- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവൻ വരും..അവൻ ശക്തനായിരിക്കും! 10 വർഷത്തിന് ശേഷം ബാലൺദ്യോറിന് മെസിയും റൊണാൾഡോയുമല്ലാതെ ഒരു അവകാശി? വോട്ടിങ് പാതിയായപ്പോൾ മെസിയും റോണോയും ആദ്യ മൂന്നിൽ പോലുമില്ല; ബ്രസീൽ ഇതിഹാസം കക്കയ്ക്ക് ശേഷം റോണോയും മെസിയുമല്ലാതെ ജേതാവാരെന്ന് കാത്ത് ലോകം
പാരിസ്: ലോക ഫുട്‌ബോളിലെ ഏറ്റവും വലിയ പുരസ്‌കാരങ്ങളിലൊന്നായ ബാലൺദ്യോറിന് ഇ വർഷം പുതിയ അവകാശിയെന്ന് സൂചന. ഫുട്ബോളിലെ ഉയർന്ന പുരസ്‌കാരങ്ങളിലൊന്നായ ബാലൺദ്യോർ പുരസ്‌കാരം ഇത്തവണ ആരു നേടുമെന്ന കാത്തിരിപ്പിലാണ് ഫുട്ബോൾ ലോകം. കഴിഞ്ഞ പത്ത് വർഷമായി മെസ്സിയും റൊണാൾഡോയും പങ്കിടുന്ന പുരസ്‌കാരത്തിന് ഇത്തവണ പുതിയ അവകാശിയുണ്ടാകുമോ എന്നാണ് ഫുട്‌ബോൾ ലോകം ഉറ്റുനോക്കുന്നത്. അതേസമയം ഔദ്യോഗിക പ്രഖ്യാപനം വരുന്നതിനു മുൻപേ ബാലൺദ്യോർ വിജയിയുടെ പേര് ചോർന്നതായാണ് റിപ്പോർട്ടുകൾ. വോട്ടിങ് പൂർത്തിയാകാനിരിക്കെ ബാഴ്സ സൂപ്പർ താരം ലയണൽ മെസ്സിയും യുവെന്റസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ആദ്യ മൂന്നിൽ പോലും ഇടംപിടിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.ഈ വർഷത്തെ പുരസ്‌കാരം ക്രൊയേഷ്യൻ നായകൻ ലൂക്ക മോഡ്രിച്ച് നേടുമെന്നാണ് ഫ്രഞ്ച് മാധ്യമപ്രവർത്തകൻ എറിക്ക് മാക്രുത്ത് വെളിപ്പെടുത്തിയിരിക്കുന്നത്. നേരത്തെ മികച്ച യൂറോപ്യൻ താരത്തിനുള്ള പുരസ്‌കാരവും ഫിഫ ദ ബെസ്റ്റ് പുരസ്‌കാരവും മോഡ്രിച്ച് കരസ്ഥമാക്കിയിരുന്നു. കഴിഞ്ഞ ക്ലബ് സീസണിലും
പാരിസ്: ലോക ഫുട്‌ബോളിലെ ഏറ്റവും വലിയ പുരസ്‌കാരങ്ങളിലൊന്നായ ബാലൺദ്യോറിന് ഇ വർഷം പുതിയ അവകാശിയെന്ന് സൂചന. ഫുട്ബോളിലെ ഉയർന്ന പുരസ്‌കാരങ്ങളിലൊന്നായ ബാലൺദ്യോർ പുരസ്‌കാരം ഇത്തവണ ആരു നേടുമെന്ന കാത്തിരിപ്പിലാണ് ഫുട്ബോൾ ലോകം. കഴിഞ്ഞ പത്ത് വർഷമായി മെസ്സിയും റൊണാൾഡോയും പങ്കിടുന്ന പുരസ്‌കാരത്തിന് ഇത്തവണ പുതിയ അവകാശിയുണ്ടാകുമോ എന്നാണ് ഫുട്‌ബോൾ ലോകം ഉറ്റുനോക്കുന്നത്.
അതേസമയം ഔദ്യോഗിക പ്രഖ്യാപനം വരുന്നതിനു മുൻപേ ബാലൺദ്യോർ വിജയിയുടെ പേര് ചോർന്നതായാണ് റിപ്പോർട്ടുകൾ. വോട്ടിങ് പൂർത്തിയാകാനിരിക്കെ ബാഴ്സ സൂപ്പർ താരം ലയണൽ മെസ്സിയും യുവെന്റസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ആദ്യ മൂന്നിൽ പോലും ഇടംപിടിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.ഈ വർഷത്തെ പുരസ്‌കാരം ക്രൊയേഷ്യൻ നായകൻ ലൂക്ക മോഡ്രിച്ച് നേടുമെന്നാണ് ഫ്രഞ്ച് മാധ്യമപ്രവർത്തകൻ എറിക്ക് മാക്രുത്ത് വെളിപ്പെടുത്തിയിരിക്കുന്നത്. നേരത്തെ മികച്ച യൂറോപ്യൻ താരത്തിനുള്ള പുരസ്‌കാരവും ഫിഫ ദ ബെസ്റ്റ് പുരസ്‌കാരവും മോഡ്രിച്ച് കരസ്ഥമാക്കിയിരുന്നു.
കഴിഞ്ഞ ക്ലബ് സീസണിലും ലോകകപ്പിലെ മിന്നും പ്രകടനവുമാണ് ക്രൊയേഷ്യൻ നായകന് പുരസ്‌കാരം ലഭിക്കാൻ സാധ്യത വർധിപ്പിക്കുന്നത്. പുരസ്‌കാരത്തിനുള്ള വോട്ടിങ് പാതി പിന്നിട്ടപ്പോൾ മോഡ്രിച്ച് ബഹുദൂരം മുന്നിലാണെന്നാണ് റിപ്പോർട്ടുകൾ. പുറത്തുവന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഫ്രഞ്ച് താരങ്ങളായ റാഫേൽ വരാൻ രണ്ടാം സ്ഥാനത്തും കിലിയൻ എംബാപ്പെ മൂന്നാമതുമാണ്.ഫിഫയുടെ അംഗരാജ്യങ്ങളിലെ പരിശീലകർ, ക്യാപ്റ്റന്മാർ, മാധ്യമപ്രവർത്തകർ എന്നിവരുടെ വോട്ടിന്റെ അടിസ്ഥാനത്തിലാണ് ബാലൺദ്യോർ ജേതാവിനെ തീരുമാനിക്കുന്നത്.
കഴിഞ്ഞ പത്തു വർഷമായി മെസ്സിയും റൊണാൾഡോയും അല്ലാതെ ബാലൺദ്യോറിന് മറ്റൊരു അവകാശി ഉണ്ടായിട്ടില്ല. ഇരുവരും അഞ്ചു തവണ വീതം പുരസ്‌കാരം പങ്കിട്ടു. 2007-ൽ പുരസ്‌കാരം നേടിയ ബ്രസീൽ താരം കക്കയാണ് മെസ്സിയേയും, റോണാൾഡോയേയും കൂടാതെ അവസാനമായി ബാലൺദ്യോർ നേടിയ താരം.