മലപ്പുറം: രോഹിത് വെമുലയുടെ ജീവത്യാഗത്തിന് ശേഷം കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ശക്തിപ്പെട്ട് വരുന്ന പുതുരാഷ്ട്രീയമായിരിക്കും ഭാവി ഇന്ത്യയെ മുന്നോട്ട് നയിക്കുകയെന്ന് ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് ശംസീർ ഇബ്രാഹിം പറഞ്ഞു. ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റി മലപ്പുറം കോട്ടപ്പടിയിൽ സംഘടിപ്പിച്ച രോഹിത് സ്‌ക്വയർ ഉദ്ഘാടനം ചെയ്തു

സംസാരിക്കുകയായിരുന്നു അദ്ദേഹം.ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ പ്രസിഡന്റ് ജസിം സുൽത്താൻ അദ്ധ്യക്ഷത വഹിച്ചു .ശാക്കിർ താനൂർ സ്വാഗതവും ബാസിത് താനൂർ നന്ദിയും പറഞ്ഞു.ഹബീബ റസാക്ക്, ഷിബാസ് പുളിക്കൽ, ആസിഫലി.ടി, റസീൻ ബാബു, ഫയാസ് കൂട്ടിലങ്ങാടി, നസീഹ പി കൂട്ടിൽ എന്നിവർ പ്രകടനത്തിന് നേതൃത്വം വഹിച്ചു.