മങ്കട : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ടീം വെൽഫെയർ സഹകരണത്തോടെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മങ്കട പൊലീസ് സ്റ്റേഷൻ അണുനശീകരണം നടത്തി. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മങ്കട മണ്ഡലം കോവിഡ് റിലീഫ് ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തിലാണ് അണുനശീകരണ പ്രവർത്തനങ്ങൾ നടന്നത്. മങ്കട സിഐ അനിൽകുമാർ അടക്കമുള്ള നിരവധി ഉദ്യോഗസ്ഥർ ടീം വെൽഫെയറിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ചു.

കോവിഡ് പ്രതിരോധ രംഗത്ത് രാപ്പകൽ ഭേദമന്യേ കർമ്മനിരതരായ പൊലീസിന് വേണ്ടി ഇത്തരത്തിലുള്ള ഏതൊരു പ്രവർത്തനത്തിനും തങ്ങൾ തയ്യാറാണെന്നും അതിന്റെ ഭാഗമാണിതെന്നും ടാസ്‌ക് ഫോഴ്‌സ് കൺവീനർ അബ്ദുൽ ബാരിഹ് അറിയിച്ചു.

ടീം വെൽഫെയർ അംഗം നൗഷാദ് അരിപ്ര, ഫ്രറ്റേണിറ്റി മങ്കട മണ്ഡലം ജോയിന്റ് സെക്രട്ടറി നബീൽ അമീൻ, ജസീൽ, സൽമാൻ, ദിൽഷാൻ, മുർഷിദ്, നസീബ് എന്നിവർ നേതൃത്വം നൽകി.
കോവിഡ് റിലീഫ് ടാസ്‌ക് ഫോഴ്സിന്റെ കൂടുതൽ സേവനങ്ങൾക്ക് ബന്ധപ്പെടുക: 9496726990, 9606319074, 9526200026.