- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആസിഫാ ബാനു മുസ്ലിം വിരുദ്ധ വംശീയതയുടെ രക്തസാക്ഷി :ഫ്രറ്റേണിറ്റി മൂവ്മെന്റ്കോഴിക്കോട്
കോഴിക്കോട് : ആസിഫാ ബാനു മുസ്ലിം വിരുദ്ധ വംശീയതയുടെ രക്തസാക്ഷി എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനവും, സംഗമവും സംഘടിപ്പിച്ചു. കുറ്റവാളികളെയും കൂട്ടു നിന്ന പൊലീസ് ഉദ്യോഗസ്ഥരെയും പിടികൂടി മാത്രക പരമായി ശിക്ഷിക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി നജ്ദ റൈഹാൻ പരിപാടി ഉദ്ഘാടനം ചെയ്തു. മുസ്ലിംകളെ ഭയപ്പെടുത്തി നാടുകടത്താനുള്ള സംഘ്പരിവാർ ശ്രമത്തിന്റെ രക്തസാക്ഷിയാണ് ആസിഫ. വംശീയ ഉന്മൂലനത്തിനും സ്ത്രീത്വത്തെ ഹനിക്കാനും ബലാത്സംഗം രാഷ്ട്രിയ ആയുധമാക്കുന്ന നീചന്മാരാണ് സംഘ് പരിവാറെന്ന് അദ്ദേഹം പറഞ്ഞു. പെൺകുട്ടിയുടെ മരണത്തിന് മുമ്പ് ക്ഷേത്രത്തിൽ ജീവനോടെയുണ്ട് എന്ന വിവരം ലഭിച്ചിട്ടും മിണ്ടാതിരുന്ന പൊലീസ് സേന, സംഘ് പരിവാർ വിധേയത്വത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്. ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന എട്ടുവയസ്സുകാരിയുടെ കൊലയാളികളെ സംരക്ഷിക്കാൻ ബിജെപി മന്ത്രിമാരുടെ നേത്യത്വത്തിൽ ഹിന്ദു ഏകതാ മഞ്ച് എന്ന ഭീകരസംഘടന നടത്തുന്ന
കോഴിക്കോട് : ആസിഫാ ബാനു മുസ്ലിം വിരുദ്ധ വംശീയതയുടെ രക്തസാക്ഷി എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനവും, സംഗമവും സംഘടിപ്പിച്ചു. കുറ്റവാളികളെയും കൂട്ടു നിന്ന പൊലീസ് ഉദ്യോഗസ്ഥരെയും പിടികൂടി മാത്രക പരമായി ശിക്ഷിക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി നജ്ദ റൈഹാൻ പരിപാടി ഉദ്ഘാടനം ചെയ്തു.
മുസ്ലിംകളെ ഭയപ്പെടുത്തി നാടുകടത്താനുള്ള സംഘ്പരിവാർ ശ്രമത്തിന്റെ രക്തസാക്ഷിയാണ് ആസിഫ. വംശീയ ഉന്മൂലനത്തിനും സ്ത്രീത്വത്തെ ഹനിക്കാനും ബലാത്സംഗം രാഷ്ട്രിയ ആയുധമാക്കുന്ന നീചന്മാരാണ് സംഘ് പരിവാറെന്ന് അദ്ദേഹം പറഞ്ഞു. പെൺകുട്ടിയുടെ മരണത്തിന് മുമ്പ് ക്ഷേത്രത്തിൽ ജീവനോടെയുണ്ട് എന്ന വിവരം ലഭിച്ചിട്ടും മിണ്ടാതിരുന്ന പൊലീസ് സേന, സംഘ് പരിവാർ വിധേയത്വത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്. ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന എട്ടുവയസ്സുകാരിയുടെ കൊലയാളികളെ സംരക്ഷിക്കാൻ ബിജെപി മന്ത്രിമാരുടെ നേത്യത്വത്തിൽ ഹിന്ദു ഏകതാ മഞ്ച് എന്ന ഭീകരസംഘടന നടത്തുന്ന പ്രവർത്തനങ്ങൾ ജനാധിപത്യത്തെ വെല്ലുവിളിക്കുന്നതാണന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കോഴിക്കോട് ജില്ലാ പ്രസിഡന്റ നഈം ഗഫുർ പറഞ്ഞു.
പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ജനറൽ സെക്രട്ടറി സജീർ ടി.സി സ്വാഗതവും ജോയിന്റ് സെക്രട്ടറി മുസ് ലിഹ് പെരിങ്ങൊളം നന്ദിയും പറഞ്ഞു. പ്രകടനത്തിന് സെക്രട്ടറിയേറ്റ് അംഗങ്ങളായ മുജാഹിദ് മേപ്പയൂർ, ഗസ്സാലി വെള്ളയിൽ, റഈസ് കുണ്ടുങ്ങൽ, വാഹിദ് കുന്ദമംഗലം, അൻഷാദ് റഹ്മാൻ എന്നിവർ നേതൃത്വം നൽകി.