- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടിപൊളി ചൂടുകാലാവസ്ഥക്കിടയിൽ യുകെയിലെ ഗ്ലാസ്റ്റംബറി ഫെസ്റ്റിലേക്ക് ഒഴുകിയെത്തുന്നത് ആവശ്യത്തന് വസ്ത്രം ധരിക്കാത്ത ആയിരങ്ങൾ; തുണിയുടുക്കാത്തവരുടെ ഉത്സവമാക്കി മാറ്റി നാട്ടുകാർ
ബ്രിട്ടീഷ് യുവതീയുവാക്കൾക്ക് ആഘോഷ ലഹരി പകർന്നുകൊണ്ട് ഗ്ലാസ്റ്റൺബറി ഉത്സവത്തിന് തുടക്കമായി. സമ്മറിന്റെ വരവറിയിച്ചുകൊണ്ടുള്ള ഉത്സവത്തിൽ തുണി പരമാവധി ഒഴിവാക്കി യുവതിയുവാക്കൾ ആഘോഷത്തിൽ പങ്കുചേരുകയാണ്. സോമർസെറ്റിലെ വർത്തി ഫാമിൽ നടക്കുന ഉത്സവം കഴിഞ്ഞദിവസം രാവേറെ ചെല്ലുന്നതുവരെ തുടർന്നു. ചൂട് 31 ഡിഗ്രിവരെ ഉയർന്നെങ്കിലും അതൊന്നും ആഘോഷത്തിനെത്തിയവരെ നിരാശരാക്കിയില്ല. രണ്ടുലക്ഷത്തോളം പേർ അവിടെ തടിച്ചുകൂടിയതായാണ് കണക്കാക്കുന്നത്. ഇന്നലത്തേയത്ര ചൂട് അന്ന് പ്രതീക്ഷിക്കുന്നില്ലെങ്കിലും ഇടിയോടുകൂടിയ മഴ പെയ്‌തേക്കാനിടയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. ഗ്ലാസ്റ്റൺബറി ഉത്സവചരിത്രത്തിലെ ഏറ്റവും ചൂടേറിയ ദിവസമായിരുന്നു ഇന്നലെ. ഇതേവരെയുണ്ടായ ഏറ്റവും ചൂട് 1989-ലും 2010-ലും രേഖപ്പെടുത്തിയ 27.3 ഡിഗ്രി സെൽഷ്യസായിരുന്നു. ബ്രിട്ടീഷ് ഫാഷന്റെ പ്രതീകങ്ങളിലൊന്നാണ് ഉത്സവമെങ്കിലും പങ്കെടുത്തവരിലേറെയും ബിക്കിനി വസ്ത്രമണിഞ്ഞ് ആസ്വദിക്കുകയാണുണ്ടായത്. കടുത്ത ചൂട് ഇന്നലെ വർത്തി ഫാമിനെ മാത്രമല്ല പിടികൂടിയത്
ബ്രിട്ടീഷ് യുവതീയുവാക്കൾക്ക് ആഘോഷ ലഹരി പകർന്നുകൊണ്ട് ഗ്ലാസ്റ്റൺബറി ഉത്സവത്തിന് തുടക്കമായി. സമ്മറിന്റെ വരവറിയിച്ചുകൊണ്ടുള്ള ഉത്സവത്തിൽ തുണി പരമാവധി ഒഴിവാക്കി യുവതിയുവാക്കൾ ആഘോഷത്തിൽ പങ്കുചേരുകയാണ്. സോമർസെറ്റിലെ വർത്തി ഫാമിൽ നടക്കുന ഉത്സവം കഴിഞ്ഞദിവസം രാവേറെ ചെല്ലുന്നതുവരെ തുടർന്നു.
ചൂട് 31 ഡിഗ്രിവരെ ഉയർന്നെങ്കിലും അതൊന്നും ആഘോഷത്തിനെത്തിയവരെ നിരാശരാക്കിയില്ല. രണ്ടുലക്ഷത്തോളം പേർ അവിടെ തടിച്ചുകൂടിയതായാണ് കണക്കാക്കുന്നത്. ഇന്നലത്തേയത്ര ചൂട് അന്ന് പ്രതീക്ഷിക്കുന്നില്ലെങ്കിലും ഇടിയോടുകൂടിയ മഴ പെയ്‌തേക്കാനിടയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു.
ഗ്ലാസ്റ്റൺബറി ഉത്സവചരിത്രത്തിലെ ഏറ്റവും ചൂടേറിയ ദിവസമായിരുന്നു ഇന്നലെ. ഇതേവരെയുണ്ടായ ഏറ്റവും ചൂട് 1989-ലും 2010-ലും രേഖപ്പെടുത്തിയ 27.3 ഡിഗ്രി സെൽഷ്യസായിരുന്നു. ബ്രിട്ടീഷ് ഫാഷന്റെ പ്രതീകങ്ങളിലൊന്നാണ് ഉത്സവമെങ്കിലും പങ്കെടുത്തവരിലേറെയും ബിക്കിനി വസ്ത്രമണിഞ്ഞ് ആസ്വദിക്കുകയാണുണ്ടായത്.
കടുത്ത ചൂട് ഇന്നലെ വർത്തി ഫാമിനെ മാത്രമല്ല പിടികൂടിയത്. വെസ്റ്റ് ലണ്ടനിലെ ഹീത്രൂവിൽ 34.5 ഡിഗ്രിയായിരുന്നു ചൂട്. ജൂൺമാസത്തെ ഏറ്റവുമുയർന്ന താപനിലയാണ് ഇവിടെ രേഖപ്പെടുത്തിയത്. ജൂണിലെ ഏറ്റവും ചൂടേറിയ ദിവസമെന്ന റെക്കോർഡ് 1976-ൽ സതാംപ്ടണിൽ രേഖപ്പെടുത്തിയ 35.6 ഡിഗ്രി സെൽഷ്യസാണ്. നാൽപ്പത് വർഷത്തിനിടെ ഏറ്റവും ചൂടേറിയ സീസണിലൂടെയാണ് ബ്രിട്ടൻ കടന്നുപോകുന്നത്. തുടർച്ചയായ അഞ്ചാം ദിവസവും 30 ഡിഗ്രിക്ക് മുകളിൽ ചൂടെത്തിയത് അതിന് തെളിവാണ്.