തിരുവനന്തപുരം: മംഗലപുരം പഞ്ചായത്തിൽ ചെമ്പലകമംഗലത്ത് പത്തോളം പട്ടികജാതി കുടുംബങ്ങൾ 50 വർഷത്തിലധികമായി വഴിനടക്കാനും കുടിവെള്ളം എടുക്കാനുമായി ഉപയോഗിക്കുന്ന വഴി കൊട്ടിയടച്ച് ഭൂമാഫിയ തീർത്ത ജാതിൽ മതിൽ ഉടൻപൊളിച്ചു നീക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറിപ്രദീപ് നെന്മാറ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

മതിൽ തീർത്തതുമൂലം മരണംസംഭവിച്ചാൽ മൃതദേഹവുമായി കിലോമീറ്ററുകൾ നടക്കേണ്ട അവസ്ഥയാണ്പട്ടികജാതിക്കാർക്കുള്ളത്. മുമ്പ് ജനങ്ങൾ സംഘടിച്ച് മതിൽ പൊളിച്ചു മാറ്റിയെങ്കിലും ഭരണാധികാരികളുടെയും പൊലീസിന്റെയും സംരക്ഷണത്തിൽവീണ്ടും അത് ഉയരുകയായിരുന്നു. പ്രബുദ്ധമെന്ന് അവകാശപ്പെടുന്ന കേരളീയപൊതുബോധത്തിൽ ജാതി ചിന്തകൾ ഇപ്പോഴും നിലനിൽക്കുന്നു എന്നതിന്റെ തെളിവാണ് ഇത്.ഇത്തരം സാമൂഹ്യ ഉച്ചനീചത്വങ്ങളെ തച്ചുടക്കാൻ പൊതുസമൂഹം രംഗത്തുവരണമെന്നുംഅദ്ദേഹം പറഞ്ഞു. കേരളത്തിൽ ഇനിയൊരു വടയമ്പാടി ആവർത്തിക്കപ്പെടരുത്.

പ്രദീപ് നെന്മാറയുടെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലം സന്ദർശിക്കുകയും പട്ടികജാതിക്കാർക്ക് പിന്തുണയറിയിക്കുകയും ചെയ്തു. സ്ഥലത്തെത്തിയഉദ്യോഗസ്ഥരോട് പട്ടിക ജാതിക്കാർക്കൊപ്പം സംസാരിച്ചു.മംഗലപുരം പൊലീസ് സ്റ്റേഷനിലെത്തി എസ്.ഐയെ കാണുകയും ചെയ്തു. ജാതിമതിലിനെതിരെവേഗത്തിൽ നടപടികളെടുക്കണമെന്ന് ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് മഹേഷ്‌തോന്നക്കൽ, ജനറൽ സെക്രട്ടറി നബീൽ പാലോട് എന്നിവർ സംഘത്തിലുണ്ടായിരുന്നു.