- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബി.ടെക്, എം.ടെക് പരീക്ഷകളിൽ അടിയന്തര നടപടി വേണം: ഫ്രറ്റേണിറ്റി
തൃശ്ശൂർ: കേരള സാങ്കേതിക സർവകലാശാലയിൽ ദീർഘകാലമായി മുടങ്ങി കിടക്കുന്ന എം.ടെക് ഒന്നാം സെമസ്റ്റർ, ബി.ടെക് ഒന്ന്, മൂന്ന് സെമസ്റ്റർ പരീക്ഷകളിലെ അനിശ്ചിതത്വം അവസാനിപ്പിക്കണമെന്നും പരീക്ഷകൾ ഓൺലൈൻ അടിസ്ഥാനത്തിലോ ഇന്റെണൽ അസസ്‌മെന്റ് അടിസ്ഥാനത്തിലോ നടത്തി വിദ്യാർത്ഥികളുടെ പ്രയാസങ്ങൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ:ആർ.ബിന്ദുവിന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് നിവേദനം നൽകി. ഫ്രറ്റേണിറ്റി കേരള ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റി കൗൺസിൽ അസിസ്റ്റന്റ് കൺവീനർ ജുഹൈന ആഖിൽ, തൃശൂർ ജില്ലാ സെക്രട്ടറി സിറാജുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലാണ് മന്ത്രിയുടെ വസതിയിലെത്തി നിവേദനം കൈമാറിയത്.
Next Story