ഫോഡ്സ് (ന്യുജഴ്സി) : ന്യുയോർക്ക് ഇന്ത്യൻ കോൺസുൽ ജനറൽ റിവ ഗാംഗുലി ദാസിന് ന്യുയോർക്ക്, ന്യുജഴ്സി, കണക്റ്റിക്കട്ട് ഇന്ത്യൻ സമൂഹം ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സ്നേഹ നിർഭരമായ യാത്രയയപ്പ് നൽകി. യോഗത്തിൽ എഫ്ഐഎ ചെയർമാൻ രമേഷ് പട്ടേൽ, പ്രസിഡന്റ് ആന്റി ബാട്ടിയ, റ്റിവി ഏഷ്യ ചെയർമാൻ എച്ച്. ആർ. ഷാ ഹിന്ദൂസ് അമേരിക്കൻ ബാങ്ക് അനിൽ തുടങ്ങിയവർ ആശംസാ പ്രസംഗ നടത്തി. ന്യുയോർക്കിൽ 2016 മാർച്ചിൽ കോൺസുൽ ജനറലായ റിവ ഗാംഗുലി ഇന്ത്യൻ കൗൺസിൽ കൾച്ചറൽ റിലേഷൻസ് ഡയറക്ടർ ജനറലായി ന്യുഡൽഹിയിൽ ചുമതലയേല്ക്കും.

യുഎസ് കോൺഗ്രസ് മെൻ, സെനറ്റേഴ്സ്, ന്യുയോർക്ക് സിറ്റി ഒഫിഷ്യൽസ് എന്നിവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന റിവ ഇന്റർ നാഷണൽ യോഗാദിനാഘോഷങ്ങൾ സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകിയിരുന്നു. സ്വീകരണത്തിന് ഗാംഗുലി ഉചിതമായി മറുപടി നൽകി. അമേരിക്കയിലെ വിവിധ ഇന്ത്യൻ സംഘടനകളിൽ നിന്നും ലഭിച്ച സഹകരണത്തിനു പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും ചെയ്തു