറുകളുമായി ഇറ്റലിയിലെ ഹോട്ടലുകൾ. ഹോട്ടൽ താമസത്തിനിടെ ഗർഭധാരണം നടത്തുന്നവർക്ക് സൗജന്യ സ്‌റ്റേ വാഗ്ദാനം ചെയ്താണ് ഇറ്റലിയിലെ ഒരു കൂട്ടം ഹോട്ടലുകൾ രംഗത്തെത്തിയിരിക്കുന്നത്. ഫെർട്ടിലിറ്റി റൂം കാമ്പയിനിൽ നിലവിൽ സെൻട്രൽ ഇറ്റലിയിലേയും അസീസിയിലേയും പത്തോളം ഹോട്ടലുകളാണ് പങ്കെടുക്കുന്നത്. ഹോട്ടലിൽ വച്ച് ഗർഭധാരണം നടത്തിയെന്നു തെളിഞ്ഞാൽ ദമ്പതികൾക്ക് ഹോട്ടൽ ബിൽ തിരികെ കൊടുക്കുമെന്ന് ചില ഹോട്ടലുകൾ വാഗ്ദാനം ചെയ്യുമ്പോൾ അടുത്ത സ്‌റ്റേ സൗജന്യമാക്കുമെന്ന് മറ്റു ചില ഹോട്ടലുകൾ പറയുന്നു. ഹോട്ടലിൽ വച്ചാണ് ഗർഭധാരണം നടത്തിയെന്നു തെളിയിക്കുന്നതിന് കുട്ടി പിറന്നതിനു ശേഷം കുട്ടിയുടെ ജനനസർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. ഹോട്ടലിൽ താമസിച്ച ശേഷം ഒമ്പതു മാസത്തിനു ശേഷമാണ് കുട്ടി പിറന്നതെന്നു കണ്ടെത്തിയാൽ ദമ്പതികളുടെ താമസം സൗജന്യമാക്കും. യഥാർഥത്തിൽ ഈ അത്യപൂർവ ഓഫറിന്റെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത് ഇറ്റലിയിലെ ലോക്കൽ ടൂറിസം കൗൺസിലർ യൂജിനിയോ ഗാർഡൂച്ചിയാണ്. ഇറ്റലിയിലെ ചരിത്രപ്രാധാന്യമുള
റോം: ഗസ്റ്റുകളെ ആകർഷിക്കാൻ അത്യപൂർവ ഓഫറുകളുമായി ഇറ്റലിയിലെ ഹോട്ടലുകൾ. ഹോട്ടൽ താമസത്തിനിടെ ഗർഭധാരണം നടത്തുന്നവർക്ക് സൗജന്യ സ്‌റ്റേ വാഗ്ദാനം ചെയ്താണ് ഇറ്റലിയിലെ ഒരു കൂട്ടം ഹോട്ടലുകൾ രംഗത്തെത്തിയിരിക്കുന്നത്. ഫെർട്ടിലിറ്റി റൂം കാമ്പയിനിൽ നിലവിൽ സെൻട്രൽ ഇറ്റലിയിലേയും അസീസിയിലേയും പത്തോളം ഹോട്ടലുകളാണ് പങ്കെടുക്കുന്നത്.
ഹോട്ടലിൽ വച്ച് ഗർഭധാരണം നടത്തിയെന്നു തെളിഞ്ഞാൽ ദമ്പതികൾക്ക് ഹോട്ടൽ ബിൽ തിരികെ കൊടുക്കുമെന്ന് ചില ഹോട്ടലുകൾ വാഗ്ദാനം ചെയ്യുമ്പോൾ അടുത്ത സ്‌റ്റേ സൗജന്യമാക്കുമെന്ന് മറ്റു ചില ഹോട്ടലുകൾ പറയുന്നു. ഹോട്ടലിൽ വച്ചാണ് ഗർഭധാരണം നടത്തിയെന്നു തെളിയിക്കുന്നതിന് കുട്ടി പിറന്നതിനു ശേഷം കുട്ടിയുടെ ജനനസർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. ഹോട്ടലിൽ താമസിച്ച ശേഷം ഒമ്പതു മാസത്തിനു ശേഷമാണ് കുട്ടി പിറന്നതെന്നു കണ്ടെത്തിയാൽ ദമ്പതികളുടെ താമസം സൗജന്യമാക്കും.
യഥാർഥത്തിൽ ഈ അത്യപൂർവ ഓഫറിന്റെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത് ഇറ്റലിയിലെ ലോക്കൽ ടൂറിസം കൗൺസിലർ യൂജിനിയോ ഗാർഡൂച്ചിയാണ്. ഇറ്റലിയിലെ ചരിത്രപ്രാധാന്യമുള്ള മേഖലകളിലേക്ക് ടൂറിസ്റ്റുകളെ ആകർഷിക്കുക, രാജ്യത്ത് കുറഞ്ഞുവരുന്ന ജനനനിരക്ക് വർധിപ്പിക്കുക എന്നിവയാണ് ഇതുവഴി ലക്ഷ്യമിട്ടിരിക്കുന്നത്. അതേസമയം ഇത് സർക്കാരിന്റെ ഔദ്യോഗിക പദ്ധതിയൊന്നുമല്ലെന്ന് മേയർ സ്റ്റെഫാനിയ പ്രോയ്റ്റി വ്യക്തമാക്കിയിട്ടുണ്ട്.