തൃശൂർ: കേരള സാങ്കേതിക സർവകലാശാല കെടുകാര്യസ്ഥത അവസാനിപ്പിക്കണമെന്ന്ആ വശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾപുതുക്കാടുള്ള കാമ്പ് ഓഫീസിലേക്ക് നടത്തിയ മാർച്ച് വിദ്യാഭ്യാസമന്ത്രിക്കുള്ള താക്കീതായി. പുതുക്കാട് ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച്ഓഫീസിന് സമീപത്ത് പൊലീസ് തടഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം ഷഫ്രിൻഉദ്ഘാടനം നിർവഹിച്ചു.

സർവകലാശാല നടത്തിപ്പ് കാര്യക്ഷമമാക്കാൻ ഇടപെടുമെന്ന്വാക്കുനൽകി അത് പാലിക്കാതെ വിദ്യാഭ്യാസ മന്ത്രി വിദ്യാർത്ഥി സമൂഹത്തെവഞ്ചിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സർവകലാശാലയെ ഇനിയുംകുത്തഴിഞ്ഞുവിടാനാണ് സർക്കാർ തീരുമാനമെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ആഭ്യന്തര ഭരണ നിർവഹണങ്ങളിലെക്രമക്കേടുകൾ കൊണ്ടും തോന്നിയപോലെത്തെ നടപടിക്രമങ്ങൾ കൊണ്ടും ദിനേനയെന്നോണംസർവകലാശാല വിദ്യാർത്ഥി വിരുദ്ധമായി ക്കൊണ്ടിരിക്കുകയാണ്.

സ്റ്റാറ്റിയൂട്ട് രൂപീകരിക്കുക, സ്ഥിരം വി സിയെ നിയമിക്കുക, ബോർഡ് ഓഫ്സ്റ്റഡീസ്, അക്കാദമിക് കൗൺസിൽ, സ്റ്റുഡൻസ് കൗൺസിൽ എന്നിവ രൂപീകരിച്ചുസർവകലാശാലയെ ജനാധിപത്യവത്ക്കരിക്കുക, സമ്മർ കോഴ്‌സ് അനിശ്ചിതത്വം നീക്കുക,സപ്ലിമെന്ററി പരീക്ഷക്ക് മുമ്പ് പുനർമൂല്യനിർണയത്തിന്റെ റിസൾട്ട്പ്രസിദ്ധീകരിക്കുക, ഡ്യൂട്ടി ലീവ് പ്രശ്‌നങ്ങൾ പരിഹരിക്കുക, പരീക്ഷനടത്തിപ്പിലെ ക്രമക്കേടുകൾ അവസാനിപ്പിക്കുക, ഇൻഫർമേഷൻ സെന്റർ യാതാർത്ഥ്യമാക്കുകതുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് മാർച്ച് നടന്നത്. സംസ്ഥാന സെക്രട്ടറിറമീസ് വേളം അധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്.മുജീബ് റഹ്മാൻ മുഖ്യപ്രഭാഷണംനടത്തി. സംസ്ഥാന സെക്രട്ടറി തമന്ന സുൽത്താന സംസാരിച്ചു.ഫ്രറ്റേണിറ്റി കെ.ടി.യു കൗൺസിൽ അംഗം മുനീബ് പുലാപ്പറ്റ സ്വാഗതവുംഫ്രറ്റേണിറ്റി ജില്ല പ്രസിഡന്റ് മുഹ്‌സിന ഒ.എച്ച് നന്ദിയും പറഞ്ഞു. റിസ് വാൻ
പെരിങ്ങാല, സാബിക് വെട്ടം, മുർഷിദ്, അഷ്ഫാഖ്, മുബാറക്.എം എന്നിവർ നേതൃത്വം
നൽകി.