- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള യൂണിവേഴ്സിറ്റിയുടെ മെയ് 24 ലെ എം.സി.ജെ എൻട്രൻസ് മാറ്റിവെക്കണം: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്
തിരുവനന്തപുരം: കാലിക്കറ്റ്, കേരള സർവകലാശാലകളുടെ എം.സി.ജെ പ്രവേശന പരീക്ഷ ഒരേ ദിവസം (മെയ് 24) വന്നതിനാൽ പരീക്ഷ തിയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കേരള യൂണിവേഴ്‌സിറ്റി അധികൃതർക്ക് അപേക്ഷ നൽകി. രണ്ടിടത്തും രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളിൽ ഒരിടത്ത് പരീക്ഷ എഴുതുന്നവർക്ക് മറ്റിടത്തെ അവസരം നഷ്ടപ്പെടുന്ന അവസ്ഥയാണ്. നിരവധി വിദ്യാർത്ഥകളുടെ ഉപരിപഠനാവസരത്തിന് തടസമാകുമെന്നതിനാലും കാലിക്കറ്റ് ആണ് ആദ്യം നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചത് എന്നതിനാലും കേരളപരീക്ഷ മാറ്റിവെക്കണമെന്ന് അപേക്ഷയിൽ ആവശ്യപ്പെട്ടു. വിഷയം പരിശോധിക്കുമെന്ന് പരീക്ഷ കൺട്രോളറുടെ ഓഫീസ് അറിയിച്ചു. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ.എം സാബിർ അഹ്‌സൻ, തൻസീർ ഷാഹിൻ എന്നിവരാണ് അപേക്ഷ സമർപ്പിച്ചത്.
തിരുവനന്തപുരം: കാലിക്കറ്റ്, കേരള സർവകലാശാലകളുടെ എം.സി.ജെ പ്രവേശന പരീക്ഷ ഒരേ ദിവസം (മെയ് 24) വന്നതിനാൽ പരീക്ഷ തിയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കേരള യൂണിവേഴ്‌സിറ്റി അധികൃതർക്ക് അപേക്ഷ നൽകി. രണ്ടിടത്തും രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളിൽ ഒരിടത്ത് പരീക്ഷ എഴുതുന്നവർക്ക് മറ്റിടത്തെ അവസരം നഷ്ടപ്പെടുന്ന അവസ്ഥയാണ്.
നിരവധി വിദ്യാർത്ഥകളുടെ ഉപരിപഠനാവസരത്തിന് തടസമാകുമെന്നതിനാലും കാലിക്കറ്റ് ആണ് ആദ്യം നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചത് എന്നതിനാലും കേരളപരീക്ഷ മാറ്റിവെക്കണമെന്ന് അപേക്ഷയിൽ ആവശ്യപ്പെട്ടു. വിഷയം പരിശോധിക്കുമെന്ന് പരീക്ഷ കൺട്രോളറുടെ ഓഫീസ് അറിയിച്ചു. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ.എം സാബിർ അഹ്‌സൻ, തൻസീർ ഷാഹിൻ എന്നിവരാണ് അപേക്ഷ സമർപ്പിച്ചത്.
Next Story