ലണ്ടൻ: ഗ്ലാസ്റ്റൺബറിയിൽ നടന്ന് വന്ന അൽപവസ്ത്രധാരണത്തിന്റെ പൂർവാധികം ഗംഭീരമായി സമാപിച്ചു. ആയിരക്കണക്കിന് പേരാണ് ആവേശത്തോടെ പരിപാടിയിൽ പങ്കെടുക്കാൻ ഒഴുകിയെത്തിയിരുന്നത്. ഗ്ലാമറിന്റെ അതിപ്രസരത്തോടെ അൽപവസ്ത്രധാരികളായ നിരവധി യുവതീ യുവാക്കൾ പരിപാടിക്കെത്തിയിരുന്നു. ഇതിനിടെ പൂർണനഗ്‌നയായി നൂൽബന്ധം പേരിന് പോലുമില്ലാതെ ഫെസ്റ്റിനെത്തി യുവതി ഏവരെയും അത്ഭുതപ്പെടുത്തുകയും ചെയ്തിരുന്നു. തങ്ങളുടെ പ്രിയതാരങ്ങളെ നേരിട്ട് കാണുന്നതിനായി സംഗീത പ്രേമികളേറെ ഗ്ലാസ്റ്റൺബറിയിലെത്തിയിരുന്നു.

ഫെസ്റ്റിന്റെ സ്ഥാപകനായ മൈക്കൽ ഈവിസ് പൂർണനഗ്‌നയായ റേച്ചൽ റൗഷാം എന്ന യുവതിക്കൊപ്പം സ്റ്റേജിലെത്തിയപ്പോഴായിരുന്നു ഏവരും അവിശ്വസനീയതയോടെ വാ പൊളിച്ച് പോയത്. റൗഷാം നാണം മറയ്ക്കാനായി അത്യാവശ്യ ഭാഗങ്ങളിൽ പെയിന്റടിച്ചായിരുന്നു സ്റ്റേജിൽ കയറിയിരുന്നത്. കൂടാതെ തന്റെ വയറിന് മേൽ റെസിസ്റ്റ് ആൻഡ് പെർസിസ്റ്റ് എന്നെഴുതി വയ്ക്കുകയും ചെയ്തിരുന്നു. എല്ലാ സ്ത്രീകൾക്കും സുരക്ഷിതരായി ജനിക്കാനുള്ള അവകാശമുണ്ടെന്ന് ഉയർത്തിപ്പിടിച്ചായിരുന്നു വൈറ്റ് റിബൺ അലയൻസ് പ്രചാരണം നടത്തുന്നത്. യുകെയിലേക്ക് കുടിയേറ്റക്കാരായും അഭയാർത്ഥികളായും എത്തുന്ന സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നതായിരുന്നു ഇപ്രാവശ്യത്തെ ഫെസ്റ്റിവൽ.

സംഗീതപ്രതിഭകൾക്ക് പുറമെ നിരവധി രാഷ്ട്രീയ നേതാക്കളും ചടങ്ങിനെത്തിയിരുന്നു. തെറ്റായ രാഷ്ട്രീയ തീരുമാനങ്ങളാണ് ഗ്രെൻഫെൽ ടവറിൽ നിഷ്‌കളങ്കരെ കുരുതി കൊടുത്തതെന്നാണ് ചടങ്ങിൽ വച്ച് ഷാഡോ ചാൻസലർ ജോൺ മാക്‌ഡോണൽ ആരോപിച്ചത്. സോമർ സെറ്റിലെ പിൽട്ടണിലുള്ള 900 ഏക്കർ സൈറ്റിൽ തടിച്ച് കൂടിയവരെ ആവേശം കൊള്ളിക്കാൻ ലേബർ നേതാവ് ജെറമി കോർബിൻ വരെ എത്തിയിരുന്നു. യുഎസ് താരമായ നൈൽ റോഡ്‌ഗേർസും പരിപാടിക്കെത്തിയിരുന്നു. അദ്ദേഹവും ഗ്രെൻഫെൽ ടവർ ദുരന്തത്തെക്കുറിച്ച് സംസാരിച്ചിരുന്നു. താൻ അവിടെ വളണ്ടിയറുടെ സേവനം ചെയ്ത് കാര്യവും അദ്ദേഹം വെളിപ്പെടുത്തി.

 അഞ്ച് ദിവസത്തെ പരിപാടിയുടെ അവസാന രാത്രിയിലായിരുന്നു സിംഗറായ എഡ് ഷീറാൻ എത്തിയിരുന്നത്. കനത്ത ചൂട് കാരണം പരിപാടിക്കെത്തിയ നിരവധി പേർക്ക് അസവസ്ഥത് അനുഭവപ്പെടുകയും അവരെ പാരാമെഡിക്‌സ് ചികിത്സിക്കുകയും ചെയ്തിരുന്നു. പരിപാടിയോടനുബന്ധിച്ച് കുറ്റകൃത്യങ്ങളേറെ നടക്കുകയും 140 കുറ്റകൃത്യങ്ങൾ ഇന്നലെ രാവിലെ റിപ്പോർട്ട് ചെയ്യപ്പെടുകയുമുണ്ടായി. ഇതിനെ തുടർന്ന് 64 പേരെ അറസ്റ്റ് ചെയ്തിരുന്നു. പ്രധാനമായും മയക്കുമരുന്ന് കേസുകളിലും കവർച്ചാ കേസുകളിലുമാണ് മിക്കവരും അറസ്റ്റിലായിരിക്കുന്നത്.