തിരുവനന്തപുരം: വയനാട് നീർവാരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ ആദിവാസികുട്ടികളെ SSLC പരീക്ഷ എഴുതിക്കാതിരുന്ന നടപടി അപലപനീയമെന്ന് ഫ്രറ്റേണിറ്റിമൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് എസ്.ഇർഷാദ് അഭിപ്രായപ്പെട്ടു. സര്ക്കാര്‌ നേതൃത്വത്തിൽ നടക്കുന്ന നൂറുമേനി പ്രചാരണങ്ങളുടെ ബലിയാടുകളാണ് ഈ ആദിവാസിവിദ്യാർത്ഥികൾ.

നേരത്തെ സ്വകാര്യ എയ്ഡഡ് മേഖലയിൽ നിലനിന്നിരുന്ന പഠനപിന്നോക്കാവ സ്ഥയുടെ പേരിലുള്ള ദുരഭിമാന പുറം തള്ളൽ ഇപ്പൊൾ ഗവൺമെന്റ് മേഖലയിലെസ്ഥാപനങ്ങളിൽ കൂടി വ്യാപിച്ചിരിക്കുന്നു എന്നാണ് ഈ സംഭവം തെളിയിക്കുന്നത്.എപ്പോഴും ഈ പുറം തള്ളലുകൾക്ക് വിധേയമാകുന്നത് സാമൂഹികമായി പിന്നോക്കംനിൽക്കുന്ന ആദിവാസി ദളിത് പിന്നോക്ക വിദ്യാർത്ഥികളാണ്. ഇത് അത്തരം സാമൂഹികവിഭാഗങ്ങളുടെ അപരവൽക്കരണത്തെ കൂടുതൽ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്.

നിലവിലെ വിദ്യാഭ്യാസ രീതി അനുസരിച്ച് ഡിസംബറിൽ തന്നെ പാഠഭാഗങ്ങൾ തീർത്ത്
ജനുവരി മുതൽ റിവിഷൻ ആരംഭിക്കും. ഡിസംബർ വരെ റഗുലർ ആയി വന്നിരുന്ന വിദ്യാർത്ഥികളെബോധപൂർവ്വം തന്നെ പരീക്ഷക്ക് ഇരുത്താതിരിക്കാനാണ് സ്‌കൂൾ അദ്ധ്യാപകർ ശ്രമിച്ചത്എന്ന് തന്നെയാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. വിദ്യാർത്ഥികളെ മാനസികമായി
തളർത്തുകയും പഠിച്ചിട്ട് കാര്യമില്ല എന്ന് വരെ പറഞ്ഞ് നിരുത്സാഹപ്പെടുത്തുകയുംചെയ്ത ശേഷം നിരക്ഷരരായ രക്ഷിതാക്കളെ കണ്ട് പേപ്പറിൽ ഒപ്പിട്ട്വാങ്ങിക്കുക യുമായിരുന്നു.

പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾ ആണെങ്കിൽകൂടി SSLC ക്ക് രജിസ്റ്റർ ചെയ്യപ്പെടുക, പരീക്ഷ അറ്റന്റ് ചെയ്യുക എന്നപ്രാഥമിക അവകാശം പോലുംലംഘിക്കപ്പെട്ടിരികുകയാണ്.ഗോത്ര വിഭാഗങ്ങളുടെയും,പിന്നോക്ക വിഭാഗങ്ങളുടെയും വിദ്യാഭ്യാസ ഉന്നമനത്തിനായി നിരവധി ഗവൺമെന്റ്പദ്ധതികളും, സംവിധാനങ്ങളും ഉണ്ടെങ്കിലും പ്രായോഗിക തലത്തിൽ അതിന്റെ പരാജയമാണ്ഈ സംഭവം തുറന്ന് കാട്ടുന്നത്. അനതികൃതമായി അടക്ക പറിക്കാനും, കാപ്പിപറിക്കാനുമാണ് കുട്ടികൾ പോവുന്നത് എന്ന പ്രധാനാധ്യാപകന്റെ പരാമർശം ഗോത്രവിഭാഗങ്ങളിലെ കുട്ടികളോടുള്ള സമീപനമാണ് സൂചിപ്പിക്കുന്നത്.

പരീക്ഷ വിജയത്തിന് അമിത പ്രാധാന്യം നൽകുന്ന കമ്പോള യുക്തി വിദ്യാഭ്യാസ രംഗത്ത്‌നിന്ന് ഇല്ലാതാക്കാൻ കഴിയണം. മത്സര യുക്തിക്കപ്പുറം സഹവർത്തിത്വത്തിന്റെപാഠങ്ങൾ ഉയർത്തിപിടിക്കാൻ വിദ്യാഭ്യാസ രംഗത്ത് കഴിയേണ്ടതുണ്ട്. പരീക്ഷ എഴുതാൻകഴിയാതിരുന്ന വിദ്യാർത്ഥികൾക്ക് സേ പരീക്ഷക്കൊപ്പം പരീക്ഷ എഴുതാനുള്ള അവസരവും,ആവശ്യമായ പരിശീലനവും സര്ക്കാര് ഉറപ്പ് വരുത്തണം. സംഭവത്തെ കുറിച്ച് വിശദമായഅന്വേഷണം നടത്തി കുറ്റക്കാരായവരെ ശിക്ഷിക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.