- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗത്ത് ഏഷ്യൻ ഫെസ്റ്റിവൽ 2016 ടൊറന്റോ നഗരത്തെ പുളകം അണിയിക്കും
ടൊറന്റോ: സൗത്ത് ഏഷ്യൻ ഫെസ്റ്റിവൽ 2016 ടൊറന്റോ നഗരത്തെ പുളകം അണിയിക്കും. ജൂലായ് 16, 17 തീയതികളിൽ ടൊറന്റോ ജെറാർഡ് സ്ട്രീറ്റിൽ നടക്കുന്ന സൗത്ത് ഏഷ്യൻ ഫെസ്റ്റിവൽ 2016 വേനൽക്കാല വിനോദവേളക്ക് മാറ്റേകും. ഇന്ത്യയിലെയും, തെക്കൻ ഏഷ്യയിലെയും സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന തരത്തിലുള്ള വിവിധ കലാപരിപാടികൾക്കായി നഗരം ഒരുങ്ങി കഴിഞ്ഞു. കഴിഞ്ഞ വർഷത്തെ കണക്കുകൾ അനുസരിച്ചു രണ്ടു ദിവസം കൊണ്ടു 2,50,000 അധികം ആളുകൾ സന്ദർശിച്ച ഏറ്റവും വലിയ കലാ മേളക്കാണ് നഗരം ഒരുങ്ങിയിരിക്കുന്നത്. ഫോക്ക് ഡാൻസ്, കുച്ചുപ്പുഡി, മറ്റു പരമ്പരാഗത കലാ രൂപങ്ങൾ തുടങ്ങി വിവിധ പ്രദേശക്കാരുടെ പല തരത്തിലുള്ള ഭക്ഷണ വിഭവങ്ങൾ ഉൾപ്പെടുന്ന മഹാ മാമാങ്കത്തിന് പ്രവേശനം സൗജന്യമാണ്. ടി ഡി ബാങ്ക് കാനഡ പ്രധാന സ്പോൺസർ ആയിട്ടുള്ള പരിപാടിയുടെ വാർത്താ മാദ്ധ്യമ ടീം നയിക്കുന്നത് വിവിധ ഭാഷാ വാർത്താ മാദ്ധ്യമങ്ങളുടെ കൂട്ടായ്മ ആയ ഇൻഡോ കനേഡിയൻ പ്രസ് ക്ലബ് ആണ്. മാദ്ധ്യമ പ്രവർത്തകരുടെ സൗകര്യാർത്ഥം പ്രത്യേക സ്റ്റാളും തുറന്നിട്ടുണ്ട്. പ്രധാന എഴുത്തുകാരുടെ പുസ്തക പ്
ടൊറന്റോ: സൗത്ത് ഏഷ്യൻ ഫെസ്റ്റിവൽ 2016 ടൊറന്റോ നഗരത്തെ പുളകം അണിയിക്കും. ജൂലായ് 16, 17 തീയതികളിൽ ടൊറന്റോ ജെറാർഡ് സ്ട്രീറ്റിൽ നടക്കുന്ന സൗത്ത് ഏഷ്യൻ ഫെസ്റ്റിവൽ 2016 വേനൽക്കാല വിനോദവേളക്ക് മാറ്റേകും. ഇന്ത്യയിലെയും, തെക്കൻ ഏഷ്യയിലെയും സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന തരത്തിലുള്ള വിവിധ കലാപരിപാടികൾക്കായി നഗരം ഒരുങ്ങി കഴിഞ്ഞു.
കഴിഞ്ഞ വർഷത്തെ കണക്കുകൾ അനുസരിച്ചു രണ്ടു ദിവസം കൊണ്ടു 2,50,000 അധികം ആളുകൾ സന്ദർശിച്ച ഏറ്റവും വലിയ കലാ മേളക്കാണ് നഗരം ഒരുങ്ങിയിരിക്കുന്നത്.
ഫോക്ക് ഡാൻസ്, കുച്ചുപ്പുഡി, മറ്റു പരമ്പരാഗത കലാ രൂപങ്ങൾ തുടങ്ങി വിവിധ പ്രദേശക്കാരുടെ പല തരത്തിലുള്ള ഭക്ഷണ വിഭവങ്ങൾ ഉൾപ്പെടുന്ന മഹാ മാമാങ്കത്തിന് പ്രവേശനം സൗജന്യമാണ്.
ടി ഡി ബാങ്ക് കാനഡ പ്രധാന സ്പോൺസർ ആയിട്ടുള്ള പരിപാടിയുടെ വാർത്താ മാദ്ധ്യമ ടീം നയിക്കുന്നത് വിവിധ ഭാഷാ വാർത്താ മാദ്ധ്യമങ്ങളുടെ കൂട്ടായ്മ ആയ ഇൻഡോ കനേഡിയൻ പ്രസ് ക്ലബ് ആണ്. മാദ്ധ്യമ പ്രവർത്തകരുടെ സൗകര്യാർത്ഥം പ്രത്യേക സ്റ്റാളും തുറന്നിട്ടുണ്ട്.
പ്രധാന എഴുത്തുകാരുടെ പുസ്തക പ്രകാശനം, ബോളിവുഡ് സിനിമ, നാടകം തുടങ്ങി വിവിധങ്ങളായ പരിപാടിയുടെ വിശദ വിവരങ്ങൾക്കു www.indocanadianpressclub.org/HTML/index.html അല്ലെങ്കിൽ www.festivalofosuthasia.com ആയി ബന്ധപ്പെടുക.