- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്രറ്റേണിറ്റി മൂവ്‌മെന്റ് തിരുവനന്തപുരം ജില്ല പ്രസിഡന്റ് ആദിൽ അബ്ദുൽ റഹിം; രഞ്ജിനി, നൗഫ എന്നിവർ ജനറൽ സെക്രട്ടറിമാർ
തിരുവനന്തപുരം: ഫ്രറ്റേണിറ്റി മൂവ്‌മെന്റ് 2021-'23 കാലയളവിലെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റായി ആദിൽ അബ്ദുൽ റഹിമിനെ തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറിമാരായി രഞ്ജിനി മഹേഷ്, നൗഫ ഹാബി എന്നിവരെ നിശ്ചയിച്ചു. മറ്റു ഭാരവാഹികൾ:
നബീൽ പാലോട്, അഡ്വ. അലി സവാദ്, ഇമാദ് അമീൻ എന്നിവർ വൈസ് പ്രസിഡണ്ടുമാർ. സെക്രട്ടറിമാരായി ഹന്ന ഫാത്തിമ, സെയ്ദ് ഇബ്രാഹിം, നിഷാത്ത്, അംജദ് റഹ്മാൻ, സഹൽ എന്നിവരെ നിശ്ചയിച്ചു. ഗോപു തോന്നയ്ക്കൽ, ഷാഹിൻ തൻസീർ എന്നിവരെ സെക്രട്ടറിയേറ്റ് അംഗങ്ങളായും നിശ്ചയിച്ചു.
ഷർജീൽ ഇമാം നഗറിൽ (തിരുവനന്തപുരം കൾച്ചറൽ സെന്ററിൽ) ചേർന്ന ജില്ലാ ജനറൽ കൗൺസിൽ അംഗങ്ങളുടെ യോഗത്തിൽ നിന്നാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. സംസ്ഥാന സെക്രട്ടറി തമന്ന സുൽത്താന, സംസ്ഥാന കമ്മിറ്റി അംഗം അഫീഫ് ഹമീദ് എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ദേശീയ കമ്മിറ്റി അംഗം ഹിഷാമുൽ വഹാബ്, വെൽഫെയർ പാർട്ടി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എൻ. എം അൻസാരി തെരഞ്ഞെടുപ്പ് യോഗത്തിൽ ആശംസകളർപ്പിച്ച് സംസാരിച്ചു.